ജയമുറപ്പിച്ച് രമ്യ ഹരിദാസ്‌ ? മത്സരഫലം വരുന്നതിനു മുമ്പുതന്നെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചേക്കും; തോറ്റാലും ഇനി ആലത്തൂരില്‍ സജീവമാകും…

ജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. ഈ സാഹചര്യത്തില്‍ കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യ രാജിവെച്ചേക്കുമെന്നാണ് സൂചന. 19 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. ഇത് കണക്കിലെടുത്ത് തന്ത്രപരമായ നിലപാടാണ് രമ്യ എടുക്കുന്നത്. ആലത്തൂരിന്റെ പെങ്ങളൂട്ടിയെ ഇനി ആലത്തൂരുകാര്‍ക്ക് വിട്ടുകൊടുക്കാനാണ് കോണ്‍ഗ്രസിന്റേയും തീരുമാനം. രമ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരും. അപ്പോള്‍ ബ്ലോക്ക് കക്ഷിനില ഒമ്പതുവീതമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും. ഇത് കോണ്‍ഗ്രസിന് പ്രതിസന്ധിയായി മാറും. ഇപ്പോള്‍ രമ്യ രാജിവച്ചാല്‍ ലോക്‌സഭാ ഫലപ്രഖ്യാപനത്തിനുമുമ്പേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. അങ്ങനെ വന്നാല്‍ വോട്ടെടുപ്പില്‍ വീണ്ടും ജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയും. ഫല പ്രഖ്യാപനം വരും വരെ രമ്യയ്ക്ക് അംഗത്വം തുടരാനാകുന്നതാണ്…

Read More

കൈപ്പത്തിക്ക് കുത്തിയാല്‍ വീഴുന്നത് താമരയ്ക്ക് ! പലയിടത്തും വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് മുടങ്ങി; പകരം എത്തിക്കുന്ന യന്ത്രങ്ങളും പ്രവര്‍ത്തന രഹിതം…

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ പലയിടത്തും വോട്ടിംഗ് യന്ത്രം പണിമുടക്കി. എറണാകുളം മറൈന്‍ ഡ്രൈവ് സെന്റ് മേരീസ് സ്‌കൂള്‍ ബൂത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ജനങ്ങള്‍ വോട്ടു ചെയ്യാതെ മടങ്ങുകയാണ്. പകരം യന്ത്രമെത്തിച്ചെങ്കിലും അതും പ്രവര്‍ത്തനരഹിതമാണ്. ഒരു മണിക്കൂറായി കാത്തുനിന്നവരാണ് മടങ്ങിയത്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും വോട്ടുചെയ്യാതെ മടങ്ങി. അതേസമയം, വോട്ടിംഗ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറില്ലെന്ന് കമ്മിഷന്‍ ഉറപ്പുവരുത്തേണ്ടതായിരുന്നു. വോട്ടിങ് യന്ത്രത്തെക്കുറിച്ച് നേരത്തേ ഉയര്‍ന്ന പരാതികള്‍ ഓര്‍ക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവളത്തെ ചൊവ്വരയില്‍ കൈപ്പത്തിയ്ക്ക് കുത്തിയാല്‍ വോട്ട് താമരയ്ക്ക് വീഴുന്നുവെന്ന പരാതിയില്‍ വോട്ടെടുപ്പ് നിര്‍ത്തി വച്ചിരിക്കുകയാണ്. ചൊവ്വരയിലെ 151-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. 76 പേര്‍ വോട്ട് ചെയ്തതിനു ശേഷമാണ് പിശക് ശ്രദ്ധയില്‍ പെട്ടത്.

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന ചോദ്യത്തിന് മുകേഷ് അംബാനി പറഞ്ഞ ഉത്തരം ശ്രദ്ധേയമാകുന്നു ! ഇയാള്‍ക്ക് ഒടുക്കത്തെ ബുദ്ധിയെന്ന് ആളുകള്‍…

ഇന്ത്യയിലെ ഒന്നാംനമ്പര്‍ പണക്കാരന്‍ മുകേഷ് അംബാനി ഒന്ന് അനങ്ങിയാല്‍ പോലും അത് വാര്‍ത്തയാകുക പതിവാണ്. മകള്‍ ഇഷയുടെ വിവാഹത്തോടനുബന്ധിച്ച തിരക്കിലാണ് അംബാനിയിപ്പോള്‍. മകളുടെ വിവാഹത്തിന്റെ ഭാഗമായി നടന്ന ആഘോഷവിരുന്നില്‍ മുകേഷ് അംബാനിയോടു കരണ്‍ജോഹര്‍ ചോദിച്ചു ‘ ഒരു ദിവസം രാവിലെ ഉണരുന്നത് നിത അംബാനി ആയിട്ടാണെങ്കില്‍ എന്തു ചെയ്യും ? നിത തനിക്കു ഭക്ഷണകാര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളെല്ലാം എടുത്തു കളയുമെന്നായിരുന്നു മുകേഷ് അംബാനിയുടെ മറുപടി. ഇതുകേട്ട് സദസ്സിലാകെ കൂട്ടച്ചിരി. ഇത്തരത്തില്‍ നിരവധി കുസൃതി ചോദ്യങ്ങളാണു കരണിന്റെ റാപിഡ് ഫയറില്‍ അംബാനിയെ കാത്തിരുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെയും പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദിന്റെയും വിവാഹത്തിനു മുന്നോടിയായി ഉദയ്പൂരില്‍ നടന്ന ആഘോഷങ്ങളുടെ ഭാഗമായാണു കരണിന്റെ റാപിഡ് ഫയര്‍ അരങ്ങേറിയത്. വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നായിരുന്നു അടുത്ത…

Read More