ഒ.ഐ.സി.സി. യുഎസ്എ ചെയര്‍മാനും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ട്രഷററുമായ ജെയിംസ് കൂടല്‍ മൂന്നാമത് ലോക കേരളസഭയിലെ അംഗമാകും. ജൂണ്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരത്താണ് സഭ ചേരുന്നത്. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നൂറ്റിഎഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സഭയിലെ അംഗങ്ങള്‍. മലയാളികളായ പ്രവാസികളുടെ ആഗോളകൂട്ടായ്മയും അതിലൂടെ വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളുമാണ് ലോക കേരളസഭ ലക്ഷ്യംവയ്ക്കുന്നത് 1994 മുതല്‍ ബഹ്റൈനിലും 2015 മുതല്‍ യു.എസ്.എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തി വരുന്ന വ്യക്തിത്വമാണ് ജെയിംസ് കൂടലിന്റേത്. പൊതുപ്രവര്‍ത്തനം, ജീവകാരുണ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ്. ഹൂസ്റ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം എസ് ജെ ബിസിനസ് ഗ്രൂപ്പ് ചെയര്മാന്, ഗ്ലോബല്‍ ഇന്ത്യന്‍ ഗ്രൂപ്പ് ചെയര്മാന്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ട്രഷറര്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (അമേരിക്ക) ചെയര്മാന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു…
Read MoreTag: loka kerala sabha
ലോക കേരളസഭ സമ്പൂര്‍ണ പരാജയം !സര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നു;പ്രവാസിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ലോക കേരളസഭയില്‍ നിന്ന് രാജിവച്ച് കുമ്പളത്ത് ശങ്കരപ്പിള്ള
പത്തനംതിട്ട: പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഒമാനില്‍ നിന്നുള്ള ലോക കേരള സഭാ പ്രത്യേക ക്ഷണിതാവ് ശങ്കരപ്പിള്ള കുമ്പളത്ത് സഭയില്‍ നിന്നു രാജിവെച്ചു. തുടര്‍ച്ചയായി സര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുകയും അപമാനിക്കുകയുമാണെന്നും പ്രവാസികളുടെ ക്ഷേമത്തിന് എന്ന പേരില്‍ ആരംഭിച്ച ലോക കേരളസഭ സമ്പൂര്‍ണ പരാജയമാണെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ശങ്കരപ്പിള്ള പറഞ്ഞു. സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിച്ച ഈ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നാളിതുവരെയായിട്ടും ലക്ഷ്യം കണ്ടിട്ടില്ല. പ്രവാസികളെയും സംരംഭകരെയും പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ഒരോ ദിവസവും കേള്‍ക്കുന്നത്. സര്‍ക്കാര്‍ പ്രവാസികള്‍ക്കു നല്കിയ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആന്തൂരില്‍ പ്രവാസിയായ സാജന് പാറയില്‍ ആത്മഹത്യ ചെയ്ത സംഭവം. കുറ്റക്കാരെ സംരക്ഷിക്കാനാണ് ഇപ്പോഴും സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഓരോ ദിവസവും ആത്മഹത്യ ചെയ്യുന്ന പ്രവാസി…
Read Moreഞാന്‍ ആരാണെന്നാ നീയൊക്കെ കരുതിയത് ! മുന്‍ നിരയില്‍ ഇരിപ്പിടം നല്കാഞ്ഞതില് പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; എല്ലാം കണ്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി; ദുബായിലെ ലോകകേരളസഭയില്‍ നടന്ന നാണിപ്പിക്കുന്ന സംഭവങ്ങള്‍ ഇങ്ങനെ…
ദുബായ്: ലോക കേരളസഭയുടെ രണ്ടാം പതിപ്പിനിടെ വേദിയില്‍ നടന്ന സംഭവങ്ങള്‍ കേരളാ സര്‍ക്കാരിന് ആകെ അപമാനകരമായി. പ്രവാസി മലയാളികളുടെ നിക്ഷേപം ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ ആവിഷ്കരിച്ച ലോക കേരളാസഭയില്‍ കല്ലുകടിയായത് ചീഫ് സെക്രട്ടറി ടോം ജോസിന്റെ പിടിവാശി. ദുബായില്‍ നടന്ന ലോകകേരള സഭാ വേദിയിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് മുന്‍നിരയില്‍ ഇരിപ്പിടം ലഭിക്കാത്തിനെ തുടര്‍ന്ന് സദസിനെ ഇളക്കിമറിച്ചത്. ഇന്നലെ യു.എ.ഇ സമയം 3.45ന് ദുബായി എത്തിസലാത്ത് അക്കാദമിയില്‍ നടന്ന ലോകകേരള സഭയുടെ സമാപന ചടങ്ങിലാണ് ടോം ജോസ് കസേരയ്ക്കായി അടിപിടികൂടിയത്. 3.30ന് നിശ്ചയിച്ചിരുന്ന പരിപാടിയില്‍ അല്‍പ്പം വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയന് എത്തിയത്. പിന്നാലെ ചീഫ് സെക്രട്ടറിയും എത്തി. മുഖ്യമന്ത്രി നേരെ വേദിയിലേക്ക് കയറി. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. വ്യവസായികളായ എം.എ.യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന് തുടങ്ങിയ ഉള്‍പ്പെടുന്നതായിരുന്നു വേദി. സദസില്‍ പ്രമുഖ വ്യവസായികള്ക്കായിരുന്നു മുന്‍ഗണന.…
Read More