അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ രണ്ട് സീറ്റ് ചോദിക്കാന്‍ കേരള കോണ്‍ഗ്രസ് (എം). തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചൊവ്വാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയോഗവും ഇക്കാര്യത്തില്‍ ഒരേ വികാരം പങ്കിട്ടു. പാര്‍ട്ടിയുടെ സിറ്റിങ് സീറ്റാണ് കോട്ടയം. ഇതിനൊപ്പം പത്തനംതിട്ടയും കൂടിയാണ് ചോദിക്കുന്നത്. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം പരിധിയില്‍ പാര്‍ട്ടിക്ക് മൂന്ന് എം.എല്‍.എ. മാരുണ്ട്. കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ എന്നിവയാണവ. സ്വാഭാവികമായും മുന്നണിയില്‍ ഈ സീറ്റ് ചോദിക്കാന്‍ പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും നേതാക്കള്‍ വിലയിരുത്തി. കരുതല്‍മേഖല, വന്യജീവി ആക്രമണം, കാര്‍ഷികവിളകളുടെ വിലയിടിവ് തുടങ്ങിയ പ്രശ്നങ്ങളില്‍ ശക്തമായ നിലപാട് തുടരണം. പ്രതിസന്ധിയിലായ റബ്ബര്‍കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കൃഷിച്ചെലവും ഉല്പാദനച്ചെലവും കണക്കിലെടുത്ത് റബ്ബറിന് താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കണമെന്നും ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ബിജെപിയുടെ നീക്കം രാജ്യത്തെ വിഭജിക്കുമെന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി…
Read MoreTag: loksabha
രാഹുല്‍ ഗാന്ധിയ്ക്ക് സ്വന്തമായി വീടില്ല ! പക്ഷെ,ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നത് മറ്റൊന്ന്…
റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വികാരപരമായി നടത്തിയ പ്രസംഗം വൈറലായിരുന്നു. 52 വയസായിട്ടും സ്വന്തമായി വീടില്ല എന്നു പറഞ്ഞ രാഹുലിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിത്യാഗത്തിന്റെ പ്രതീകമായി കണ്ടപ്പോള്‍ ഈ വാചകങ്ങളെ പരിഹസിക്കുകയാണ് ബിജെപി. ഇതിനു പിന്നാലെ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലവും ചര്‍ച്ചയാവുകയാണ്. സത്യവാങ്മൂലം പ്രകാരം രാഹുല്‍ ഗാന്ധിയുടെ സമ്പാദ്യം അഞ്ചു കോടി 80 ലക്ഷം രൂപയാണ്. നിക്ഷേപങ്ങളും ഭൂമിയും കെട്ടിടങ്ങളും അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 15 കോടി 88 ലക്ഷം രൂപയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് വര്‍ഷത്തിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ ആകെ ആസ്തിയില്‍ 7 കോടിയോളം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 2014ലെ തിരഞ്ഞെടുപ്പില്‍ 9.4 കോടിയായിരുന്നു ആകെ ആസ്തിയായി കാണിച്ചിരുന്നത്.…
Read Moreചരിത്രത്തിലെ ഏറ്റവും വലിയ പെണ്‍കരുത്തോടെ 17-ാം ലോക്സഭ ! ഇത്തവണ ലോക്സഭയില്‍ എത്തുന്നത് 78 വനിതകള്‍; എന്നിരുന്നാലും വനിതാ പ്രാതിനിത്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും ഇന്ത്യയ്ക്കു മുമ്പില്‍…
