മലയാളത്തില്‍ ഏറെ ആരാധകരുള്ള ഗായികയാണ് അഭയ ഹിരണ്മയി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരംതന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം. സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞത് അഭയയെ ഏറെ തകര്‍ത്തിരുന്നു. ഈ ബന്ധത്തിന്റെ പേരിലുടലെടുത്ത ആക്ഷേപം ഇരുവരും പിരിഞ്ഞതിനു ശേഷവും തുടര്‍ന്നിരുന്നു. പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി അടുക്കുകയായിരുന്നു. എന്നാല്‍ അപ്പോഴും അഭയ സിംഗിള്‍ ലൈഫ് തന്നെയായിരുന്നു തിരഞ്ഞെടുത്തത്. ഇപ്പോഴിതാ അഭയ ആ തീരുമാനം മാറ്റിയോ എന്നതാണ് പ്രേക്ഷകരുടെ സംശയം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അഭയുടെ പുതിയ പോസ്റ്റ് തന്നെയാണ് ഇങ്ങനെ ഒരു സംശയം ഉണ്ടാക്കിയത് . പൂമ്പാറ്റയെന്ന ക്യാപ്ഷനോടെയാണ് അഭയ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. ഒരാളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഹാപ്പിനസ്, ട്രാവലര്‍, ലവ് ലൈഫ് തുടങ്ങിയ ഹാഷ് ടാഗുകളും അഭയ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.…
Read MoreTag: lover
കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്ഫോര്‍മറിനു മുകളില്‍ കയറിയ യുവാവിന്റെ അഭ്യാസം ! ഒടുവില്‍ ഷോക്കേറ്റ് നിലത്ത്
വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്ഫോര്‍മറിനു മുകളില്‍ കയറിയ കാമുകന് പൊള്ളലേറ്റ് ആശുപത്രിയില്‍. ബ്രഹ്മപുരം സ്വദേശിയെയാണ് പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. തര്‍ക്കത്തിനൊടുവില്‍ കാമുകിയെ പേടിപ്പിക്കാനായാണ് യുവാവ് ട്രാന്‍സ്ഫോര്‍മറില്‍ കയറിയത്. മുകളില്‍ കയറി ലൈനില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വലിയ ശബ്ദത്തോടെ ലൈനില്‍നിന്ന് പൊട്ടിത്തെറി ഉണ്ടാകുകയും ലൈന്‍ ഓഫാകുകയും ചെയ്തു. പൊട്ടിത്തെറി ശബ്ദം കേട്ട് തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഉടന്‍തന്നെ യുവാവിന് പ്രഥമശുശ്രൂഷ നല്കി. പെട്ടെന്നുതന്നെ ലൈന്‍ ഓഫായതിനാലാണ് ജീവന് തിരിച്ചുകിട്ടിയതെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു. കെഎസ്ഇബിയുടെ ജീപ്പില്‍ തന്നെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈകള്‍ക്കും കഴുത്തിനുതാഴെയും അരയ്ക്കുമുകളിലും പൊള്ളലേറ്റിട്ടുണ്ട്.
Read Moreകാമുകനോടുള്ള ദേഷ്യത്തില്‍ 80 അടിയുള്ള ടവറിനു മുകളില്‍ വലിഞ്ഞു കയറി പെണ്‍കുട്ടി ! പിന്നാലെ കാമുകനും; വീഡിയോ വൈറല്‍
കാമുകനോടുള്ള ദേഷ്യം മൂത്തതിനെത്തുടര്‍ന്ന് 80 അടി ഉയരമുള്ള വൈദ്യുതി ടവറിനു മുകളില്‍ വലിഞ്ഞു കയറിയ പെണ്‍കുട്ടിയെയും പിന്നാലെ കയറിയ കാമുകനെയും സുരക്ഷിതമായി താഴെയിറക്കി. ഛത്തീസ്ഗഢിലെ ഗൗരേല പേന്ദ്ര മര്‍വാഹി ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഫോണ്‍ കോളിനെ ചൊല്ലി കാമുകനുമായി വഴക്കിട്ടിരുന്നു. പിന്നലെ ടവറിനു മുകളില്‍ കയറി. ഇറങ്ങാന്‍ ആവശ്യപ്പെട്ട് കാമുകനും പിന്നാലെ കയറി. സംഭവം കണ്ട പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇരുവരുടെയും വീട്ടുകാരെയും അറിയിച്ചു. പോലീസ് എത്തുമ്പോഴേക്കും പ്രദേശവാസികള്‍ ടവറിന് ചുറ്റും തടിച്ചുകൂടിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഇരുവരെയും അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. മണിക്കൂറുകള്‍ക്കുശേഷം ഇരുവരും വഴങ്ങി. സംഭവത്തില്‍ പോലീസ് കേസൊന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുവര്‍ക്കും താക്കീതു നല്കി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read Moreരാത്രിയില്‍ ഭാര്യ കാമുകന്റെ വീട്ടില്‍ പോകും ! ഒടുവില്‍ വിവാഹം കഴിപ്പിച്ചു നല്കി ഭര്‍ത്താവ്; കാമുകന് ഭാര്യയും മൂന്നു കുട്ടികളും…
