പനങ്കുല പോലെ മുടിയുള്ള ഇവളാര് യക്ഷിയോ ? 200 സെന്റിമീറ്റര്‍ നീളമുള്ള തലമുടിയുമായി ഗിന്നസ് റെക്കോര്‍ഡിട്ട് 18കാരി; വീഡിയോ കാണാം…

200 സെന്റി മീറ്റര്‍ നീളമുള്ള തലമുടിയെക്കുറിച്ച് ചിന്തിക്കാനാവുമോ ? ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമയായ കൗമാരക്കാരിയ്ക്ക് ഇതൊരു വിഷയമേയല്ല. നീലാന്‍ഷി പട്ടേല്‍ എന്ന 18കാരിയാണ് ഈ ഗിന്നസ് റെക്കോര്‍ഡിന് ഉടമ. ഗുജറാത്ത് സ്വദേശിനിയാണ് നീലാന്‍ഷി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. അവിശ്വസനീയമായ റെക്കോര്‍ഡുകളുടെ കഥ യുട്യൂബ് ചാനലിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പങ്കുവയ്ക്കുന്നുണ്ട്. ഇക്കൂട്ടത്തിലാണ് നിലാന്‍ഷിയും സ്ഥാനം പിടിച്ചത്. ഏറ്റവും നീളമുള്ള തലമുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് 2018 നവംബറിലാണ് നിലാന്‍ഷിയുടെ പേരിലാകുന്നത്. അന്ന് 170.5 സെന്റിമീറ്റര്‍ ആയിരുന്നു മുടിയുടെ നീളം. 2019 സെപ്റ്റംബറില്‍ 190 സെന്റിമീറ്റര്‍ ആയി ആ റെക്കോര്‍ഡ് ! ഉയര്‍ന്നു. 2020ല്‍ ആ റെക്കോര്‍ഡ് 200 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി. 2020 ഓഗസ്റ്റില്‍ 18 വയസ്സായതിനാല്‍ ഏറ്റവും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡില്‍ നിലാന്‍ഷിക്ക്…

Read More