പ്രണയത്തില്‍ നിന്നു പിന്മാറിയ കാമുകിയുടെ തല ചുറ്റികകൊണ്ട് അടിച്ചുപൊട്ടിച്ച് കാമുകന്റെ പ്രതികാരം. ഡല്‍ഹിയിലെ സരോജിനി നഗറിലാണ് സംഭവം. കാമുകിയെ ആക്രമിച്ച നിഷാന്ത് സെയ്‌നി (24) എന്ന യുവാവിനെ പോലീസ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തു. കഴിഞ്ഞ എട്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും സെയ്‌നി ഇതുവരെ ജോലിയ്ക്കു ശ്രമിക്കാഞ്ഞതിനാല്‍ ബന്ധം അവസാനിപ്പിക്കുവാന്‍ യുവതി തുനിയുകയായിരുന്നു. ജോലിക്ക് പോകുന്ന കാര്യം പറയുമ്പോള്‍ സെയ്‌നി ക്ഷുഭിതനാകുമായിരുന്നു. ഇതേതുടര്‍ന്നാണ് ബന്ധം വേര്‍പിരിഞ്ഞതെന്ന് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സെയ്‌നി കാമുകിയോട് പല കള്ളങ്ങളും പറഞ്ഞിരുന്നു. മുംബൈയില്‍ ടെലിവിഷന്‍ സീരിയലിലേക്ക് തന്നെ വിളിച്ചിട്ടുണ്ടെന്നും ഓഡീഷന്‍ കഴിഞ്ഞിരിക്കുകയാണെന്നും വരെ ഇയാള്‍ തട്ടിവിട്ടിരുന്നു. കഴിഞ്ഞ ദിവസം ഒരു ഹോട്ടലില്‍ എത്തിയ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ കയ്യില്‍ കരുതിയ ചുറ്റിയ കൊണ്ട് സെയ്‌നി യുവതിയുടെ തലയില്‍ പല തവണ അടിക്കുകയായിരുന്നുവെന്ന് സൗത്ത്‌വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവേന്ദ്ര ആര്യ പറഞ്ഞു.…
Read MoreTag: lover
മണ്ഡപത്തില്‍ വധുവിനെ കാത്തിരുന്നപ്പോള്‍ വരന്റെ മൊബൈലില്‍ എത്തിയത് വധുവിന്റെ ചൂടന്‍ ദൃശ്യങ്ങള്‍; വരന്‍ മടങ്ങിയപ്പോള്‍ വീഡിയോയിലെ നായകന്റെ രംഗപ്രവേശവും താലികെട്ടും; കമിതാക്കളുടെ തന്ത്രം കണ്ട് കണ്ണുതള്ളി നാട്ടുകാര്‍…
ബംഗളൂരു: സിനിമയില്‍ പോലും കാണാത്ത തരത്തിലുള്ള സംഭവങ്ങളാണ് ഹാസന്‍ ജില്ലയിലെ ശക്ലേഷ്പുര്‍ താലൂക്കിലെ കല്യാണ മണ്ഡപത്തില്‍ അരങ്ങേറിയത്. ഒരു പ്രണയകഥയുടെ തന്ത്രപരമായ ക്ലൈമാക്‌സ് എന്നു വേണമെങ്കില്‍ സംഭവത്തെ വിശേഷിപ്പിക്കാം. വാട്സാപ്പ് സന്ദേശത്തിലൂടെ കല്യാണം മുടക്കാനാണ് കാമുകന്റെ ശ്രമമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ എല്ലാം കാമുകനും കാമുകിയും ചേര്‍ന്ന് നടത്തിയ ജീവിത നാടകമായിരുന്നുവെന്ന് അവസാനമാണ് ഏവര്‍ക്കും മനസ്സിലായത്. ഇതോടെ പ്രണയിനികള്‍ ജീവിതത്തില്‍ ഒന്നിക്കുകയും ചെയ്തു. താലികെട്ടുന്നതിന് മിനിറ്റുകള്‍ മുമ്പ് വരന്റെ വാട്സാപ്പിലേക്ക് വന്നത് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങളായിരുന്നു. ഇതോടെ കല്യാണം മുടങ്ങുമെന്ന അവസ്ഥ വന്നു. ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് വരന്‍ കല്യാണത്തില്‍നിന്ന് പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. എന്നാല്‍ പിന്നീട് കഥയില്‍ വന്നത് വന്‍ ട്വിസ്റ്റായിരുന്നു. ഏവരെയും ഞെട്ടിച്ചു കൊണ്ട് വാട്സാപ്പ് ചിത്രത്തിലെ നായകന്‍ രംഗപ്രവേശം ചെയ്തു. താലിയുംകൊണ്ട് മണ്ഡപത്തിലെത്തിയ യുവാവ് ഏറെക്കാലമായി…
Read Moreകാമുകിയ്ക്കായി 19കാരന്‍ പ്രവാസിയുടെ വീട്ടില്‍ നിന്നും ഫ്രിഡ്ജും ടിവിയും വാഷിംഗ് മെഷീനും അടിച്ചുമാറ്റി; തൊണ്ടിമുതല്‍ പിടിക്കാന്‍ കാമുകിയുടെ വീട്ടിലെത്തിയ പോലീസ് കണ്ട കാഴ്ച…
കൂത്താട്ടുകുളം: മോഷണക്കേസില്‍ പിടിയിലായ പത്തൊമ്പതുകാരന്‍ അടിച്ചുമാറ്റിയ സാധനങ്ങള്‍ പോലീസ് പിടിച്ചെടുത്തത് കാമുകിയുടെ വീട്ടില്‍ നിന്നും. മോഷണമുതല്‍ കണ്ടെത്താന്‍ തെളിവെടുപ്പിന് പോകാനൊരുങ്ങിയപ്പോള്‍ ഇയാള്‍ കൈമുറിച്ച് പരിക്കേല്‍പ്പിക്കുകയും. പാലക്കുഴ മൂങ്ങാന്‍കുന്നില്‍ ഒരു പ്രവാസി മലയാളിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ഫ്രിഡ്ജും എല്‍ഇഡി ടിവിയുമാണ് കൊള്ളസംഘത്തിന്റെ തലവനായ 19 കാരന്റെ കാമുകിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. പാലാ രാമപുരം സ്വദേശി ശരത്തിന്റെ പാലായിലുള്ള കാമുകിയുടെ വീട്ടില്‍ നിന്നുമാണ് എല്ലാം കണ്ടെത്തിയത്. ടിവിയ്ക്കും ഫ്രിഡ്ജിനും പുറമേ വാഷിംഗ് മെഷീനും മ്യൂസിക് സിസ്റ്റവും നിലവിളിക്കുമെല്ലാമായി ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് സംഘം അടിച്ചുമാറ്റിയത്. കാമുകിയുടെ വീട്ടില്‍ നല്‍കിയതിന്റെ ബാക്കി സംഘം കൈമാറിയത് കൂത്താട്ടുകുളത്ത് ഒരു ആക്രിക്കടയില്‍ ആയിരുന്നു. ഇവയ്ക്ക് പുറമേ വിവിധ വാഹനങ്ങളില്‍ നിന്നും മോഷ്ടിച്ച അഞ്ച് വലിയ ബാറ്ററികളും അടിച്ചു മാറ്റിയിരുന്നു. കാമുകിക്ക് സമ്മാനിച്ച ഗൃഹോപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ പോലീസ് പാലായിലെ കാമുകിയുടെ വീട്ടിലേക്ക്…
