‘ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പി​ന്‍​സീ​റ്റ് ഡ്രൈ​വിം​ഗി​ന് ‘ത​ട​യി​ട്ട് ഉ​ത്ത​ര​വ്

കോ​ഴി​ക്കോ​ട്: പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ നോ​ക്കു​കു​ത്തി​യാ​ക്കി അ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ ഭ​രി​ക്കു​ന്ന​ത് പു​തി​യ സം​ഭ​വ​മ​ല്ല. എ​ന്നാ​ല്‍ അ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ​ത​ന്നെ ബാ​ധി​ച്ചാ​ലോ ഒ​ടു​വി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. പ്ര​സി​ഡ​ന്റി​ന്റെ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ (ഭ​ര്‍​ത്താ​വ്, ഭാ​ര്യ, സ​ഹോ​ദ​ര​ന്‍, സ​ഹോ​ദ​രി, മാ​താ​വ്, പി​താ​വ്, മ​ക്ക​ള്‍, സ​ഹോ​ദ​ര ഭാ​ര്യ,സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ്, ഭ​ര്‍​തൃ​സ​ഹോ​ദ​ര​ന്‍, ഭ​ര്‍​തൃ​സ​ഹോ​ദ​രി) ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ ഉ​പാ​ധ്യ​ക്ഷ​ന്‍​മാ​രാ​യി നി​യ​മി​ക്കു​ന്ന​ത് ച​ട്ടം മൂ​ലം നി​രോ​ധി​ച്ചാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ഓം​ബു​ഡ്‌​സ്മാ​ന്റെ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​ത് ത​ട​യു​വാ​നും ഭ​ര​ണം ജ​ന​പ്ര​തി​നി​ധി​ക​ളി​ല്‍ ഒ​തു​ക്കി നി​റു​ത്തു​വാ​നും ഉ​ദേ​ശി​ച്ചാ​ണ് ഇ​ട​പെ​ട​ല്‍. മ​ല​പ്പു​റം ജി​ല്ല​യി​ലെ ഒ​രു പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ പ്ര​സി​ഡ​ന്റി​ന്റെ ഭ​ര്‍​ത്താ​വി​ന്റെ ഇ​ട​പെ​ട​ലു​ക​ള്‍ വ്യാ​പ​ക​മാ​യ പ​രാ​തി​ക്കി​ട​യാ​ക്കി​യ​താ​ണ് ഇ​തു സം​ബ​ന്ധി​ച്ചു ഉ​ത്ത​ര​വി​റ​ക്കാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​നെ പ്രേ​രി​പ്പി​ച്ച​ത്. ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ ഉ​പാ​ധ്യ​ക്ഷ​നാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ ഭ​ര്‍​ത്താ​വ് ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ല്‍…

Read More

ഒരു തുള്ളി നുണഞ്ഞാല്‍ എന്റെ സാറേ…മണിക്കൂറുകളോളം പിന്നെ ഒന്നും കാണില്ല; ലൗ ഡ്രോപ്‌സിന്റെ ഉപയോഗം വര്‍ധിക്കുന്നു; ഉപഭോക്താക്കളില്‍ അധികവും യുവതികള്‍…

കൊച്ചി : യുവ തലമുറ പുതിയ ലഹരികള്‍ തേടി പരക്കം പായുമ്പോള്‍ ലഹരിമാഫിയകള്‍ വീര്യം കൂടിയ ലഹരിമരുന്നുകള്‍ സുലഭമായി ഒഴുക്കുകയാണ്. ഐടി,മോഡലിംഗ്,ബിസിനസ്,സിനിമ തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട ധാരാളം യുവതികള്‍ ലൗ ഡ്രോപ്സ് (എല്‍.എസ്.ഡി ലായനി) എന്ന ലഹരിയുടെ പിടിയിലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വില കൂടുതലാണെങ്കിലും മറ്റ് മയക്കുമരുന്നുകളെക്കാള്‍ കൂടുതല്‍ സുരക്ഷിതമാണ് എന്നതിനാലാണ് ഇതിലേക്ക് കൂടുതല്‍പേരും ആകര്‍ഷിക്കപ്പെടുന്നത്. 13തരം കെമിക്കലുകള്‍ ചേര്‍ത്താണ് എല്‍എസ്ഡി ലായനി നിര്‍മിക്കുന്നത്. 10 കെമിക്കലുകള്‍ ഇന്ത്യയില്‍ സുലഭമെങ്കിലും മൂന്നെണ്ണം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് കടത്തിയാണ് ഇവ എത്തിക്കുന്നത്. ഗോവയില്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളാണ് പ്രധാന നിര്‍മാണ കേന്ദ്രം. ഒരു തുള്ളി ലായനി നാല് സ്റ്റാമ്പുകളിലായി ഉപയോഗിക്കാം. റെഡിമെയ്ഡ് എല്‍എസ്ഡി സ്റ്റാമ്പുകളെ അപേക്ഷിച്ച് ഇതിന് വീര്യം കൂടുതലാണ്. ചെറിയ പ്ലാസ്റ്റിക്ക് കുപ്പികളിലാക്കിയാണ് വില്‍പ്പന. ഒരു കുപ്പിയില്‍ 110 തുള്ളി ഉണ്ടാകും.വീര്യം കൂടിയ…

Read More

ആവശ്യക്കാരേറെ..! ഒരു തുള്ളിക്ക് 1500 രൂപ; മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ലൈംഗിക ഉത്തേജനം; പ്രധാന വില്‍പ്പന ഷൂട്ടിംഗ് ലൊക്കേഷനുകളില്‍; സനീഷ് കച്ചവടം ഇങ്ങനെ…

ആലുവ: മാരകലഹരി പദാര്‍ഥങ്ങളുമായി കൊച്ചിയില്‍ പിടിയിലായ സനീഷ് മയക്കുമരുന്ന് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവ്. ചുരുങ്ങിയത് പത്തുകോടിയിലേറെ രൂപയുടെ മയക്കുമരുന്നുകള്‍ ഇയാള്‍ അടുത്ത കാലത്ത് വിറ്റഴിച്ചതായിട്ടാണ് എക്സൈസ് അധികൃതര്‍ നടത്തിയ പ്രാഥമീക തെളിവെടുപ്പില്‍ വ്യക്തമായത്. അഭിനേതാക്കളുള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ക്കും ഡിജെ പാര്‍ട്ടികള്‍ക്കും പല പ്രമുഖര്‍ക്കും മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കുന്നതും സനീഷാണെന്നാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ വിലയിരുത്തല്‍. അടുത്തിടെ എട്ടു തവണ കൊച്ചിയില്‍ താന്‍ ചരക്കെത്തിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. ഇയാളുമായി അടുത്തബന്ധമുള്ളവരെ കണ്ടെത്തി വിതരണ-വില്‍പ്പന ശൃംഖലയുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താനാണ് അന്വേഷക സംഘത്തിന്റെ നീക്കം. ഗോവയാണ് ഇയാളുടെ പ്രധാന തട്ടകമെന്നും ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുമായി ഇയാള്‍ക്ക് അടുത്തബന്ധമുണ്ടെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍. സനീഷിനെയും കൊണ്ട് ഗോവയില്‍ തെളിവെടുപ്പിന് പോകാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം ഫലപ്രദമാവുമെന്ന കാര്യത്തില്‍ ഇപ്പോഴും അധികൃതര്‍ക്ക് യാതൊരെത്തും പിടിയുമില്ല. അത്യാധുനിക ആയുധങ്ങളുമായി…

Read More