പോത്തിനോടു വേദമോതിയിട്ടു കാര്യമില്ലെന്നു പറയാറില്ലേ ! കോവിഡിനെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യപിച്ചിട്ടും ഒരു ആവശ്യവുമില്ലാതെ പുറത്തിറങ്ങുന്ന മനുഷ്യരുണ്ട് പിന്നെ പോത്തിനെ കുറ്റം പറയാന്‍ പറ്റുമോ… ഇത്തരത്തില്‍ പുറത്തിറങ്ങിയ പോത്ത് ചില്ലറ തലവേദനയല്ല ഉണ്ടാക്കിയത്. ഏറെ നേരം കൊച്ചി നഗരത്തെ വിറപ്പിച്ച ശേഷം അഗ്നിശമന സേന വിരിച്ച വലയില്‍ പോത്ത് കുടുങ്ങുകയായിരുന്നു. കലൂര്‍ എ ജെ ഹാളിന് സമീപമായിരുന്നു സംഭവം. ആളുകള്‍ പുറത്തിറങ്ങാത്ത കാലമായതുകൊണ്ട് പ്രശ്‌നമുണ്ടായില്ല. ഗാന്ധിനഗര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, എം ആര്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ അരുണ്‍ എന്നിവരുടെ നേതൃത്തില്‍ റോജോ, ലിപിന്‍ദാസ്, ഷാനവാസ്, രാംരാജ്, ശ്യാംകുമാര്‍, ഗോകുല്‍, സിന്‍മോന്‍ എന്നിവര്‍ ചേര്‍ന്നാണ് പോത്തിനെ പിടികൂടിയത്. ഫയര്‍ഫോഴ്‌സ് അംഗമായ ബിപിന്‍ കെ നാരായണന്‍ പകര്‍ത്തിയ പോത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
Read MoreTag: lock down
പുറത്തിറങ്ങിയാല്‍ കാച്ചിക്കളയും ! ആളുകള്‍ തെരുവുകളില്‍ തുടരുകയാണെങ്കില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി…
ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരേ നിലപാട് കടുപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.”ആളുകള്‍ പറയുന്നത് അനുസരിക്കാതിരിക്കുകയും വീടിനകത്ത് താമസിക്കുകയും ചെയ്യുന്നില്ലെങ്കില്‍, 24 മണിക്കൂര്‍ കര്‍ഫ്യൂ നടപ്പാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. ആളുകള്‍ തെരുവുകളില്‍ തുടരുകയാണെങ്കില്‍, സൈന്യത്തെ വിളിക്കുകയും ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്യും,” ജനങ്ങളോട് പുറത്തിറങ്ങരുത് എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ചന്ദ്രശേഖര റാവു പറഞ്ഞു. തെലങ്കാനയില്‍ കോവിഡ് കേസുകളുടെ എണ്ണം 39 ആയി ഉയര്‍ന്നിരിക്കുകയാണ്. പവര്‍ത്തനങ്ങള്‍ പുനരാരംഭി്ക്കുന്നതിനായി ബുധനാഴ്ച സര്‍ക്കാര്‍ ബിഗ് ബാസ്‌കറ്റ്, ഗ്രോഫേഴ്‌സ് പോലുള്ള ഭക്ഷ്യ വിതരണ സേവനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി അവസാനമായി സര്‍ക്കാര്‍ അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ രണ്ട് ദിവസം മുതല്‍ കാത്തിരിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കി. വിദേശത്തു നിന്നെത്തിയ ഇരുപതിനായിരത്തോളം ആളുകളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമെല്ലാം നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും നില ഗുരുതരമല്ലെന്നും…
Read Moreകേരളത്തില്‍ ലോക്ക് ഡൗണ്‍ ! ഏഴു ജില്ലകള്‍ അടച്ചിടും; അനുവദിക്കുക അവശ്യ സര്‍വീസുകള്‍ മാത്രം…
കോവിഡ് രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഏഴ് ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഏഴ് ജില്ലകള്‍ സമ്പൂര്‍ണ്ണമായി നിശ്ചലമാകും. അവശ്യ സര്‍വ്വീസുകള്‍ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. ക്യാമ്പിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്രവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. കേരളത്തിലെ ഏഴു ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ എഴുപത്തിയഞ്ച് ജില്ലകളിലാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വൈറസ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്രം ലോക്ക്്ഡൗണ്‍ നിര്‍ദ്ദേശിച്ചതോടെ കര്‍ശന നടപടികളിലേക്ക് തന്നെ കടക്കുമെന്നാണ് വിവരം.…
Read More