മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. നാക്കു പെന്റെ നാക്കു ടാക്ക എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ അഭയയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പിന്നണിഗാനരംഗത്ത് ശ്രദ്ധേയയായിത്തീരാന് താരത്തിനായി. നേരത്തെ സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള ലിംവിംഗ് റിലേഷന്റെ പേരില്‍ താരം വിമര്‍ശനങ്ങള്‍ക്കു വിധേയയായിരുന്നു. പിന്നീട് ഒരു പതിറ്റാണ്ടോളം നീണ്ട ആ ബന്ധം അവസാനിപ്പിച്ച് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി ലിവിംഗ് ടുഗദറിലാവുകായിരുന്നു. ഇപ്പോള്‍ അഭയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ആര്‍ക്കെങ്കിലും നല്കിയ സ്നേഹത്തില്‍ പശ്ചാത്തപിക്കരുത്, അത് തിരിച്ച് കിട്ടിയില്ലെങ്കിലും, സ്നേഹം എല്ലായ്പ്പോഴും പൂര്‍ണ്ണമായി തിരിച്ചുവരും, ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നുവിടുന്നത് തുടരുക, അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു അഭയ കുറിച്ചത്.
Read MoreTag: love
അനശ്വര പ്രണയം ! കാമുകനെ സ്വന്തമാക്കാനായി 2500 കോടിയുടെ സ്വത്ത് ഉപേക്ഷിച്ച മലേഷ്യന്‍ യുവതി
പ്രണയസാക്ഷാത്ക്കാരത്തിനായി എന്ത് സാഹസികതയും ചെയ്യുന്ന നിരവധി ആളുകളുണ്ട്. അത്തരത്തില്‍ ഒരു യുവതിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാമുകനെ വിവാഹം ചെയ്യാനായി കോടിക്കണക്കിന് സ്വത്തുക്കളാണ് മലേഷ്യയിലെ അതിസമ്പന്നയായ ഈ യുവതി ഉപേക്ഷിച്ചത്. കാമുകനെ വിവാഹം ചെയ്യാന്‍ കുടുംബം എതിര്‍ത്തതോടെയാണ് തന്റെ എല്ലാ സ്വത്തും ഉപേക്ഷിച്ച് യുവതി എത്തിയത്. മലേഷ്യന്‍ സ്വദേശിയായ ആഞ്ജലീന് ഫ്രാന്‍സിസാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. തന്റെ കാമുകനായ ജെഡിഡിയ ഫ്രാന്‍സിസുമായുള്ള വിവാഹം കുടുംബം എതിര്‍ത്തതോടെയാണ് ഏകദേശം 300 മില്യണിന്റെ (2484 കോടി) സ്വത്തുക്കളാണ് ആഞ്ജലീന് ഉപേക്ഷിച്ചത്. മലേഷ്യയിലെ വ്യവസായ പ്രമുഖനായ ഖുകേ പെംഗിന്റെയും മുന്‍ മിസ് മലേഷ്യ പൗളിന് ഛായയുടെയും മകളാണ് ആഞ്ജലീന്. ഓക്സ്ഫോര്‍ഡ് സര്‍വകലശാലയിലെ പഠനകാലത്താണ് ആഞ്ജലീന് ജെഡിഡിയയെ കാണുന്നത്. ഇവര്‍ പ്രണയത്തിലാകുകയും ചെയ്തു. താന്‍ ജെഡിഡിയെ സ്നേഹിക്കുന്ന വിവരം ആഞ്ജലീന് കുടുംബത്തെ അറിയിച്ചു. എന്നാല്‍ പിതാവായ ഖു കേ ഈ ബന്ധത്തെ…
Read Moreപ്രണയത്തിലായ അതേ ദിവസം തന്നെ താന്‍ അച്ഛനായി എന്ന് ദിലീപന് ! ഇത്രത്തോളം ആരും സ്നേഹിച്ചിട്ടില്ലെന്ന് അതുല്യ; പോസ്റ്റ് വൈറല്‍
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അതുല്യ പാലക്കല്‍. ടിക് ടോക്കിലും റീല്‍സുമൊക്കെ വീഡിയോ ചെയ്താണ് അതുല്യ പ്രശസ്തയായത്. ഇതിന് പിന്നാലെ മ്യൂസിക് വീഡിയോകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്. തമിഴ്നാട് സ്വദേശിയും നടനും സംവിധായകനുമായ ദിലീപന് ആണ് അതുല്യയുടെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വീട്ടുകാര്‍ക്ക് താത്പര്യമില്ലാത്തതിനാല്‍ ദിലീപനൊപ്പം വീട് വിട്ട് ഇറങ്ങിവരികയായിരുന്നു അതുല്യ. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതുല്യ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ദിലീപനെ ജീവിത പങ്കാളിയായി കിട്ടിയതില്‍ താന്‍ ഭാഗ്യവതിയാണെന്നും തന്റെ ജീവിതത്തില്‍ ഒരു കാര്യത്തിനോടും തനിക്ക് ഇത്രയും ഭ്രാന്തമായ ഇഷ്ടം തോന്നിയിട്ടില്ലെന്നും അതുല്യ പറയുന്നു. നിങ്ങളെ പോലെ ആരും തന്നെ സ്നേഹിച്ചിട്ടില്ലെന്നും നിങ്ങളാണ് അച്ഛനും അമ്മയും ഭര്‍ത്താവും കുട്ടിയുമെല്ലാമെന്നും ദിലീപനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അതുല്യ കുറിച്ചു. നേരത്തെ അതുല്യയെ കുറിച്ച് ദിലീപന് പങ്കുവെച്ച പോസ്റ്റും…
