ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന് ഇപ്പോള്‍ നാല്‍പത് വയസ്. കുഞ്ഞുങ്ങള്‍ ഇല്ലാത്ത ലക്ഷക്കണക്കിന് ദമ്പതികള്‍ക്ക് പ്രതീക്ഷയേകിയാണ് ലൂയിസ് ജോയ്ബ്രൗണ്‍ എന്ന കുഞ്ഞ് 1978ല്‍ ഐവിഎഫ് (In Vitro Fertilisation) ചികിത്സയിലൂടെ ജനിക്കുന്നത്. ഐവിഎഫ് ചികിത്സയിലൂടെ പിറന്ന ലൂയിയുടെ ചെറുപ്പകാലം എന്നും വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു. ലോകത്തിന് അന്നുവരെ അന്യമായിരുന്ന ഈ ചികിത്സയിലൂടെ പിറന്ന കുഞ്ഞിന്റെ ജന്മരഹസ്യത്തെ പോലും പലരും ചോദ്യം ചെയ്തു. എന്നാല്‍ ഇന്ന് ലോകത്താകമാനം എട്ടു മില്യന്‍ ആളുകളാണ് ഈ ചികിത്സ വഴി മാതാപിതാക്കളായത്. ഈ ആഴ്ചയില്‍ ലൂയിസ് തന്റെ 40-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആ രഹസ്യം തന്നില്‍ മാത്രം ഒതുങ്ങുന്നതാണ് തനിക്ക് ഇഷ്ടമെന്ന് അവര്‍ പറയുന്നു. പാട്രിക് സ്‌റ്റെപ്‌റ്റോയും റോബര്‍ട്ട് എഡ്വാര്‍ഡ്‌സ് എന്നിങ്ങനെ രണ്ടു ഗവേഷകരാണ് ഈ ചികിത്സ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. എല്ലാ ചികിത്സാരീതികളും പരാജയപ്പെട്ടു കഴിയുന്നവര്‍ക്ക് ഇന്നും ആശ്രയമാണ് ഐവിഎഫ്. തന്റെ…
Read More