Read Moreഈ പ്രണയമൊക്കെ കാണുമ്പോഴാ സൂര്യയെ ഒക്കെ എടുത്ത് പൊട്ടക്കിണറ്റില്‍ ഇടാന്‍ തോന്നുന്നത് ! ട്രെയിനില്‍ കണ്ട പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഈ കാമുകന്‍ ചെയ്തത് അതുക്കും മേലെ…
തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു വാരണം ആയിരം. ചിത്രത്തിലെ പ്രണയരംഗങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മായുകില്ല. കണ്ണുകൊണ്ട് സൂര്യ പ്രണയം പറഞ്ഞ ആ സീനിന്റെ സൗന്ദര്യം മറ്റൊന്നായിരുന്നു. ഒടുവില്‍ കാമുകിയെ കണ്ടെത്താന്‍ അതേ ടീഷര്‍ട്ടണിഞ്ഞ് അമേരിക്ക വരെ പോയ കാമുകന്‍ പ്രേക്ഷകര്‍ക്ക് പ്രണയത്തിന്റെ ഒരു നവ്യാനുഭവമാണ് സമ്മാനിച്ചത്. ഇതൊക്കെ സിനിമയില്‍ മാത്രമല്ലേ നടക്കൂ, ഇതു വല്ലതും യഥാര്‍ഥ ജീവിതത്തില്‍ നടക്കുമോയെന്നു സംശയിക്കുന്നവരോട് ഇതല്ല ഇതുക്കും മേലെ നടക്കും എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നിരിക്കുകയാണ് ഒരു കാമുകന്‍. സിനിമയില്‍ നായകന്‍ സൂര്യയാണെങ്കില്‍ ബിശ്വജിത്ത് പഠാര്‍ ആണ് ജീവിതകഥയിലെ സൂപ്പര്‍ ഹീറോ കാമുകന്‍. കൊല്‍ക്കത്തക്കാരനായ ബിശ്വജിത്ത് ട്രെയിനില്‍ വെച്ചു കണ്ട സ്വപ്ന നായികയെ കണ്ടെത്താന്‍ 4000 പോസ്റ്ററാണ് വഴിയോരങ്ങളില്‍ പതിച്ചത്. കോന്നഗര്‍ മുതല്‍ ബാലി വരെ ആറു കിലോമീറ്ററില്‍ നിറയെ പോസ്റ്ററുകളാണ്. ഇതു കൂടാതെ…
Read Moreഭാര്യയുടെ താമസം ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ! ഇളയ കുഞ്ഞ് തന്റേതല്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഭര്‍ത്താവ്; തര്‍ക്കം മുറുകിയപ്പോള്‍ കാമുകന്‍ ഭര്‍ത്താവിനെ വിളിച്ചു വരുത്തി ചെയ്തത്…
എരുമപ്പെട്ടി: സ്വന്തം കൂട്ടുകാരന്റെ ഒപ്പം താമസിക്കുന്ന ഭാര്യയുമായുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാനെത്തിയ ഭര്‍ത്താവിനെ കാമുകന്‍ കുത്തി.എറണാകുളം കലൂര്‍ സ്വദേശി കുറ്റിക്കാട്ട് ശങ്കരന്റെ മകന്‍ ഗണേഷിനാണു കുത്തേറ്റത്. ഇയാള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗണേഷിന്റെ ഭാര്യയുടെ കൂടെ താമസിക്കുന്ന തളി കൊറ്റുപുറം കോളനിയിലെ അന്‍സാറാണു ബന്ധുക്കളുടെ മുന്നില്‍വച്ചു ഗണേഷിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായ ഗണേഷിന്റെ ഭാര്യ നാളുകളായി അന്‍സാറിന്റെ കൂടെയാണു