യുവാക്കള്ക്കിടയിടയില് പ്രണയപ്പകയും പ്രണയക്കൊലപാതങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ ഹരീഷ് പേരടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചെന്ന് ഹരീഷ് പേരടി പറയുന്നു. കണ്ണൂരില്‍ വിഷ്ണു പ്രിയയുടേയും പാറശാലയില്‍ ഷാരോണിന്റേയും ദാരുണമായ കൊലപാതകങ്ങള്‍ക്കു പിന്നാലെയാണ് ഹരീഷ് പേരടിയുടെ നിരീക്ഷണം. പ്രണയം രാഷ്ട്രിയമാണ്. ആത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു. പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാന്‍ പറ്റില്ല എന്നാണ് ഹരീഷ് കുറിച്ചത്. ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ… പ്രണയിക്കാന്‍ അറിയാത്ത ഒരുത്തന് കാമുകിയെ വെട്ടികൊല്ലുന്നു… പ്രണയിക്കാന്‍ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു…പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… പ്രണയം രാഷ്ട്രീയമാണ്…അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു…പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല…
Read MoreTag: love
പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരം തന്നെ ! ഭര്‍ത്താവ് പോക്സോക്കേസില്‍ കുടുങ്ങുമെന്ന് കോടതി…
പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ആളെ പോക്സോ കേസില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന നീരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. പോക്സോയും ഇന്ത്യന്‍ ശിക്ഷാ നിയമവും വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണെന്ന്, ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ നിരീക്ഷിച്ചു. മുസ്ലിം വ്യക്തിനിയമ പ്രകാരം 15 വയസ്സായ പെണ്‍കുട്ടിക്കു വിവാഹമാവാമെന്നും അതുകൊണ്ടുതന്നെ ഭര്‍ത്താവിനെതിരെ പോക്സോ നിലനില്‍ക്കില്ലെന്നുമുള്ള വാദം കോടതി തള്ളുകയായിരുന്നു. ശൈശവ വിവാഹ നിരോധ നിയമവും ഇതില്‍ ബാധകമാവില്ലെന്ന് പ്രതിഭാഗം വാദിച്ചു. കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു രക്ഷിക്കാന്‍ രൂപപ്പെടുത്തിയ പ്രത്യേക നിയമാണ് പോക്സോയെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണ് അതിനു സ്ഥാനം. പോക്സോ അനുസരിച്ച് ലൈംഗിക സമ്മതത്തിനുള്ള പ്രായം 18 വയസ്സാണെന്നും കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയ ആള്‍ക്കെതിരെ ചുമത്തിയ പോക്സോ കേസിലാണ് ഹൈക്കോടതി നിരീക്ഷണം. ജാമ്യം തേടി ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയത് അനുസരിച്ചാണ് ഭര്‍ത്താവിനെതിരെ പൊലീസ്…
Read Moreകാമുകന് പറഞ്ഞു പറ്റിച്ചു ! ആത്മഹത്യയ്ക്കു ശ്രമിച്ച മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം…
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഉറ്റസുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഇവരുടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. സെഹോര്‍ ജില്ലയിലെ ആഷ്ത ടൗണിലുള്ള സ്കൂളില്‍ പഠിക്കുന്ന പതിനാറ് വയസുള്ള കുട്ടികളാണ് ജീവനൊടുക്കിയത്. ഇതില്‍ ഒരു പെണ്‍കുട്ടി ഇന്‍ഡോറിലുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ ഏതാനും ദിവസങ്ങളായി ഫോണ്‍ അറ്റന്റ് ചെയ്യുന്നുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം ഇന്‍ഡോറില്‍ എത്തിയത്. കാമുകന് കാണാന്‍ കൂട്ടാക്കിയില്ലെങ്കില്‍ അവിടെത്തന്നെ മരിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇന്‍ഡോറിലെ ഭവര്കുവാനിലെത്തിയ മൂവരും ഇവിടത്തെ ഒരു പാര്‍ക്കില്‍ യുവാവിനുവേണ്ടി കാത്തിരുന്നെങ്കിലും അയാള്‍ വന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടി കയ്യില്‍ കരുതിയിരുന്ന വിഷം കഴിച്ചു. ഉറ്റസുഹൃത്തുക്കളായ മറ്റ് രണ്ട് കുട്ടികളും ബാക്കിയുണ്ടായിരുന്ന വിഷം കഴിക്കുകയായിരുന്നു. അവശനിലയിലായ മൂന്നുപേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് എം.വൈ.ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ട് കുട്ടികള്‍ മരണമടയുകയായിരുന്നു. ഇന്‍ഡോറിലേക്ക് തിരിക്കുംമുന്‍പ് ആഷ്ത ടൗണില്‍ നിന്നുതന്നെയാണ് ഇവര്‍ വിഷം വാങ്ങിയതെന്ന്…
