തിരുവനന്തപുരം: ലോഡ്ഷെഡിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി. പത്ത് ലൈറ്റ് ഉള്ളവർ രണ്ട് ലൈറ്റുകളെങ്കിലും അണച്ച് സഹകരിച്ചാൽ ലോഡ് ഷെഡിംഗോ പവർകട്ടോ ഇല്ലാതെ മുന്നോട്ട് പോകാനാവുമെന്ന് മന്ത്രി പറഞ്ഞു. വാഷിംഗ് മെഷീൻ, ഗ്രൈൻഡർ തുടങ്ങിയവ വൈകുന്നേരങ്ങളിൽ ഒഴിവാക്കണം. വൈകുന്നേരം വൈദ്യുതി ഉപകരങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടാകണം. ലോഡ് ഷെഡിംഗോ പവർകട്ടോ ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ല. മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ നിയന്ത്രണമില്ലാതെ മുന്നോട്ടു പോയാൽ എന്തു ചെയ്യാനാകും എന്നും മന്ത്രി ചോദിച്ചു. 3000 ടിഎംസി വെള്ളമുണ്ടായിട്ടും. 300 ടിഎംസി മാത്രമാണ് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി ഉപയോഗിക്കുന്നത്. പുതിയ ജലവൈദ്യുത പദ്ധതിയെപ്പറ്റി പറഞ്ഞാൽ പോലും വിവാദമുണ്ടാവുകയാണ്. ഉത്പാദനമേഖലയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കണമെന്നാണ് ഈ പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ ഉപയോക്താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി വൈദ്യുതി ബോർഡും…
Read More