താമസം. ഗണേഷിന്റെ കൂടെ ജോലിയ്ക്കു പോയിത്തുടങ്ങിയാണ് അന്‍സാര്‍ ഗണേഷുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് ഗണേഷിന്റെ വീട്ടില്‍ ഇയാള്‍ നിത്യ സന്ദര്‍ശകനായി. ഇതിനിടയ്ക്ക് ഗണേഷിന്റെ ഭാര്യയുമായി അടുത്തു. അന്‍സാറിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗണേശ് ഇയാളുമായി തെറ്റി. എന്നാല്‍ ഗണേഷിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഇയാളുടെ ഭാര്യ അന്‍സാറിനൊപ്പം താമസമാരംഭിക്കുകയുമായിരുന്നു. ഒന്നരവയസുള്ള രണ്ടാമത്തെ കുഞ്ഞിന്റെ പിതൃത്വത്തിന്റെ പേരിലും ഗണേഷും ഭാര്യയും…
Read Moreകെവിന്റെ മരണം ഒരു ഒറ്റപ്പെട്ട സംഭവം ആവില്ല ! പ്രണയ വിവാഹത്തിന് ഒരുങ്ങിയ യുവാവിനെതിരേ കൊലവിളിയുമായി യുവതിയുടെ ബന്ധുക്കള്‍; വിവാഹം നടത്തിത്തരണമെന്ന ആവശ്യവുമായി കമിതാക്കള്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍…
കെവിന്റെ മരണം ഒരൊറ്റപ്പെട്ട സംഭവമായി പരിണമിക്കില്ലെന്ന സൂചനയുമായി മറ്റൊരു പ്രണയം കൂടി. പ്രണയ വിവാഹത്തിന് ഒരുങ്ങിയ പത്തനംതിട്ട സ്വദേശിയ്ക്കാണ് ഇക്കുറി കാമുകിയുടെ ബന്ധുക്കളില്‍ നിന്ന് വധഭീഷണി ലഭിച്ചത്.ജീവന് സംരക്ഷണം നല്‍കണമെന്നും വിവാഹം നടത്തിത്തരണമെന്നും ആവശ്യപ്പെട്ട് കമിതാക്കള്‍ എറണാകുളം തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയും പത്തനംതിട്ട എരുമേലി സ്വദേശിയുമായ യുവാവുമാണ് സംരക്ഷണം ആവശ്യപ്പെട്ട് സ്‌റ്റേഷനിലെത്തിയത്. വീട്ടുതടങ്കലില്‍ ആയിരുന്ന യുവതിയുമായി യുവാവ് നാടുവിടുകയായിരുന്നു. ഇവരുടെ വിവാഹം തടയുന്നതിനായി യുവതിയുടെ തിരിച്ചറിയില്‍ രേഖയുള്‍പ്പെടെയുള്ളവ ബന്ധുക്കള്‍ തടഞ്ഞുവെച്ചെന്നും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും കമിതാക്കള്‍ ആരോപിക്കുന്നു. ചിലര്‍ നേരിട്ട് യുവാവിന്റെ വീട്ടിലെത്തി വധഭീഷണി മുഴക്കിയതായും ഇവര്‍ പറഞ്ഞു. വനിതാ സെല്ലില്‍ പരാതി നല്‍കിയ ശേഷം യുവാവിന്റെ ബന്ധുക്കള്‍ക്ക് ഒപ്പമാണ് ഇരുവരും ചൊവ്വാഴ്ച തൃക്കാക്കര സ്റ്റേഷനിലെത്തിയത്. കെവിന്റെ മരണത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ലെന്നിരിക്കേ പുതിയ വാര്‍ത്തകള്‍ പൊതു സമൂഹത്തെ കൂടുതല്‍ ആശങ്കപ്പെടുത്തുകയാണ്.