Read Moreഎന്നെ പ്രേമിക്കുമ്പോള്‍ തന്നെ അവന് എന്റെ കൂട്ടുകാരിയെയും പ്രേമിച്ചു ! തന്റെ പ്രണയബന്ധം തകര്‍ന്നതിനെപ്പറ്റി ഐശ്വര്യ രാജേഷ് പറയുന്നതിങ്ങനെ…
ചുരുങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് ഐശ്വര്യ രാജേഷ്. തമിഴ് സിനിമകളിലാണ് കൂടുതലും അഭിനയിക്കുന്നതെങ്കിലും ചില മലയാളം സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയില്‍ വളരെ പ്രധാനപെട്ട ഒരു വേഷത്തില്‍ ഐശ്വര്യ എത്തിയിരുന്നു. വ്യത്യസ്തമായ നകഥാപാത്രങ്ങള് തിരഞ്ഞെടുത്ത അവതരിപ്പിക്കുന്നതില്‍ ഒരു പ്രത്യേക വൈഭവം തന്നെയുള്ള നടിയാണ് ഐശ്വര്യ രാജേഷ്. അതെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോസുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈഫലായി മാറാറുണ്ട്. മുമ്പ് ഒരുക്കല്‍ താരം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറല്‍ ആയി മാറിയിരിക്കുന്നത്.തന്റെ പ്രണയ കഥയെ കുറിച്ച് ആയിരുന്നു ഐശ്വര്യ രാജേഷ് വെളിപ്പെടുത്തിയത്. അതൊരു മധുര പ്രണയകഥ ആയിരുന്നില്ല എന്നും അത്…
Read Moreഐശ്വര്യം വാഗ്ദാനം ചെയ്ത് ലൈലയെ ലൈംഗികമായി ഉപയോഗിച്ച് ഷിഹാബ് ! സ്ത്രീകളുടെ സ്വകാര്യഭാഗത്ത് മുറിവുണ്ടാക്കി രക്തം ശേഖരിച്ചു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയുടെ പിന്നാമ്പുറക്കഥകള്‍ ഞെട്ടിക്കുന്നത്. കുടുംബത്തിന് ഐശ്വര്യം കിട്ടാനെന്ന് പറഞ്ഞ് ഷിഹാബ് എന്ന മുഹമ്മദ് ഷാഫി ലൈലയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതായുള്ള വിവരമാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ആഭിചാരക്രിയകളുടെ ഭാഗമായാണ് ലൈലയുമായി ഷിഹാബ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ഭര്‍ത്താവായ ഭഗവല്‍ സിംഗിന്റെ മുന്നില്‍വെച്ചാണ് ഷിഹാബ് ലൈലയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. കൂടുതല്‍ ഐശ്വര്യം കിട്ടാന്‍ നരബലി വേണമെന്ന് ഷിഹാബ് ദമ്പതികളെ വിശ്വസിപ്പിച്ചു. നരബലിക്കായി സ്ത്രീകളെ കൊണ്ടുവന്നതും ഷാഫിയാണ്. സ്ത്രീകളെ എത്തിക്കാന്‍ ഷാഫി ദമ്പതിമാരില്‍ നിന്നും ലക്ഷങ്ങളാണ് കൈപ്പറ്റിയത്. ഇരകളായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് ഷാഫി പത്തനംതിട്ടയിലെ ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചത്. ലോട്ടറി വില്‍പ്പനക്കാരായ സ്ത്രീകളായ തൃശൂര്‍ വാഴാനി സ്വദേശിനി റോസ്ലി, കൊച്ചി പൊന്നുരുന്നിയില്‍ താമസക്കാരിയായ തമിഴ്നാട് സ്വദേശിനി പത്മ എന്നിവരാണ് ഇരകളായത്. ഇവരുടെ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും അടക്കം ഷാഫി കൈക്കലാക്കുകയും ചെയ്തു. റോസ്ലിയെയും പത്മയെയും കട്ടിലില്‍ കെട്ടിയിട്ടശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നു. ഭഗവല്‍…
Read Moreപ്രണയബന്ധം പുറത്തറിഞ്ഞു ! 40 വയസുള്ള അധ്യാപകനും ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയും വനത്തിനുള്ളില്‍ മരിച്ച നിലയില്‍…
40കാരന് അധ്യാപകനെയും 17കാരി വിദ്യാര്‍ഥിനിയെയും കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഉത്തര്‍പ്രദേശിലെ സഹാറാന്പുരിലാണ് സംഭവം. ഈ മാസം മൂന്നാം തീയതി മുതല്‍ ഇരുവരെയും കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അധ്യാപകനും വിദ്യാര്‍ഥിനിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കുട്ടിയെ അധ്യാപകന് തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് പത്തുദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു. കാട്ടിനുള്ളില്‍ അധ്യാപകന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.