Read Moreഇന്ത്യക്കാരിയായതു പോലെ തോന്നുന്നു ! പബ്ജിയിലൂടെ പ്രണയത്തിലായ കാമുകനെത്തേടി നാലുമക്കള്‍ക്കൊപ്പം എത്തിയ പാക് യുവതി പറയുന്നതിങ്ങനെ…
പബ്ജി കളിയിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടിയ പാക്കിസ്ഥാനില്‍ നിന്നും നാലുമക്കള്‍ക്കൊപ്പം യുവതി ഇന്ത്യയിലെത്തിയത് സമീപ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പബ്ജിയിലൂടെ പരിചയപ്പെട്ട ശേഷം മെസഞ്ചര്‍ ആപ്പിലൂടെ ചാറ്റിംഗിലൂടെയാണ് പാക്കിസ്ഥാന് സ്വദേശിനി സീമയും ഇന്ത്യക്കാരനായ സച്ചിനും പ്രണയത്തിലായത്. കഴിഞ്ഞ ജനുവരിയിലാണ് ഇവര്‍ ആദ്യമായി നേരില്‍ കണ്ടത്. നേപ്പാള്‍ വഴിയായിരുന്നു അന്ന് വന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചുപോയി. ഒടുവില്‍ മുപ്പതുകാരിയായ യുവതി, ഇരുപത്തിയഞ്ചുകാരനായ സച്ചിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അയാള്‍ മര്‍ദിക്കാറുണ്ടായിരുന്നെന്നും സീമ ആരോപിക്കുന്നു. പാക്കിസ്ഥാനിലെ തന്റെ സ്ഥലം പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റ ശേഷം പണമുപയോഗിച്ചായിരുന്നു മക്കള്‍ക്കൊപ്പം ഇവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. സീമയും സച്ചിനും ഗ്രേറ്റര്‍ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക വീട്ടിലാണ് ഒരുമിച്ച് താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി വിവാഹിതരാകാന്‍ തീരുമാനിക്കുകയും നടപടിക്രമങ്ങള്‍ അന്വേഷിക്കാന്‍ അഭിഭാഷകനെ സമീപിക്കുകയുമായിരുന്നു.…
Read Moreപ്രമുഖ നടന്റെ മകനെക്കൊണ്ടുള്ള ശല്യം സഹിക്കാന്‍ വയ്യാതെയായി ! ഒടുവില്‍ സത്യം വെളിപ്പെടുത്തി നടി കൃതി ഷെട്ടി
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ആരാധകരുള്ള നടിമാരിലൊരാളാണ് കൃതി ഷെട്ടി. ജ്വലിക്കുന്ന സൗന്ദര്യവും മികച്ച അഭിനയശേഷിയുമാണ് കൃതിയെ യുവാക്കളുടെ പ്രിയങ്കരിയാക്കിയത്. അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാളത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോള്‍. താരത്തേക്കുറിച്ചുള്ള ഒരു അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഒരു താരപുത്രന് നടിയെ ശല്യം ചെയ്യുന്നുണ്ട് എന്നായിരുന്നു പ്രചരണം. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി കൃതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നടി തന്നെ വെളിപ്പെടുത്തി എന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. പ്രമുഖ നടന്റെ മകന് നടിയെ ഏറെ നാളുകളായി ശല്യം ചെയ്യുകയാണ് എന്നാണ് പ്രചരിച്ച വാര്‍ത്തകളില്‍ പറയുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരം ശല്യം ചെയ്യപ്പെടുകയാണ്. താന്‍ പോകുന്നിടത്തേക്കെല്ലാം താരപുത്രന് വിളിക്കുകയാണെന്നും കൃതിയുമായി സൗഹൃദത്തിലാകാനാണ് ശ്രമിക്കുന്നത് എന്നുമാണ് ആരോപണം. എന്നാല്‍ ഇത് കൃതി ഇഷ്ടപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതോടെയാണ് പ്രതികരണവുമായി നടി…