Read Moreവീട്ടുകാര്‍ പുറത്തു പോയപ്പോള്‍ യുവതി കാമുകനെ വിളിച്ചു വരുത്തി; പെണ്‍കുട്ടിയുടെ അച്ഛന്‍ വാതിലില്‍ മുട്ടിയപ്പോള്‍ കാമുകന്‍ പെട്ടു; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ…
ഷാര്‍ജ:കാമുകിയെ കാണാന്‍ എത്തിയ യുവാവ് കാമുകിയുടെ പിതാവിനെ കണ്ട് ഫ്‌ളാറ്റിന്റെ രണ്ടാം നിലയില്‍ നിന്നും ചാടി. 19-കാരനായ ഇറാനില്‍ നിന്നുള്ള യുവാവാണ് കാമുകിയുടെ ഫ്‌ളാറ്റിലേക്ക് പിതാവ് വരുന്നതു കണ്ടു താഴേക്ക് ചാടിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു ചാടിയ യുവാവിനെ ഗുരുതര പരുക്കുകളോടെ ഷാര്‍ജ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഷാര്‍ജയിലെ മസലൂന്‍ എരിയയില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബാംഗങ്ങള്‍ പ്രാര്‍ഥനയ്ക്കു പോയ സമയത്ത് യുവാവിനെ പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് തിരിച്ചെത്തി വാതിലില്‍ മുട്ടി. ആ സമയത്ത് പുറത്തുപോകാന്‍ വേറെ മാര്‍ഗമില്ലാഞ്ഞതിനാല്‍ യുവാവ് വീടിന്റെ ബാല്‍ക്കണിയില്‍ ഒളിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് വീട്ടിനു പുറത്തുപോവാത്തതിനാല്‍ താന്‍ താഴേക്കു ചാടി രക്ഷപ്പെടുകയാണെന്ന് യുവാവ് പെണ്‍കുട്ടിക്ക് വാട്‌സ് ആപ്പ് മെസേജ് അയച്ചതിനു ശേഷമാണ് താഴേക്കു ചാടിയത്.…
Read Moreഇതാവണമെടാ ഭര്‍ത്താവ് ! വിവാഹം കഴിഞ്ഞപ്പോള്‍ ഭാര്യ മറ്റൊരാളുടെ കരളിന്റെ കരളാണെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് ചെയ്തത് മറ്റാരും ചെയ്യാത്ത പ്രവൃത്തി…
ന്യൂഡല്‍ഹി: ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നാണ് സല്‍മാന്‍-ആഷ് ജോഡികള്‍ തകര്‍ത്തഭിനയിച്ച ഹം ദില്‍ദേ ചുകേ സനം. താന്‍ വിവാഹം കഴിച്ച സ്ത്രീ മറ്റൊരാളുമായി അഗാധ പ്രണയത്തിലാണെന്ന് മനസിലാക്കിയ ഭര്‍ത്താവ് അവളെ കാമുകന് തിരികെ നല്‍കാന്‍ പോകുകയും അവസാനം അപ്രതീക്ഷിതമായ ട്വിസ്റ്റ് ഉണ്ടാകുകയും ചെയ്യുന്ന സിനിമയായിരുന്നു ഇത്. എന്നാല്‍ ആ സിനിമക്കഥ ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്. റൂര്‍ക്കേലയിലെ പമാര ഗ്രാമവാസിയായ ബസുദേബ് ടാപ്പോ ഇത്തരമൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. മറ്റാരും ചെയ്യാനിടയില്ലാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കാനും ബസുദേബിനായി. അതും വെറും ആറുദിവസംകൊണ്ട്. മാര്‍ച്ച് നാലിനാണ് ബസുദേബ് ജാര്‍സുഗുഡ ദേബ്ദിഹി ഗ്രാമത്തിലെ 24-കാരിയെ വിവാഹം കഴിച്ചത്. ആചാരപ്രകാരം ബന്ധുക്കളെയൊക്കെ സാക്ഷിനിര്‍ത്തിയുള്ള വിവാഹമായിരുന്നു അത്. കഴിഞ്ഞ ശനിയാഴ്ച, മൂന്ന് ചെറുപ്പക്കാര്‍ ബസുദേബിനെയും ഭാര്യെയെയും സന്ദര്‍ശിക്കാന്‍ അവരുടെ വീട്ടിലെത്തി. യുവതിയുടെ ബന്ധുക്കളാണെന്നാണ് ഈ യുവാക്കള്‍ അവകാശപ്പെട്ടത്. ഇവരില്‍ രണ്ടുപേര്‍ ബസുദേബുമൊത്ത് ഗ്രാമത്തിലെ കാഴ്ചകള്‍…
