ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന വിശേഷണത്തോടെയാണ് നരേന്ദ്രമോദി ടെല്‍അവീവിലെ ബെന്‍ഗുവാരിന്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് നരേന്ദ്രമോദിയെ സ്വീകരിച്ചത്. മാര്പാപ്പയെയും അമേരിക്കന്‍ പ്രസിഡന്റിനെയും മാത്രമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇത്തരത്തില്‍ സ്വീകരിച്ചിട്ടുള്ളത്. തന്ത്രത്തിന്റെ കാര്യത്തില്‍ മറ്റൊരാള്‍ക്കും പിന്നിലല്ലാത്ത നരേന്ദ്രമോദി ആ ബുദ്ധി വൈഭവം ഇസ്രയേലിലും പ്രകടമാക്കി. വിമാനമിറങ്ങിയ മോദിയുടെ ഇസ്രയേലി ജനതയെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ ആദ്യം പരാമര്‍ശിച്ചത് യോനാഥന്‍ നെതന്യാഹുവിന്റെ പേരായിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മൂത്ത സഹോദരനായിരുന്നു എന്നതല്ല യോനാഥനെ ഇസ്രയേലി ജനത നെഞ്ചേറ്റാന്‍ കാരണമെന്ന് മോദിയ്ക്കു നന്നായറിയാമായിരുന്നു. ” ഇന്ന് ജൂലൈ നാല് ഇന്നേക്ക് 41 വര്‍ഷം മുമ്പായിരുന്നു ഓപ്പറേഷന് എന്റബേ, അന്നേ ദിവസമാണ് നിങ്ങളുടെ പ്രധാനമന്ത്രിയും എന്റെ സുഹൃത്തുമായ ബിബി(ബെഞ്ചമിന്‍ നെതന്യാഹു)യ്ക്ക് അനേകം ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ അദ്ദേഹത്തിന്റെ മൂത്ത…
Read More