Read Moreആ നടനും ഞാനും പ്രണയത്തിലാണെന്നു വരെ അവര്‍ പ്രചരിപ്പിച്ചു ! പ്രതികരിക്കാതിരുന്നത് ‘അക്കാരണത്താല്‍’ എന്ന് വരദ
മലയാളി ബിഗ്സ്ക്രീന്‍-മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ട നടിയാണ് വരദ. തുടക്കം സിനിമയില്‍ ആയിരുന്നുവെങ്കിലും വരദയ്ക്ക് തിളങ്ങാനായത് മിനിസ്ക്രീനിലാണ്. സീരിയലുകളിലൂടെയാണ് വരദ ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. സീരിയല്‍ താരമായ ജിഷിന് മോഹന്‍ ആയിരുന്നു വരദയെ വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ഇരുവരും ഒന്നിച്ചഭിനയിച്ച അമല എന്ന സീരിയലിനിടെയാണ് രണ്ടു പേരും പ്രണയത്തിലായതും പിന്നീട് വിവാഹിതര്‍ ആയതും. എന്നാല്‍ അടുത്തിടെ ഇവര്‍ പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വന്ന മോശം കമന്റുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരദ. പലരും തങ്ങളുടെ ഊഹാപോഹങ്ങളാണ് സോഷ്യല്‍മീഡിയയില്‍ എഴുതിയിടുന്നത്. പല വാര്‍ത്തകളും കണ്ട് പ്രതികരിക്കാന്‍ തോന്നിയിരുന്നുവെന്നും പിന്നീട് കരുതി വെറുതേ എന്തിനാണ് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്നവരെ നമ്മളായിട്ട് വളര്‍ത്തുന്നതെന്നും വരദ പറഞ്ഞു. ഞാന്‍ കാരണം അവര്‍ക്ക് പബ്ലിസിറ്റി കിട്ടേണ്ട. ഒരു കാലത്ത് താനും കൂടെ…
Read Moreമുഖസൗന്ദര്യം ദാമ്പത്യജീവിതത്തില്‍ ഒരു ഘടകമേയല്ല ! പ്രണയവിവാഹത്തെക്കുറിച്ചും സന്തുഷ്ടകരമായ ദാമ്പത്യത്തെക്കുറിച്ചും പാരീസ് ലക്ഷ്മി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നര്‍ത്തകിയും നടിയുമാണ് പാരീസ് ലക്ഷ്മി. അഞ്ജലി മേനോന് ഒരുക്കിയ ബാഗ്ലൂര് ഡേയ്സ് എന്ന ചിത്രത്തിലൂടെ മിഷേല്‍ എന്ന കഥാപാത്രമായി താരം മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. അതേ സമയം കേരളത്തെയും കേരളത്തിലെ കലാരൂപങ്ങളായ കഥകളി മോഹിനിയാട്ടം തുടങ്ങിയ കലകള്‍ പഠിക്കുന്നതിന് വേണ്ടിയും വളരെ ചെറുപ്രായത്തില്‍ തന്നെ വിദേശത്തു നിന്നും എത്തിയതാണ് താരം ഇവിടെ. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് പാരീസ് ലക്ഷ്മി. തന്റെ നൃത്ത വീഡിയോകളും ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ചില ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായും പാരീസ് ലക്ഷ്മി എത്തുന്നുണ്ട്. ബാഗ്ലൂര് ഡേയ്സിന് പുറമേ സാള്‍ട്ട് മാംഗോ ട്രീ, ഓലപീപ്പി തുടങ്ങിയ ചിത്രങ്ങളിലും പാരീസ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മറിയം സോഫിയ എന്നാണ് പാരീസ് ലക്ഷ്മിയുടെ യഥാര്‍ത്ഥ പേര്. ലക്ഷ്മിയുടെ മാതാപിതാക്കള്‍ ഫ്രാന്‍സിലെ പ്രോവന്‍സ് സ്വദേശികളാണ്. കലാപ്രേമികളായ ഇവര്‍…
Read Moreതട്ടിക്കൊണ്ടു പോയതായി സഹോദരന് വോയ്സ് മെസേജ് ! കാമുകനൊപ്പം വിമാനത്തില്‍ പറന്ന് 17കാരിയുടെ ഒളിച്ചോട്ടം