ഭാര്യയ്ക്ക് കാമുകനുമായുള്ള അടുപ്പം മനസ്സിലാക്കി ഒടുവില്‍ ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചു കൊടുക്കുന്ന വിശാല മനസ്കരായ ഭര്‍ത്താക്കന്മാരെക്കുറിച്ചുള്ള കഥകള്‍ പലപ്പോഴായി പുറത്തു വരാറുണ്ട്. 1999ല്‍ പുറത്തിറങ്ങിയ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന ചിത്രത്തിന്റെ ഇതിവൃത്തവും ഏതാണ്ട് സമാനമായിരുന്നു. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഇത്തരത്തില്‍ വിശാലമനസ്കനായ ഒരു ഭര്‍ത്താവിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.ബിഹാറിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവിന്റെ സാന്നിധ്യത്തിലാണ് യുവതിയും കാമുകനും വിവാഹിതരാകുന്നത്. കാമുകന് ശിവക്ഷ്രേതത്തില് വച്ച് യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും കൂടി നിന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നതും കാണാം. കാമുകന് സിന്ദൂരം തൊടുമ്പോള്‍ യുവതി പൊട്ടിക്കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഭര്‍ത്താവ് പുറത്ത് ജോലിക്ക് പോയ സമയം രാത്രി വൈകി യുവതി കാമുകനെ കാണാന്‍ പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാമുകന്റെ വീട്ടിലെത്തിയ യുവതിയെ ബന്ധുക്കള്‍ കൈയോടെ പിടികൂടി. അവര്‍…
Read Moreഇന്‍സ്റ്റഗ്രാമിലൂടെ പ്രണയിച്ച സ്പിന്നിംഗ് മില്‍ മാനേജരെ അന്വേഷിച്ച് 22കാരി തമിഴ്നാട്ടില്‍ ! എന്നാല്‍ അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച…
ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയിച്ച കാമുകനെ അന്വേഷണിച്ച് തമിഴ്നാട്ടിലെ ദിണ്ടിഗലിലെത്തിയ മലയാളി യുവതിയെ ഒടുവില്‍ പോലീസ് ഭര്‍ത്താവിന്റെ അടുത്തെത്തിച്ചു. 22കാരിയായ മലപ്പുറം സ്വദേശിയെയാണ് കേരള-തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. വിവാഹം ശേഷം സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന യുവതി ഇന്‍സ്റ്റഗ്രാമിലൂടെയാണ് തമിഴ്നാട് സ്വദേശിയായ യുവാവിനെ പരിചയപ്പെടുന്നത്. യുവാവ് പറഞ്ഞിരുന്നത് താന്‍ ദിണ്ടിഗലിലെ സ്പിന്നിങ് മില്ലില്‍ മനേജരായി ജോലി ചെയ്യുകയാണെന്നാണ്. മൂന്ന് മാസം മുന്‍പാണ് കാമുകനെ തേടി യുവതി ദിണ്ടിഗലിലെ വേഡസന്തൂരിലെത്തിയത്. അന്വേഷിച്ചെങ്കിലും അയാള്‍ പറഞ്ഞ സ്ഥലത്തൊന്നും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അവിടെവച്ച് പരിചയപ്പെട്ട ഒരു യുവതിയോടൊപ്പം താമസിച്ച് കാമുകനെ അന്വേഷിക്കാന്‍ ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകന് വിവാഹിതനാണെന്നും കേരളത്തില്‍ നിര്‍മാണത്തൊഴിലാളിയാണെന്നും കണ്ടെത്തി. അതേ സമയം ഭാര്യയെ കാണുന്നില്ലായെന്ന പരാതിയുമായി യുവതിയുടെ ഭര്‍ത്താവ് കേരള പോലീസിനെ സമീപിച്ചിരുന്നു. യുവതിക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും ആന്ധ്രാപ്രദേശിലേക്കും വ്യാപിപ്പിച്ച കേരള പോലീസ്, തമിഴ്നാട്…
