വെട്ടുകിളി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വിമാന പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി എയര്‍ ട്രാഫിക് കണ്ട്രോള്. രാവിലെയാണ് വെട്ടുകിളികള്‍ പഞ്ചാബില്‍നിന്ന് ഗുരുഗ്രാമിലെത്തിയത്. വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ എത്തിയേക്കുമെന്നാണ് നിഗമനം. വെട്ടുകിളി ഭീഷണിയുള്ളതിനാല്‍ ടേക്ക്ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഡല്‍ഹി എയര്‍ട്രാഫിക് കണ്ട്രോള് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെട്ടുകിളികള്‍ കൂട്ടത്തോടെ പറക്കുന്നതിന്റെ വിവിധ വീഡിയോകള്‍ ഗ്രാമവാസികളും മറ്റും സമൂഹമധ്യമങ്ങളില്‍ ഇതിനകം പങ്കുവെച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സൈബര്‍ ഹബ് മേഖലയിലാണ് ഇവയെ ആദ്യം കണ്ടത്. സമീപ ജില്ലകളില്‍ ഇവയെ കണ്ടതിനെത്തുടര്‍ന്ന് വീടിന്റെ ജനലുകളും മറ്റും അടച്ച് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം എല്ലാവര്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാത്രങ്ങളും മറ്റുമുപയോഗിച്ച് ശബ്ദമുണ്ടാക്കി ഇവയെ ഓടിക്കാന്‍ ജില്ലാ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നാശം വിതച്ച വെട്ടുകിളികള്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്.
Read MoreTag: locust
വയനാടും വെട്ടുകിളി ഭീതിയില്‍ ! പുല്‍പ്പള്ളിയിലും പരിസരങ്ങളിലും രണ്ടുമാസമായി പുല്‍ച്ചാടിയോടു സാദൃശ്യമുള്ള ശല്യം രൂക്ഷം; കാപ്പികൃഷി ഭീഷണിയില്‍…
വയനാട്ടും വെട്ടുകിളി ഭീഷണിയില്‍. വയനാട്ടിലെ കാര്‍ഷിക മേഖലയായ പുല്‍പ്പള്ളിയിലാണ് പുല്‍ച്ചാടിയോട് രൂപസാദൃശ്യമുള്ള പല വര്‍ണ്ണങ്ങളിലുള്ള ഈ ചെറുജീവികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. രണ്ട് മാസത്തിലധികമായി പുല്‍പ്പള്ളിയിലും പരിസര പ്രദേശങ്ങളിലെ തോട്ടങ്ങളിലും ഈ ജീവികളുടെ ശല്യമുണ്ട്. കാപ്പിചെടികളിലാണ് ഇപ്പോള്‍ ഇവ കൂടുതലായും കാണപ്പെടുന്നതെങ്കിലും കൊക്കോ പോലുള്ള നാണ്യവിളകള്‍ക്കും തെങ്ങിനും വാഴക്കുമെല്ലാം ഒരേ സമയം ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് കൂട്ടത്തോടെയെത്തുന്ന ഈ ചെറുപ്രാണികള്‍. തോട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്റെ നിര്‍ദേശമെങ്കിലും പൂര്‍ണ്ണമായും ജൈവ രീതിയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന കൊക്കോ, കാപ്പി എന്നിവയില്‍ കീടനാശിനി തളിക്കാന്‍ പല കര്‍ഷകരും താല്പര്യപ്പെടുന്നില്ല. നേരത്തെ നടത്തിയ രാസവളപ്രയോഗം കാരണം തവളകള്‍ നശിച്ചതാണ് വെട്ടുകിളികള്‍ പെരുകാന്‍ കാരണമായതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇലകളെയാണ് പ്രധാനമായും ഇവ അക്രമിക്കുന്നത്. എന്നാല്‍ ഇലകള്‍ തിന്നുകഴിഞ്ഞാല്‍ ഫലങ്ങളിലേക്കും തടിയിലേക്കും ഇവയെത്തുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. പുല്‍ച്ചാടി വര്‍ഗത്തില്‍പ്പെട്ട ഈ ചെറുജീവികള്‍ വെട്ടുകിളികള്‍ തന്നെയാണോ എന്നറിയാന്‍…
Read More