Read Moreപ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ കാണാതായ സംഭവം ! 15കാരിയെ ആണ്‍സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി…
പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ എറണാകുളത്തു നിന്ന് കാണാതായ സംഭവത്തില്‍ സഹോദരനു പിന്നാലെ സഹോദരിയെയും കണ്ടെത്തി. ആണ്‍സുഹൃത്തിനൊപ്പം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെ ഇന്നു രാവിലെ കണ്ടെത്തിയത്. സഹോദരന് ഇന്നലെ വൈകിട്ട് എറണാകുളം അയ്യമ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ ഇന്ന് പോലീസ് പിടികൂടിയത്. ട്രെയിനില്‍ മറ്റൊരു സ്ഥലത്തേക്ക് പോകാനായി കയറിയിരിക്കുമ്പോഴാണ് പോലീസ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ മുനമ്പം പൊലീസ് എറണാകുളത്തേക്കു കൊണ്ടുപോകും. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സഹോദരങ്ങളെ ഒരുമിച്ച് കണ്ടതായി ദൃക്സാക്ഷി പോലീസിന് വിവരം നല്‍കിയിരുന്നു. എന്നാല്‍ എവിടെ വച്ചാണ് ഇവര്‍ പിരിഞ്ഞത് എന്നതില്‍ വ്യക്തതയില്ല. സഹോദരനില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ മുനമ്പം പോലീസ് ചോദിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. സഹോദരന് പതിമൂന്ന് വയസ്സും സഹോദരിക്ക് പതിനഞ്ച്…
Read Moreഅയാള്‍ ‘ആറാടുകയായിരുന്നു’ ! അയാളുടെ ശല്യം കാരണം 30 നമ്പറുകള്‍ വരെ ബ്ലോക്കാക്കിയെന്ന് നിത്യാ മേനന്…
തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന യുവാവിന്റെ ശല്യം സഹിക്ക വയ്യാതെ 30 നമ്പരുകള്‍ വരെ ബ്ലോക്കാക്കിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നിത്യ മേനന്. സിനിമാ നിരൂപണം പറഞ്ഞ് സൈബര്‍ ഇടങ്ങളില്‍ വൈറലായ യുവാവാണ് തന്നെ ഏറെ കഷ്ടപ്പെടുത്തിയത് എന്നാണ് നിത്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. യുവാവിന്റെ ഭാഗത്ത് നിന്ന് സഹിക്കാന്‍ കഴിയാത്ത വിധം ശല്യമാണ് തനിക്കും മാതാപിതാക്കള്‍ക്കും ഉണ്ടായതെന്ന് നിത്യ തുറന്നു പറയുന്നു. 19(1) (എ) സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നല്കിയ വീഡിയോ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് നിത്യ ഇക്കാര്യം വെളിപ്പെടുത്തിയത്. നിത്യയുടെ വാക്കുകള്‍ ഇങ്ങനെ…പുള്ളി പറയുന്നത് വിശ്വസിക്കുന്നവരാണ് മണ്ടന്മാര്. കുറേ വര്‍ഷങ്ങളായി അയാള്‍ എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പിന്നെ വൈറലായപ്പോള്‍ പബ്ലിക്കായി പറയാന്‍ തുടങ്ങി. ആറുവര്‍ഷത്തിന് മുകളിലായി ഇത്തരത്തില്‍ തുടരെ തുടരെ കഷ്ടപ്പെടുത്തുന്നു. ഞാന്‍ ആയതു കൊണ്ട് ക്ഷമിച്ചതാണ്. എല്ലാവരും…
Read Moreഎനിക്ക് ഒരാളെ പ്രണയിക്കാനൊന്നും പാടില്ലേ ! തനിക്കൊരു കാമുകനുണ്ടെന്നു തുറന്നു പറഞ്ഞ് അമൃത നായര്‍…
