എരുമയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം പോലീസ് പരിഹരിച്ചത് ലവ് ടെസ്റ്റിലൂടെ. കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്‍കോവിലിലാണ് എരുമയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി പുരുഷനും സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായത്. ‘ലവ് ടെസ്റ്റില്‍’ വളര്‍ത്തുമൃഗം പുരുഷനൊപ്പം പോകാന്‍ തീരുമാനിച്ചതോടെ എരുമയെ പോലീസ് അയാള്‍ക്കൊപ്പം വിട്ടയച്ചു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ… ചിദംബരത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ കന്നുകാലി കര്‍ഷകയായ ദീപ ആറ് മാസം മുന്‍പ് തന്റെ ഫാമില്‍ നിന്ന് ആറു എരുമകളെ കാണാതായതായി ഒരു പരാതി നല്‍കിയിരുന്നു. അന്നുമുതല്‍ ദീപ എരുമയ്ക്കായി നടത്തിയ തിരച്ചിലിനിടെ 30 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തില്‍ പളനിവേല്‍ എന്നയാളുടെ ഫാമില്‍ തന്റെ എരുമകളെ കണ്ടെത്തി. തുടര്‍ന്ന് ഫാമിലെത്തിയ ദീപ തന്റെ അഞ്ച് എരുമകളെ അവിടെ കണ്ടെത്തി. എന്നാല്‍ റോഡില്‍ ഒറ്റപ്പെട്ട എരുമകളെ തന്റെ ഫാമിലേക്ക് കൊണ്ടുവരികയാണ് ചെയ്തതെന്ന് പളനിവേല്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്ക് പിന്നാലെ അഞ്ച്…
Read More