കൂലിപ്പണിക്കാരന്‍ എങ്ങനെ കോടികള്‍ കൈകാര്യം ചെയ്യുന്ന ആളായി മാറി ? നാട്ടുകാരില്‍ നിന്ന് സമാഹരിച്ച പണം എവിടെ ? രാജ്കുമാറിനെ മുന്നില്‍ നിര്‍ത്തി കളിച്ചത് പീരുമേട്ടിലെ ഉന്നതനോ ?

തൊടുപുഴ: കുറഞ്ഞ വിദ്യാഭ്യാസവും ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും നന്നായി ഉപയോഗിക്കാന്‍ അറിയാത്ത വ്യക്തിയുമായ രാജ്കുമാര്‍ എങ്ങനെ കോടികളുടെ തട്ടിപ്പ് നടത്തി. ഈ ചോദ്യത്തിനു മുമ്പില്‍ വിസ്മയിച്ചു നില്‍ക്കുകയാണ് അന്വേഷണ സംഘവും ഭാര്യയും. നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ ഇരയായ രാജ്കുമാറിന് വെറും ഒമ്പതാംക്ലാസ് മാത്രമാണ് വിദ്യാഭ്യാസം. രണ്ടരമാസം മുമ്പുവരെ കൂലിപ്പണി ചെയ്തായിരുന്നു രാജ്കുമാര്‍ ഉപജീവനം കഴിച്ചിരുന്നത്. ആ വ്യക്തി എങ്ങനെ ഒരു സുപ്രഭാതത്തില്‍ കോടികളുടെ ഇടപാട് നടത്തിയതും വീട്ടുകാര്‍ക്കെന്ന പോലെ നാട്ടുകാര്‍ക്കും വിസ്മയമായി മാറിയിരിക്കുകയാണ്. തോട്ടം തൊഴിലാളികളായ പരേതനായ കുമരേശന്‍ കസ്തൂരി ദമ്പതികളുടെ മകനായ രാജ്കുമാറും ഭാര്യ എം. വിജയയും കോലാഹലമേട് എസ്റ്റേറ്റ് ലയത്തില്‍ 10 വര്‍ഷം മുന്‍പാണു താമസം തുടങ്ങിയത്. സാമ്പത്തീക തട്ടിപ്പ് ആരോപിക്കപ്പെട്ട രാജകുമാര്‍ രണ്ടര മാസം മുന്‍പു വരെ കൂലിപ്പണി ചെയ്തിരുന്നയാളാണ്. കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ എങ്ങിനെയാണ് രാജ്കുമാര്‍ ഈ നിലയിലേക്ക് വളര്‍ന്നതെന്നാണ് പലരുടേയും…

Read More