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം മലയാളികളുടെ ഹൃദയത്തില്‍ കയറിക്കൂടിയത്. ഈ പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു അമൃത നായര്‍ അവതരിപ്പിച്ചത്. കുടുംബവിളക്കിന് ശേഷം സ്റ്റാര്‍ മാജിക്കിലും വന്നതോടെ അമൃതയുടെ ആരാധകരുടെ എണ്ണം കൂടി. എന്നാല്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലും മാത്രമല്ല സോഷ്യല്‍മീഡിയയിലും നിറസാന്നിധ്യമാണ് അമൃത നായര്‍. ഇന്‍സ്റ്റഗ്രാമില്‍ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. യൂട്യൂബില്‍ സ്വന്തമായി ചാനല്‍ തുടങ്ങിയ അമൃത തന്റെ വീട്ടില്‍ അമ്മയ്ക്കൊപ്പമുള്ള രസകരമായ വീഡിയോകളെല്ലാം പങ്കുവെക്കാറുണ്ട്. വീഡിയോകള്‍ എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അമൃത കുറച്ച് ദിവസങ്ങളായി ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണ്. അതിനിടെ സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം അമൃത പങ്കുവെച്ച ഫാട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ച ക്യാപ്ഷന്‍ ശ്രദ്ധേയമായിരുന്നു. ‘ഒരിക്കല്‍ നിന്റെ പ്രണയം സ്വപ്നമായിരുന്നു ഇന്ന്…
Read Moreയുവതിയെ കണ്ടെത്താന്‍ മൂന്നു ദിവസം കടലില്‍ തെരഞ്ഞതിന് ചെലവായത് ഒരു കോടി ! ഒടുവില്‍ കാമുകനൊപ്പം പോയെന്ന് ഫോണ്‍വിളിച്ചു പറഞ്ഞ് ‘ഡെഡ്ബോഡി’
ഭര്‍ത്താവുമൊന്നിച്ച് വിവാഹവാര്‍ഷികം ആഘോഷിക്കാനെത്തിയ യുവതി കടലില്‍ വീണെന്ന സംശയത്തെത്തുടര്‍ന്ന് ഇവരെ കണ്ടെത്താനായി 72 മണിക്കൂറോളം നീണ്ടു നിന്ന തിരച്ചിലിനു ചെലവായത് ഒരു കോടി രൂപ. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ ഭര്‍ത്താവുമൊത്ത് വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ വിവാഹവാര്‍ഷികം ആഘോഷിക്കാനെത്തിയ 23 വയസ്സുകാരിയുടെ തിരോധാനത്തെത്തുടര്‍ന്ന് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങളാണ്. യുവതി തിരയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ മൂന്നു ദിവസത്തോളമാണ് കോസ്റ്റ്ഗാര്‍ഡും നാവികസേനയും കടലില്‍ തിരച്ചില്‍ നടത്തിയത്. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആര്.സായ് പ്രിയയെ ആണ് കാണാതായത്. എന്നാല്‍ താന്‍ കാമുകനൊപ്പമുണ്ടെന്നു സായ് പ്രിയ കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ചതോടെയാണ് ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായത്. 72 മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലില്‍ ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കപ്പലുകളാണ് യുവതിയെ കണ്ടെത്താനുള്ള തിരച്ചലിന് വേണ്ടി രംഗത്തിറങ്ങിയത്. ചേതക്…
Read More