എകെജി സെന്ററില്‍ പടക്കമെറിഞ്ഞ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്, ടി.നവ്യ, സുബീഷ് എന്നിവര്‍ക്കായാണ് നോട്ടീസ് ഇറക്കിയത്. ക്രൈംബ്രാഞ്ച് എസ്പി നോട്ടീസ് വിമാനത്താവള അധികൃതര്‍ക്കും മറ്റുള്ള ഏജന്‍സികള്‍ക്കും കൈമാറി. മൂവര്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എകെജി സെന്ററില്‍ പടക്കം എറിയാന്‍ ഉപയോഗിച്ചസ്കൂട്ടര് സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറായ സുബീഷിന്റേതാണ്. ആക്രമണം നടത്താന്‍ പ്രതി ജിതിന് ഉപയോഗിച്ച സ്കൂട്ടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന്, സ്കൂട്ടര്‍ നവ്യയ്ക്കു കൈമാറി. കഴക്കൂട്ടത്തേക്ക് സ്കൂട്ടര്‍ ഓടിച്ചു പോയത് നവ്യയാണ്. ജിതിന് തന്റെ കാറില്‍ കഴക്കൂട്ടത്തേക്കും പോയി. സ്കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തുകയായിരുന്നു. ജൂണ്‍ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ…
Read MoreTag: lookout notice
പത്തനംതിട്ടയില്‍ സുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ഥികളെ കാണാനില്ല ! ലുക്കൗട്ട് നോട്ടീസ് ഇറക്കി പോലീസ്…
പത്തനംതിട്ടയില്‍ സുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. പെരുനാട് സ്വദേശി ഷാരോണ്‍, മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെയാണ് കാണാതായത്. ഇരുവര്‍ക്കുമായി പോലീസ് അന്വേഷണം തുടരുകയാണ്. ശനിയാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. എന്നാല്‍ ഇന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. ശ്രീശാന്തിന് 16 വയസാണ്. കാണാതാകുമ്പോള്‍ മെറൂണ്‍ കളറില്‍ പുള്ളികളോട് കൂടിയ നിക്കറും ചുവന്ന ബനിയനുമായിരുന്നു ശ്രീശാന്തിന്റെ വേണം. ശ്രീശാന്തിന്റെ വലത് പുരികത്തില്‍ മുറിവുണങ്ങിയ പാടുണ്ട്. വിവരം ലഭിക്കുന്നവര്‍ 06482300333, 9497908048, 9497980253, 9497907902 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം എന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.
Read Moreഹൈദരാബാദ് വ്യവസായിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല;നടി ലീന മരിയ പോളിനായി ലുക്ക്ഔട്ട് നോട്ടീസ്;നടി ഒളിവില്‍…
നടി ലീന മരിയ പോളിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് സിബിഐയുടെ നടപടി . ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ ലീനയുടെ ജീവനക്കാരന് അര്‍ച്ചിതും പ്രതിപട്ടികയിലുണ്ട്. സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ, കേസില്‍ നിന്നൊഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികള്‍ തട്ടിപ്പിന്ശ്രമിക്കുകയായിരുന്നു. സിബിഐ ഓഫീസര്‍മാരെന്ന വ്യാജേന സമീപിച്ച് സാംബശിവയില് നിന്ന് കോടികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഹൈദരാബാദ് സ്വദേശി മണിവര്ണന് റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജ്, അര്‍ച്ചിത് എന്നിവരെ സിബിഐ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലീന മരിയ പോളിന്റെ പങ്ക് പുറത്തുവന്നത്. ലീനയും അര്‍ച്ചിതും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് മറ്റു…
Read More