കൊച്ചി : യുവ തലമുറ പുതിയ ലഹരികള്‍ തേടി പരക്കം പായുമ്പോള്‍ ലഹരിമാഫിയകള്‍ വീര്യം കൂടിയ ലഹരിമരുന്നുകള്‍ സുലഭമായി ഒഴുക്കുകയാണ്. ഐടി,മോഡലിംഗ്,ബിസിനസ്,സിനിമ തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട ധാരാളം യുവതികള്‍ ലൗ ഡ്രോപ്സ് (എല്‍.എസ്.ഡി ലായനി) എന്ന ലഹരിയുടെ പിടിയിലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വില കൂടുതലാണെങ്കിലും മറ്റ് മയക്കുമരുന്നുകളെക്കാള്‍ കൂടുതല്‍ സുരക്ഷിതമാണ് എന്നതിനാലാണ് ഇതിലേക്ക് കൂടുതല്‍പേരും ആകര്‍ഷിക്കപ്പെടുന്നത്. 13തരം കെമിക്കലുകള്‍ ചേര്‍ത്താണ് എല്‍എസ്ഡി ലായനി നിര്‍മിക്കുന്നത്. 10 കെമിക്കലുകള്‍ ഇന്ത്യയില്‍ സുലഭമെങ്കിലും മൂന്നെണ്ണം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് കടത്തിയാണ് ഇവ എത്തിക്കുന്നത്. ഗോവയില്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളാണ് പ്രധാന നിര്‍മാണ കേന്ദ്രം. ഒരു തുള്ളി ലായനി നാല് സ്റ്റാമ്പുകളിലായി ഉപയോഗിക്കാം. റെഡിമെയ്ഡ് എല്‍എസ്ഡി സ്റ്റാമ്പുകളെ അപേക്ഷിച്ച് ഇതിന് വീര്യം കൂടുതലാണ്. ചെറിയ പ്ലാസ്റ്റിക്ക് കുപ്പികളിലാക്കിയാണ് വില്‍പ്പന. ഒരു കുപ്പിയില്‍ 110 തുള്ളി ഉണ്ടാകും.വീര്യം കൂടിയ…
Read More