ബാലതാരമായി എത്തി ഇപ്പോള്‍ മലയാള സിനിമയില്‍ നായികയായി തിളങ്ങുന്ന താരമാണ് അനിഖ സുരേന്ദ്രന്. മലയാളത്തിന്റെ യുവതാരം ആസിഫ് അലിയുടെ മകളയായി കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ആണ് അനിഖ സുരേന്ദ്രന് സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച് ശ്രദ്ധ നേടാനും പിന്നീട് നായികയായി മാറുവാനും താരത്തിന് കഴിഞ്ഞിരുന്നു. ആദ്യ ചിത്രത്തിന് ശേഷം തമിഴിലേക്ക് എത്തിയ താരം തല അജിത്തിന്റെ ഒപ്പം യെന്നൈ അറിന്താല്‍, വിശ്വാസം എന്നിങ്ങനെ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടി. ഭാസ്ക്കര്‍ ദി റാസ്ക്കല്‍, ദി ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ തുടങ്ങി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ അനിഖ ഇപ്പോള്‍ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ച താരത്തിന്…
Read MoreTag: love
അമ്മയുടെ പ്രായമുള്ളയാളെ പ്രണയിച്ച് വിവാഹം ചെയ്ത് യുവതി ! ആദ്യകുട്ടിയെ പ്രതീക്ഷിച്ച് ദമ്പതികള്‍; അപൂര്‍വ പ്രണയകഥയിങ്ങനെ…
പ്രണയത്തിന് പ്രായം ഒരു ഘടകമല്ലെന്ന് പൊതുവെ പറയാറുണ്ട്. ഇത് വെളിവാക്കുന്ന നിരവധി കഥകള്‍ നാം കേട്ടിട്ടുമുണ്ട്. അത്തരത്തില്‍ ഒരു കഥയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നോര്‍ത്ത് കരോലിനയിലെ മോറെസ്വില്ലെയില് നിന്നുള്ള 30 കാരിയായ അമാന്‍ഡ കാനനാണ് തന്നെക്കാള്‍ 24 വയസ്സ് പ്രായക്കൂടുതലുള്ളയാളെ വിവാഹം കഴിച്ചത്. യുവതിയുടെ അമ്മയുടെ അതേപ്രായമാണ് ഇദ്ദേഹത്തിന്. കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന കാമുകനുമായുള്ള വിവാഹം വേണ്ടെന്ന് വച്ച ശേഷമാണ് അമാന്‍ഡ തന്റെ പുതിയ പങ്കാളിയെ കണ്ടെത്തിയത്. 2017-ലാണ് റേഡിയോ ഡിജെ ആയ എയ്സ് എന്ന 54-കാരനെ അമാന്‍ഡ പരിചയപ്പെടുന്നത്. വിവാഹമോചിതനായിരുന്ന എയ്സ് ഇനി ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിരുന്നു. ഇതിനിടെയാണ് അമാന്‍ഡ എയ്സിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് ഇവര്‍ 2021-ല്‍ വിവാഹിതരായി. ജൂണില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇവര്‍. ‘ആദ്യ കുട്ടി ജനിച്ചത് തനിക്ക് 30 വയസുള്ളപ്പോഴായിരുന്നു. ഇപ്പോള്‍ എന്റെ…