Read Moreകാമുകനുമായി ഒന്നിച്ചു ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി മുന്‍ പഞ്ചായത്തംഗം ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കാമുകനുമായി ഒരുമിച്ചു ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ യുവതി ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി നോബിള്‍ നോബര്‍ട്ട് ആണ് പിടിയിലായത്. ഇടുക്കി വണ്ടന്മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ എബ്രഹാം ആണ് ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകന്റെ സഹായത്തോടെ എംഡിഎംഎ ബൈക്കില്‍ ഒളിപ്പിച്ചത്. നോബിള്‍ നോബര്‍ട്ട് ആണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും പോലീസ് സൂചിപ്പിച്ചു. ബംഗളൂരുവില്‍ നിന്നും ലഹരിമരുന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാള്‍. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയായ നോബിള്‍ 2017 മുതല്‍ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നുണ്ട്. ഇടയ്ക്കിടെ സിം കാര്‍ഡും മൊബൈല്‍ ഫോണും മാറ്റുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ സൗമ്യ അടക്കം മൂന്നു പേര്…
Read Moreകാമുകിയുടെ വിവാഹവേദിയിലെത്തി സംഘര്‍ഷം സൃഷ്ടിച്ച് കാമുകന് ! മുഹൂര്‍ത്ത സമയത്ത് താലിയെടുത്ത് ഓടി; ഒടുവില്‍ സംഭവിച്ചത്…
കാമുകിയുടെ വിവാഹത്തിനെത്തിയ കാമുകന് കാട്ടിക്കൂട്ടിയത് വിചിത്രമായ പ്രവൃത്തികള്‍. മുഹൂര്‍ത്ത സമയമായപ്പോള്‍ താലിയുമെടുത്ത് ഓടിയ കാമുകനെ ഓടിച്ചിച്ചു പിടിച്ച കാമുകിയുടെ ബന്ധുക്കള്‍ ശരിക്കു പെരുമാറുകയും ചെയ്തു. പിന്നാലെ വിവാഹ മണ്ഡപത്തില്‍ കൂട്ടത്തല്ല് നടന്നതോടെ വരനും ബന്ധുക്കളും വിവാഹം വേണ്ടെന്ന് വച്ച് മടങ്ങുകയായിരുന്നു. തമിഴ്നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജി നഗര്‍ കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്. ഒടുവില്‍ പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. 24 വയസ്സുള്ള യുവാവും 20കാരിയും തമ്മില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അംഗീകരിക്കാന്‍ യുവതിയുടെ വീട്ടുകാര്‍ തയാറായില്ല. 21 വയസ്സുള്ള എന്‍ജിനിയറായ മറ്റൊരു യുവാവുമായി യുവതിയുടെ കല്യാണം ബന്ധുക്കള്‍ ഉറപ്പിച്ചു. വിവാഹവേദിയില്‍ നിന്നു തന്നെ വിളിച്ചിറക്കി കൊണ്ടുപോകണമെന്ന കാമുകിയുടെ സന്ദേശം ലഭിച്ചതോടെയാണ് കാമുകന് കല്യാണ മണ്ഡപത്തിലെത്തിയത്. താലികെട്ടിനുള്ള മുഹൂര്‍ത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകന് നില്ക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്ത സമയം ആയപ്പോള്‍ പൂജാരി…
Read Moreവിവാഹവേദിയില്‍ എത്തി വരന് കൈയ്യിലിരുന്ന വരണമാല്യം തട്ടിയെടുത്ത് വധുവിനെ അണിയിച്ചു കാമുകന് ! അരങ്ങേറിയത് നാടകീയ രംഗങ്ങള്‍…
വിവാഹവേദിയില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ എപ്പോഴും വാര്‍ത്തയാവാറുണ്ട്. വിവാഹവേദിയില്‍ അതിക്രമിച്ചു കയറി വരനില്‍ നിന്ന് വരണമാല്യം തട്ടിയെടുത്ത് യുവതിയെ അണിയിച്ച കാമുകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ബീഹാറിലെ ജയമലയിലാണ് ഈ സംഭവം നടന്നത്. വിവാഹവേദിയില്‍ എത്തിയ അമന് എന്ന യുവാവാണ് വരന്റെ കൈയിലിരുന്ന വരണമാല്യം തട്ടിയെടുത്ത് വധുവിനെ അണിയിക്കുകയും, നിറുകയില്‍ സിന്ദൂരം ചാര്‍ത്തുകയും ചെയ്തത്. പിന്നാലെ വരന്റെയും, വധുവിന്റെയും ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചു. എന്നാല്‍ പോലീസ് എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വധുവും അമനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതോടെ കാമുകനും വധുവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന പ്രകാരമാണ് വിവാഹവേദി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായത്. വധു ഫോണ്‍ വിളിച്ചതിനെ തുടര്‍ന്നാണ് കാമുകന് വേദിയിലെത്തിയതെന്ന് പോലീസ് കണ്ടെത്തി. വധുവും അമനും പ്രണയത്തിലായിരുന്നു.ഇതിനെ വധുവിന്റെ വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരാളുമായി വിവാഹം തീരുമാനിക്കുകയും ചെയ്തു.…
Read Moreഒരേ സമയം രണ്ടു യുവതികളെ പ്രേമിച്ചു ! ആത്മഹത്യയ്ക്കു ശ്രമിച്ച കാമുകിയെ രക്ഷിക്കുന്നതിനിടെ കാമുകന് ദാരുണാന്ത്യം…
ഒരേ സമയം രണ്ടു യുവതികളെ പ്രണയിച്ച യുവാവിന് ദാരുണാന്ത്യം. കാമുകന് ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ മുങ്ങി മരിക്കുകയായിരുന്നു. കടലില്‍ ചാടിയ കാമുകിയെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും തിരയില്‍പ്പെട്ട യുവാവിന്റെ തല പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി ചികിത്സയിലാണ്. കര്‍ണാടകയിലെ സോമേശ്വര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍ മരിച്ചത് 28കാരനായ എളിയാര്‍പടവ് സ്വദേശി ലോയിഡ് ഡിസൂസയാണ്. ലോയിഡിന് രണ്ട് കാമുകിമാരുണ്ടെന്ന വിവരം രണ്ട് പെണ്‍കുട്ടികളും തിരിച്ചറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് പേരെയും പ്രശ്നം സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ ലോയിഡ് വിളിച്ചുവരുത്തി. ഇതേത്തുടര്‍ന്ന് തര്‍ക്കം രൂക്ഷമായി. തന്നെയല്ലാതെ മറ്റൊരു യുവതിയെ ലോയിഡ് സ്നേഹിക്കുന്നുവെന്ന് അംഗീകരിക്കാന്‍ കഴിയാതിരുന്ന യുവതി ആത്മഹത്യ ചെയ്യാനായി കടലിലേക്ക് ചാടുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ലോയിഡ് മരിച്ചത്. അപകടം കണ്ടുനിന്ന നാട്ടുകാര്‍ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉള്ളാല്‍ പോലീസ് കേസെടുത്തു. ഗള്‍ഫില്‍…
Read Moreഒരേ കാമുകനൊപ്പം രണ്ടാം തവണയും മുങ്ങി ! ആദ്യ തവണ മുങ്ങിയപ്പോള്‍ ഭര്‍ത്താവിനൊപ്പം അയച്ചു; യുവതിയ്ക്കെതിരേ കേസ്…
കാമുകനൊപ്പം രണ്ടാം തവണയും മുങ്ങിയ വീട്ടമ്മയെ പോലീസ് പിടികൂടി. ഇത് രണ്ടാം തവണയാണ് ഇവര്‍ ഒരേ കാമുകനൊപ്പം ഒളിച്ചോടുന്നത്. മുമ്പ് ഇയാള്‍ക്കൊപ്പം ഒളിച്ചോടിയപ്പോള്‍ പോലീസ് പിടികൂടുകയും ഭര്‍ത്താവിനൊപ്പം മടക്കി അയയ്ക്കുകയുമായിരുന്നു. തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ 34കാരി യുവതിയും 33കാരന് കാമുകനുമാണ് അരൂര്‍ പോലീസിന്റെ പിടിയിലായത്. ഇരുവരും മുങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ഇവര്‍ പിടിയിലാകുന്നത്. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്ക് എതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തു. ചേര്‍ത്തല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു വര്‍ഷത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കസ്റ്റഡിയിലായത്. യുവതിക്ക് 13 വയസ്സുള്ള മകളും നാലു വയസ്സുള്ള മകനുമുണ്ട്. മുമ്പ് ഒളിച്ചോടിയപ്പോള്‍ പിടിയിലായെങ്കിലും കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍…
Read More