നാഗ്പൂര്‍: ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നടത്തിയ സമ്മാന പദ്ധതികളായ ലക്കി ഗ്രഹക്ക് യോജന, ഡിജി ധന് വ്യാപാര്‍ യോജന എന്നിവയുടെ ഫലം പ്രഖ്യാപിച്ചു. റുപേ കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്തിയ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയ്ക്കാണ് ലക്കി ഗ്രാഹക് യോജനയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. തന്റെ പുതിയ മൊബൈല്‍ ഫോണിന്റെ മാസ തവണ അടക്കുന്നതിനു വേണ്ടിയാണ് ശ്രദ്ധ മെംഗ്ഷേറ്റെ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി റുപേ കാര്‍ഡ് ഉപയോഗിച്ചത്. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് ശ്രദ്ധയുടെ സ്വദേശം. ലക്കി ഗ്രഹക്ക് യോജന, ഡിജി ധന് വ്യാപാര്‍ യോജന എന്നീ രണ്ട് സമ്മാന പദ്ധതികളിലൂടെ 258 കോടി രൂപയാണ് രാജ്യം മുഴുവന്‍ സമ്മാനമായി നല്‍കിയത്. 1100 രൂപയുടെ ഇടപാട് നടത്തിയ ഗുജറാത്തി അധ്യാപകന് ഹര്‍ദിക് കുമാറാണ് ലക്കി ഗ്രഹക്ക് യോജനയിലെ രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ നേടിയത്.…
Read More