Read Moreപ്രണയത്താല്‍ നിറഞ്ഞു കവിയുന്നവര്ക്കായി ഒരു ദിനം…
അജിത് ജി നായര്‍ പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കപ്പെടുന്നവര്‍ക്കും പ്രണയിക്കാനാഗ്രഹിക്കുന്നവര്ക്കുമൊക്കെ വേണ്ടി ഒരു ദിനം. അതാണ് വാലന്റൈന്‍സ് ഡേ. എല്ലാവര്‍ഷവും ഫെബ്രുവരി 14നാണ് ലോകമെങ്ങും വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത്. ഈ ദിവസം ലോകാമെമ്പാടുമുള്ള കമിതാക്കള്‍ തങ്ങളുടെ പ്രണയേതാവിന് പ്രിയപ്പെട്ട സമ്മാനങ്ങള്‍ നല്കുന്നു. ചിലരാകട്ടെ തങ്ങളുടെ പ്രേമഭാജനത്തോടു വിവാഹാഭ്യര്‍ഥന നടത്താനുള്ള അവസരമായും പ്രണയദിനത്തെ കരുതുന്നു. സമീപകാലത്ത് പൊട്ടിമുളച്ച ഒരു ആഘോഷമായി ചിലരെങ്കിലും വാലന്റൈന്‍സ് ദിനത്തെ കരുതുന്നുണ്ട്. എന്നാല്‍ ആ ധാരണ തികച്ചും തെറ്റാണെന്ന് വിളിച്ചോതുന്നതാണ് വാലന്റൈന്‍സ് ഡേയുടെ ചരിത്രം. വാലന്റൈന്‍സ് ദിനത്തിന്റെ ചരിത്രമായി വ്യാഖ്യാനിക്കപ്പെടുന്ന നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. സെന്റ് വാലന്റൈന്‍ എന്ന ക്രിസ്ത്യന്‍ പുരോഹിതന്റെ പേരില്‍ നിന്നുമാണ് വാലന്റൈന്‍സ് ഡേ പിറവിയെടുത്തത് എന്നതാണ് പ്രബലമായ ഒരു വിശ്വാസം. ദുരന്തപര്യവസായിയായ ഒരു കഥയും ഇതിനു പിന്നിലുണ്ട്, ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് റോമില്‍ വാലന്‍ന്റൈന്‍ എന്ന ആളായിരുന്നു കത്തോലിക്കാ സഭയുടെ അധികാരി. വിവാഹം…
Read Moreശങ്കരാടി കവിയൂര്‍ പൊന്നമ്മയെ പ്രേമിച്ചു…വിവാഹനിശ്ചയം നടത്തി; എന്നാല്‍ പൊന്നമ്മ പ്രേമിച്ചത് മറ്റൊരാളെ; സംഭവം ഇങ്ങനെ…
മലയാളത്തില്‍ അമ്മവേഷത്തില്‍ തിളങ്ങുന്ന നടിയാണ് കവിയൂര്‍ പൊന്നമ്മ. അമിത വാത്സല്യം നിറഞ്ഞ കവിയൂര്‍ പൊന്നമ്മയുടെ അമ്മവേഷങ്ങള്‍ക്ക് കേരളത്തില്‍ ആരാധകര്‍ ഏറെയാണ്. മിക്ക മുന്‍നിര താരങ്ങളുടെയും അമ്മയായി തിളങ്ങിയ കവിയൂര്‍ പൊന്നമ്മ ഏറ്റവും കൂടുതല്‍ സിനിമകളില്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് തിളങ്ങിയത്. യൗവ്വനകാലത്ത് തന്നെ അമ്മവേഷത്തിലേക്ക് തളയ്ക്കപ്പെട്ട നടിയാണ് കവിയൂര്‍ പൊന്നമ്മ. അടുത്തകാലത്ത് വരെ അമ്മ വേഷങ്ങളില്‍ തിളങ്ങിയ താരം ഇപ്പോള്‍ ശാരീരിക അവശതകളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ നടന് ശങ്കരാടിയുമായി നടി കവിയൂര്‍ പൊന്നമ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന വിവരം പലര്‍ക്കും അറിയില്ല. തന്റെ പ്രണയത്തെ കുറിച്ചും ശങ്കരാടിയുമായുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ചും ഒരിക്കല്‍ കവിയൂര്‍ പൊന്നമ്മ തുറന്നു പറഞ്ഞിരുന്നു. നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് ശങ്കരാടിക്ക് തന്നോട് പ്രണയം തോന്നിയത്. ആ സമയം തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ വിവാഹലോചനയുമായി ശങ്കരാടി തന്റെ…
Read Moreഅമ്മായിയമ്മയെയും കൊണ്ട് മരുമകന് ഒളിച്ചോടി ! നാടുവിടല്‍ അമ്മായിയപ്പനെ മദ്യം നല്കി മയക്കിക്കിടത്തിയ ശേഷം…
മകളെയും മരുമകനെയും വിരുന്നിനായി ക്ഷണിച്ചു വരുത്തിയ ശേഷം മരുമകനൊപ്പം ഒളിച്ചോടി അമ്മായിയമ്മ. സംഭവ ദിവസം വീട്ടിലെല്ലാവര്‍ക്കും മട്ടന്‍ കറി നല്കി സല്‍ക്കരിച്ച ശേഷമാണ് ഇവര്‍ പദ്ധതി നടപ്പാക്കിയത്. അമ്മായിയമ്മയും മരുമകനും തമ്മില്‍ മൊട്ടിട്ട പ്രണയം വീട്ടില്‍ മറ്റാരും അറിഞ്ഞിരുന്നില്ല. ഒരിക്കലും വിചാരിക്കാത്ത സംഭവത്തിന്റെ നടുക്കത്തിലാണ് വീട്ടുകാര്‍. അമ്മായിയമ്മയും മരുമകനും തമ്മില്‍ 13 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. മട്ടന്‍ കറി പാര്‍ട്ടി നടത്തിയ സംഭവ ദിവസം അമ്മായിയപ്പനെ ഇവര്‍ പതിവിലുമേറെ മദ്യം നല്‍കിയിരുന്നു. ശേഷം ഇദ്ദേഹം മയങ്ങുകയും നന്നായി എന്ന് ഉറങ്ങി എന്ന് മരുമകന് ഉറപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം നടന്നത്. വൈകിട്ട് നാല് മണിക്ക് ഉണര്‍ന്നപ്പോഴാണ് ഭാര്യയും മരുമകനും സ്ഥലംവിട്ട കാര്യം ഇദ്ദേഹം മനസിലാക്കിയത്. തുടര്‍ന്ന് രണ്ടുപേരെയും കാണ്മാനില്ല എന്ന് കാട്ടി ഇദ്ദേഹം പോലീസില്‍ പരാതി നല്കി. ര നാരായണ്‍ ജോഗി എന്നയാള്‍ക്ക് രമേശ് തന്റെ…
Read Moreഇതിനിടയ്ക്ക് അങ്ങനെയെയുമൊരു സാധനമിറങ്ങിയോ ? പ്രണയം കണ്ടെത്താന്‍ ‘റിലേഷന്‍ഷിപ്പ് കോച്ചി’ നെ നിയമിച്ച് 57കാരി; ഒടുവില്‍ സംഭവിച്ചതോ ?