Read Moreഒരിക്കല്‍ കളി കാണുമ്പോഴാണ് അവളെ ആദ്യമായി കാണുന്നത്; അന്നു മുതല്‍ അവള്‍ മാത്രമേ മനസിലുള്ളൂ; സച്ചിന്റെ മകളുടെ പിന്നാലെ കൂടിയ 32കാരന്‍ പറയുന്നത്…
മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയായ ദേബ്കുമാര്‍ മൈഥി (32) ആണ് അറസ്റ്റിലായത്. ശല്യക്കാരനായ ഇയാള്‍ ഇരുപതോളം തവണ സച്ചിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. സാറയെക്കുറിച്ച് മോശമായി സംസാരിക്കുകയും തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. താന്‍ സാറയെ പ്രേമിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ദേബ്കുമാര്‍ പറയുന്നതിങ്ങനെ…പവലിയനില്‍ ഇരുന്ന് കളി കാണുമ്പോഴാണ് ഞാന്‍ അവളെ കാണുന്നത്. ഞാന്‍ ഉടന്‍ അവളുമായി പ്രേമത്തിലായി. എനിക്കവളെ വിവാഹം കഴിക്കണം. തെന്‍ഡുല്‍ക്കറിന്റെ ലാന്‍ഡ് ലൈന്‍ നമ്പര്‍ കണ്ടെത്തി ഇരുപത് തവണയെങ്കിലും വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ എനിക്കവളെ നേരില്‍ കാണാനായിട്ടില്ല ദേബ്കുമാര്‍ പോലീസിനോട് പറഞ്ഞു. ഇയാളെ ഇന്ന് തന്നെ ഹാല്‍ദിയയിലെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് മുംബൈയിലേക്ക് കൊണ്ടുപോകും. അതേസമയം ദേബ്കുമാറിന്റെ മാനസികനില മോശമാണെന്നാണ് ഇയാളുടെ വീട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ എട്ടുമാസമായി മാനസികരോഗത്തിന് മരുന്ന്…
Read Moreകാമുകി നല്‍കിയ ക്രിസ്മസ് സമ്മാനം കാമുകന്‍ തുറക്കാന്‍ തീരുമാനിച്ചത് 47 വര്‍ഷങ്ങള്‍ക്കു ശേഷം; പിന്നെ സംഭവിച്ച കാര്യങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തത്
കാമുകി നല്‍കുന്ന ഏതൊരു സമ്മാനവും കാമുകന് ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ്. ഇവിടെ കാമുകി നല്‍കിയ ക്രിസ്മസ് സമ്മാനം തുറന്നു നോക്കാതെ 47 വര്‍ഷം സൂക്ഷിച്ച കാനഡ സ്വദേശിയായ അഡ്രിയാന്‍ പിയേഴ്‌സ് ആണ് കഥാനായകന്‍. 1970ല്‍ അഡ്രിയാന്റെ ടൊറന്റോയിലെ ജോര്‍ജ് എസ്. ഹെന്‍ട്രി സെക്കന്‍ഡറി സ്‌കൂളിലെ പഠനകാലത്തായിരുന്നു ആ സമ്മാനം കിട്ടിയത്. അന്ന് പതിനേഴു വയസു മാത്രമുണ്ടായിരുന്ന അഡ്രിയാന് വിക്കി എന്ന കാമുകി നല്‍കിയതായിരുന്നു ആ സമ്മാനം.അഡ്രിയാന്‍ ഇത് തുറക്കാതെ വീട്ടില്‍ കൊണ്ടുപോയി ഭദ്രമായി സൂക്ഷിച്ചുവച്ചു. എന്നാല്‍, സമ്മാനം നല്‍കി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഡ്രിയാനെ തേച്ചിട്ട് വിക്കി സ്ഥലം വിട്ടു. താന്‍ പ്രാണനുതുല്യം സ്‌നേഹിച്ചയാള്‍ ഉപേക്ഷിച്ചു പോയതിലുള്ള ദേഷ്യത്തില്‍ വീട്ടില്‍ ചെന്ന അഡ്രിയാന്‍ വിക്കി നല്‍കിയ സമ്മാനം എടുത്ത് വലിച്ചെറിഞ്ഞു.അത് നേരെ ചെന്ന് വീണത് വീട്ടിലെ ക്രിസ്മസ് ട്രീയുടെ അടിയിലേക്കായിരുന്നു. സംഭവം കണ്ട ബന്ധുക്കള്‍ കാര്യം അന്വേഷിച്ചപ്പോള്‍ അദ്ദേഹം…
Read More