ചരിത്രത്തിലെ ഏറ്റവും വലിയ വനിതാപ്രാതിനിത്യത്തിനാണ് 17-ാം ലോക്സഭ സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ 78 വനിതകളാണ് പാര്‍ലമെന്റിലെത്തിയത്. പുതിയ ലോക്സഭ. 14 ശതമാനമാണ് ഇത്തവണത്തെ വനിതാ പ്രാതിനിധ്യം. 33 ശതമാനം വനിതാ സംവരണ വിഷയത്തില്‍ പാര്‍ട്ടികള്‍ ഇപ്പോഴും മുഖം തിരിച്ചുനില്‍ക്കുകയാണെങ്കിലും സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് സംഭവിച്ചിരിക്കുന്നത്.അതേസമയം ആദ്യത്തെ ലോക്സഭയിലെ അഞ്ചു ശതമാനത്തില്‍നിന്ന് 17-ാം ലോക്സഭയിലെ 14 ശതമാനത്തിലേക്ക് വനിതാ പ്രാതിനിധ്യം ഉയര്‍ന്നപ്പോഴും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുപോലും പിന്നിലാണ് വനിതാ പ്രാതിനിധ്യത്തില്‍ ഇന്ത്യ. റുവാണ്ടയില്‍ 61, ദക്ഷിണാഫ്രിക്കയില്‍ 43, ഇംഗ്ലണ്ടില്‍ 32, അമേരിക്കയില്‍ 24, ബംഗ്ലാദേശില്‍ 21 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വനിതാ പ്രാതിനിധ്യത്തിന്റെ ശതമാനക്കണക്ക്. വര്‍ഷങ്ങളായി മാറ്റി വച്ചിരിക്കുന്ന വനിത സംവരണ ബില്‍ ഇക്കുറിയെങ്കിലും പാസാക്കുമോയെന്നാണ് രാജ്യത്തെ വനിതകള്‍ ഉറ്റുനോക്കുന്നത്. ലിംഗനീതിയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഏറ്റവും വലിയ വിപ്ലവം സാക്ഷാത്കരിക്കപ്പെടുമോ എന്നും. 1957 ലെ ലോക്സഭയില്‍…
Read Moreകേരളത്തില്‍ മോഹന്‍ലാല്‍,സുരേഷ് ഗോപി, ശ്രീശാന്ത്;ഡല്‍ഹിയില്‍ അക്ഷയ് കുമാറും സെവാഗും ; മുംബൈ പിടിക്കാന്‍ ബോളിവുഡ് സ്വപ്നസുന്ദരി മാധുരി ദീക്ഷിത്; സെലിബ്രിറ്റികളെ കളത്തിലിറക്കി കളിക്കാന്‍ ഒരുങ്ങി ബിജെപി
ന്യൂഡല്‍ഹി: സെലിബ്രിറ്റികളെയും പ്രഫഷണല്‍സിനെയും രംഗത്തിറക്കി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയാറെടുക്കുന്നതായി വിവരം. സിനിമ, സ്പോര്‍ട്സ്, കല, സാഹിത്യം, സംസ്കാരികം എന്നിങ്ങനെയുള്ള മേഖലകളില്‍നിന്നുള്ള പ്രമുഖരായ 70 പേരെ രംഗത്തിറക്കാനാണു ബിജെപി ലക്ഷ്യമിടുന്നത്. ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാര്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത്, നടന് മോഹന്‍ലാല്‍, മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ള പ്രമുഖര്‍. മികവ് തെളിയിച്ചവരെ അവരവരുടെ പ്രദേശങ്ങളില്‍ ഇറക്കി നേട്ടം കൊയ്യാനാണു പാര്‍ട്ടി ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് കുമാര്‍-ന്യൂഡല്‍ഹി, സണ്ണി ഡിയോള്‍-ഗുര്‍ദാസ്പുര്‍, മാധുരി ദീക്ഷിത്-മുംബൈ, മോഹന്‍ലാല്‍-തിരുവനന്തപുരം,സുരേഷ് ഗോപി-കൊല്ലം,ശ്രീശാന്ത്-എറണാകുളം എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള നേരത്തെ, ശശി തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരത്ത് മോഹന്‍ലാല്‍ വന്നേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും മോഹന്‍ലാല്‍ ഇത് നിഷേധിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ സിനിമാ താരങ്ങള്‍ക്കു മാത്രമാണ്…
Read More