പ്രണയത്തിന് പ്രത്യേക പ്രായമില്ലെന്ന് പറയാറുണ്ട്. മരിക്കുന്ന നാള് വരെ പ്രണയിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരുണ്ട്. പ്രണയം ഏത് പ്രായത്തിലും സംഭവിക്കാം എന്നതിന് ഉദാഹരണമാണ് ഇസബെല്ല അര്പിനോ എന്ന സ്ത്രീയുടെ ജീവിതം. 57 വയസില്‍ റിലേഷന്‍ഷിപ്പ് കോച്ചിന്റെ സഹായത്തോടെ തന്റെ പ്രണയം കണ്ടെത്തിരിക്കുകയാണ് ഇസബെല്ല. 23 വര്‍ഷത്തെ ദാമ്പത്യം അവസാനിച്ചതിന് ശേഷം ഇസബെല്ല തന്റെ പ്രണയം കണ്ടെത്താന്‍ ഒരു റിലേഷന്‍ഷിപ്പ് കോച്ചിന്റെ സഹായം തേടുകയായിരുന്നു. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഈസ്റ്റ്കോട്ട് നിവാസിയാണ് ഇസബെല്ല അര്പിനോ. ഡേറ്റിംഗ് ആപ്പില്‍ പ്രണയം കണ്ടെത്താന്‍ സഹായിക്കുന്നതിനായി ജേക്ക് മഡോക്ക് എന്ന ഓസ്ട്രേലിയന്‍ റിലേഷന്‍ഷിപ്പ് കോച്ചിനെ ടിക്ടോക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. ഇതിന് പ്രതിഫലമായി ഇവര്‍ കോച്ചിന് വാഗ്ദാനം ചെയ്തത് 2000 പൗണ്ട് (ഏകദേശം രണ്ട് ലക്ഷം രൂപ) ആണ്. കോച്ച് ഇവര്‍ക്കൊപ്പം നില്‍ക്കുകയും പതിയെ ഇസബെല്ലയുടെ ആത്മവിശ്വസം വളര്‍ത്തിയെടുക്കുകയും ചെയ്തു. തനിക്ക് പ്രണയിക്കാന്‍ ഒരാള്‍ ഉണ്ടെന്നുള്ള തോന്നല്‍…
Read Moreഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ സഹപാഠിയെക്കൊണ്ട് ബലമായി ചുംബിപ്പിച്ച് സീനിയേഴ്സ് ! സംഭവം സര്‍ക്കാര്‍ കോളജില്‍…
റാഗിംഗിനിടെ കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയെ കൊണ്ട് ബലമായി ചുംബിപ്പിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലുള്ള സര്‍ക്കാര്‍ കോളേജിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. കുറ്റക്കാരായ അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസമാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ബലമായ ചുംബനത്തിനിരയായത്. പെണ്‍കുട്ടിയെ ചുംബിക്കുന്നത് തടയാന്‍ ശ്രമിച്ച മറ്റൊരു സഹപാഠിയെ സീനിയേഴ്സ് വടി കൊണ്ട് തല്ലുകയും ചെയ്തു. എന്നാല്‍ സംഭവം കണ്ടു നിന്ന ചില പെണ്‍കുട്ടികള്‍ തടയുന്നതിന് പകരം പരിഹസിച്ച് ചിരിക്കുകയായിരുന്നെന്നും വിവരമുണ്ട്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. പ്രശ്നക്കാരെ കോളേജില്‍ നിന്ന് പുറത്താക്കിയെന്നും, പരീക്ഷ എഴുതാനുള്ള അനുവാദം നല്‍കില്ലെന്നും അധികൃതര്‍ പറഞ്ഞു.
Read Moreആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു ! മദ്യപിക്കും മുമ്പ് അച്ഛനോട് അനുവാദം വാങ്ങിയെന്ന് പ്രിയ വാര്യര്‍…
ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ എന്നല്ല ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍മീഡിയയിലും പ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്. പ്രിയയുടെ ഹോട്ട് ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ആദ്യ ചിത്രമായ അഡാറ് ലവിലെ കണ്ണിറുക്കലിനു ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളിവുഡ് സിനിമാ ലോകത്തിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് പ്രിയ വാര്യര്‍. പ്രിയ വാര്യരുടെ പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്സ്. സര്‍ജാനോ ഖാലിദാണ് നായകന്. മലയാളത്തില്‍ നിന്ന് എത്തുന്ന ക്യാമ്പസ പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. ജയസൂര്യയുടെ സണ്ണി എന്ന ചിത്രത്തിന് ശേഷം സംവിധായകന് രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ സിനിമയാണ് ഫോര്‍ ഇയേഴ്സ്. മധു നീലകണ്ഠന് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കിയത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം…
Read Moreമന്ത്രവാദിയും വൈദ്യനുമായ കാമുകനെ സ്വന്തമാക്കാന്‍ എല്ലാം ഉപേക്ഷിച്ച് രാജകുമാരി !