തന്റെ തട്ടിക്കൊണ്ടു പോയതായി സഹോദരന് വ്യാജ സന്ദേശം അയച്ചതിനു പിന്നാലെ കാമുകനൊപ്പം കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടി 17കാരി. വാട്സ്ആപ്പിലൂടെ സഹോദരന് വോയ്സ് മെസേജ് അയച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി വ്യാജ കഥ ചമച്ചതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടാന്‍ പെണ്‍കുട്ടി കള്ളക്കഥ മെനഞ്ഞതാണെന്ന് മനസ്സിലായതെന്ന് പോലീസ് പറയുന്നു. പാല്‍ഘര്‍ വിരാര്‍ ഏരിയയിലാണ് സംഭവം. കമ്പനിയില്‍ ഹൗസ് കീപ്പിങ് സെക്ഷനില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. വെള്ളിയാഴ്ച ജോലിക്ക് പോയ പെണ്‍കുട്ടി രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയ്ക്കായി വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. അതിനിടെയാണ് സഹോദരന് പെണ്‍കുട്ടി വോയ്സ് മെസേജ് അയച്ചത്. തന്നെ തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു മെസേജിലെ ഉള്ളടക്കം. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, കാമുകനൊപ്പം…
Read Moreമുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഓടയില്‍ തള്ളി ! യുവാവിന്റെ വീടിന് തീയിട്ടു; ഹിമാചലില്‍ വന്‍സംഘര്‍ഷം
മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിനെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം പുകയുന്നു. മനോഹര്‍ ലാല്‍(21) എന്ന ദളിത് യുവാവാണ് കൊല്ലപ്പെട്ടത്. ജൂണ്‍ ആറിന് കാണാതായ ലാലിന്റെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷമാണ് അഴുക്കുചാലില്‍ കണ്ടെത്തി. പല കഷണങ്ങളാക്കി ചാക്കില്‍ കെട്ടിയ നിലയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെടുക്കുമ്പോള്‍ മൃതദേഹം അഴുകിയിരുന്നു. കാമുകിയുടെ വീട്ടുകാര്‍ ലാലിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളടക്കം പത്ത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും ലാലിന്റെ കാമുകിയുടെ കുടുംബത്തില്‍ പെട്ടവരാണ്. ജമ്മു കശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ചമ്പ ജില്ലാ ആസ്ഥാനത്ത് നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള സലൂനി സബ് ഡിവിഷനിലെ ഭണ്ഡല്‍ പഞ്ചായത്തിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. മുസ്ലീം കുടുംബത്തെ പോലീസ് സംരക്ഷിക്കുകയാണെന്നും കേസ് ഗൗരവമായി എടുക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ തെരുവിലിറങ്ങിയതോടെയാണ് സംഘര്‍ഷം. നാട്ടുകാര്‍ വലിയ…
Read Moreനെഞ്ചിടിപ്പ് വല്ലാതെ കൂടുന്ന പോലെ ! ഭാവി വരനെ ആദ്യമായി കണ്ട നിമിഷത്തിന്റെ എക്സൈറ്റ്മെന്റ് പങ്കുവെച്ച് അസ്ല മാര്‍ലി
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അസ്ല മാര്‍ലി എന്ന ഹില. ആളുകള്‍ പൊതുവെ തുറന്നു പറയാന്‍ മടികാണിക്കുന്ന ലൈംഗികകാര്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ വിശദീകരിച്ചാണ് അസ്ല ശ്രദ്ധേയയായത്. കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹില തന്നെ പറഞ്ഞിരുന്നു. കാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റില്‍ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. അംജീഷ് എന്നാണ് വരന്റെ പേര്. എന്നാല്‍ വരന് നിശ്ചയത്തിന് ഉണ്ടായിരുന്നില്ല. ഫോണിലൂടെ മാത്രമായിരുന്നു യുകെയില്‍ ജോലി ചെയ്യുന്ന അംജീഷും അസ്ലയും കണ്ടതും സംസാരിച്ചതുമെല്ലാം. വിവാഹത്തിന് ഏതാനും ദിസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അസ്ലയും അംജീഷും കണ്ടുമുട്ടിയിരിക്കുകയാണിപ്പോള്. ഇപ്പോഴിതാ തങ്ങളുടെ ആദ്യ മീറ്റിനെ കുറിച്ച് അസ്ല പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ശരിക്കും ഒരു…
Read More