ഇങ്ങനെയും ഒരു പ്രധാനമന്ത്രി ! ചികിത്സയുടെ തിരക്കൊഴിഞ്ഞിട്ട് ഭരിക്കാന്‍ നേരമില്ല; ഓസ്‌ട്രേലിയയിലും അമേരിക്കയിലും വരെ ജോലി ചെയ്ത ഭൂട്ടാനിലെ ഡോക്ടര്‍ പ്രധാനമന്ത്രി ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റുന്നത് ഇങ്ങനെ…

തിമ്പു: എന്താണ് തൊഴില്‍ എന്നു ചോദിച്ചാല്‍ രാഷ്ട്രീയം എന്നു പറയുന്ന പൊതുപ്രവര്‍ത്തകന്മാര്‍ ഏറെയുള്ള നാടാണ് ഇന്ത്യ. രാഷ്ട്രീയം ഒരു തൊഴിലായി കൊണ്ടു നടക്കുന്ന ഇത്തരക്കാരെ തട്ടിമുട്ടിയിട്ട് നടക്കാന്‍ പാടില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാല്‍ ഇതില്‍ നി്ന്നും തികച്ചും വ്യത്യസ്ഥനാവുകയാണ് നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാനിലെ പ്രധാനമന്ത്രി ലോതെ ഷെറിങ. വിദേശ രാജ്യങ്ങളില്‍ അടക്കം ജോലി ചെയ്തിട്ടുള്ള പ്രഗത്ഭനായ ഡോക്ടറാണ് ഇദ്ദേഹം. പ്രധാനമന്ത്രി ആണെങ്കിലും ചെയ്ത ജോലി മറക്കാന്‍ ഷെറിങ് തയ്യാറല്ല. ഷെറിങ് എല്ലാ വാരാന്ത്യത്തിലും ആശുപത്രിയില്‍ പോകും, ഡോക്ടറായി. ശനിയാഴ്ചകളില്‍ അദ്ദേഹം നാഷനല്‍ റഫറല്‍ ആശുപത്രിയില്‍ സര്‍ജനാണ്. അവിടെ സര്‍ജറികളും മറ്റുമായി തന്റെ സേവനം നല്‍കും. ‘എനിക്കിതൊരു സ്‌ട്രെസ്-റിലീഫാണ്.’ പ്രധാനമന്ത്രിയായിട്ടും ഡോക്ടര്‍ കുപ്പായമണിഞ്ഞ് ശനിയാഴ്ച്ചകളില്‍ ആശുപത്രിയിലെത്തുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ ഷെറിങിന്റെ മറുപടി ഇതാണ്. ‘ചിലര്‍ ഗോള്‍ഫ് കളിക്കും, ചിലര് അമ്പെയ്ത്ത് പരിശീലിക്കും. എനിക്കാണെങ്കില്‍ രോഗികളെ ശുശ്രൂഷിക്കാനാണ് ഇഷ്ടം. അതുകൊണ്ട്…

Read More