പ്രണയ സാക്ഷാത്കാരത്തിനായി ഏതുവിധത്തിലുള്ള സാഹസത്തിനും മുതിരുന്ന നിരവധി ആളുകള്‍ ഈ ലോകത്തുണ്ട്. തന്റെ കാമുകനെ സ്വന്തമാക്കാന്‍ രാജകുമാരിയെന്ന പദവിയും രാജകൊട്ടാരവും ഉപേക്ഷിച്ച നോര്‍വീജിയന്‍ രാജകുമാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മന്ത്രവാദിയും സ്വയം പ്രഖ്യാപിത വൈദ്യനുമായ അമേരിക്കന്‍ സ്വദേശി ഡ്യൂറെക് വെററ്റുമായുള്ള പ്രണയത്തെത്തുടര്‍ന്നാണ് നോര്‍വീജിയന്‍ രാജകുമാരിയായിരുന്ന മാര്‍ത്ത ലൂയിസ് കൊട്ടാരം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായത്. കഴിഞ്ഞ ജൂണില്‍ മാര്‍ത്തയുടെയും ഡ്യൂറക്കിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ കൊട്ടാരത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇരുവര്‍ക്കും കൊട്ടാരത്തില്‍ എന്തുപദവി നല്‍കുമെന്ന ചോദ്യങ്ങളാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച താന്‍ രാജകുമാരി പദവി ഉപേക്ഷിക്കുകയാണെന്ന് മാര്‍ത്ത അറിയിക്കുകയായിരുന്നു. മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വിവരം കൊട്ടാരവും ശരിവച്ചു. രാജകുമാരി ഇനിമുതല്‍ കൊട്ടാരത്തിലെ പ്രതിനിധിയായിരിക്കില്ലെന്ന് മാര്‍ത്തയുടെ പിതാവ് ഹെറാള്‍ഡ് രാജാവും വ്യക്തമാക്കി. തീരുമാനം ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് രാജ്ഞിയും സ്ഥിരീകരിച്ചു. താന്‍ ഇനിമുതല്‍ നോര്‍വേയിലെ കൊട്ടാരത്തിലെ പ്രതിനിധിയല്ലെന്നാണ് മാര്‍ത്ത പ്രഖ്യാപിച്ചത്.…
Read Moreപ്രണയബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ അച്ഛനൊപ്പം വീട്ടിലെത്തി ! വീണ്ടും തര്‍ക്കമായപ്പോള്‍ യുവതിയെ കുത്തി; മുന്‍ കാമുകന് പിടിയില്‍…
യുവതിയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച മുന്‍ കാമുകന് പിടിയില്‍. കുഞ്ഞിത്തൈ എരുമേലി ആഷിഖിനെയാണ് (25) പോലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ വടക്കേക്കരയില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ കൈക്കാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. യുവതിയുടെ അമ്മയേയും ആഷിഖ് കയ്യേറ്റം ചെയ്തു മുമ്പ് ആഷിഖുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാല്‍ ആഷിഖിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് തര്‍ക്കമുണ്ടായപ്പോള്‍ ഇരു വീട്ടുകാരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച യുവതിയും അമ്മയും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് യുവാവ് അച്ഛനെയും കൂട്ടിയെത്തി സംസാരിക്കുകയായിരുന്നു. ഒന്നും രണ്ടും പറഞ്ഞ് തര്‍ക്കമായതോടെ ആഷിഖ് കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു. കൈയില്‍ കുത്തേറ്റതിനെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആറ് തുന്നലുകള്‍ ഇട്ടു. യുവാവിന്റെ വടികൊണ്ടുള്ള അടിയില്‍ യുവതിയുടെ അമ്മയുടെ തലക്കും പരിക്കേറ്റു. കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു മര്‍ദനം.
Read More