ആലുവ കാരോത്തുകുഴിയില് വീട്ടിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. അപകടം മനസിലാക്കി വീട്ടില്‍ നിന്ന് ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയതിനാല്‍ വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന റോബിനും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ ഗ്യാസ് സിലിണ്ടര്‍ കണക്ട് ചെയ്തിരുന്നു. പാചകം തുടങ്ങിയപ്പോള്‍ അഗ്നിബാധയുണ്ടായി. ഇതുകണ്ട് ഭയന്ന് റോബിന് വീട്ടിലുള്ള ബ്ലാങ്കറ്റ് ഉപയോഗിച്ച് സിലിണ്ടര്‍ മൂടാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടപ്പോള്‍ അപകടം പേടിച്ച് വീട്ടില്‍ നിന്ന് എല്ലാവരും ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയത് കൊണ്ടാണ് ആരും പരിക്ക് പറ്റാതെ രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റോബിനും ഭാര്യയും ഒരു മകളുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് വര്‍ഷത്തോളമായി റോബിനും കുടുംബവും ഇവിടെ വാടകക്ക് താമസിച്ചുവരുന്നു. വീട്ടുപകരണങ്ങള്‍ എല്ലാം കത്തി നശിച്ചു.
Read MoreTag: lpg
നവംബര്‍ ഒന്നു മുതല്‍ പാചകവാതക വിതരണം അടിമുടി മാറും ! ഒടിപി വന്നില്ലെങ്കില്‍ പണിപാളും; എല്‍പിജി വിതരണത്തില്‍ നടപ്പില്‍ വരുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ…
അടുത്ത മാസം മുതല്‍ രാജ്യത്ത് പാചക വിതരണം അടിമുടി മാറും. ഇനി വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ ഒടിപി ( വണ്‍ ടൈം പാസ്വേര്‍ഡ് ) നമ്പര്‍ കാണിക്കണം. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചതിന്റെ ഭാഗമാണിത്. പുതിയ പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്താല്‍, ഒരു ഡെലിവറി ഓതന്റിഫിക്കേഷന്‍ കോഡ് ഗുണഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ലഭിക്കും. പാചകവാതകം ഡെലിവറി ചെയ്യുന്ന സമയത്ത് ഈ നമ്പര്‍ കാണിച്ചാല്‍ മാത്രമേ ഇനി സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. പുതിയ സംവിധാനത്തിലൂടെ സിലിണ്ടര്‍ മോഷണം പോകുന്നത് തടയാനാകുമെന്നും, യഥാര്‍ത്ഥ ഉപഭോക്താവിന് തന്നെയാണ് ലഭിച്ചതെന്ന് ഉറപ്പാക്കാനാകുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. പ്രാരംഭ ഘട്ടമെന്ന നിലയില്‍ രാജ്യത്തെ 100 സ്മാര്‍ട്ട് സിറ്റികളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനികള്‍…
Read More