താരാട്ടുപാട്ടുകള്‍ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ഇഷ്ടമുള്ളതാണ്. മലയാള സിനിമയിലെ താരാട്ടുഗാനങ്ങളില് ഒന്നാംനിരയില്‍ നില്ക്കുന്ന പാട്ടാണ് ”കൊഞ്ചിക്കരയല്ലേ മിഴികള്‍ നനയല്ലേ”. നൊമ്പരവും മാതൃത്വവും ഒരുപോലെ തുളുമ്പുന്ന വരികള്‍. കാലമെത്ര കഴിഞ്ഞാലും ഈ ഗാനം നമ്മുടെ ഹൃദയത്തിലുണ്ടാകും. പലരും ഈ മനോഹര ഗാനം ആലപിക്കുന്നതു നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ വീട്ടമ്മയുടെ ആലാപനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നൈറ്റി അണിഞ്ഞ് വിവാഹത്തലേന്നുള്ള പരിപാടിയില്‍ ഗാനം ആലപിക്കുകയാണ് ഈ വീട്ടമ്മ. അതി മനോഹരമായ ആലാപനം. വേഷത്തിലും ഭാവത്തിലും എല്ലാം വീട്ടമ്മയെങ്കിലും ഈ ശബ്ദം വീടിനകത്തു മാത്രം ഒതുങ്ങേണ്ടതല്ലെന്നാണ് വിഡിയോ കാണുന്നവരുടെ പ്രതികരണം. എന്തായാലും ചേച്ചി കലക്കി എന്നാണ് ആസ്വാദകര്‍ പറയുന്നത്. ഇവര്‍ ആരാണോ എവിടത്തുകാരിയാണെന്നോ അറിയില്ല. പക്ഷേ, പാട്ടു ഗംഭീരമാണെന്നു ഒറ്റത്തവണ കേട്ടാല്‍ തന്നെ വ്യക്തം. അഞ്ചരലക്ഷത്തോളം ആളുകളാണ് ഇതിനോടകം വിഡിയോ യൂട്യൂബില്‍ കണ്ടത്.
Read MoreTag: lullaby
പാട്ടു പാടി ഉറക്കാം ഞാന്‍…അല്ലിയിളം പൂവോ…കുട്ടിക്കൊമ്പനെ താരാട്ടു പാട്ടുപാടി ഉറക്കുന്ന ഫ്രീക്കന്‍ പാപ്പാന്; വീഡിയോ തരംഗമാവുന്നു…
താരാട്ടു കേട്ട് ഉറങ്ങാത്ത ബാല്യമുള്ളവര്‍ ദൗര്ഭാഗ്യവാന്മാരാണ്. കുട്ടികളെയെല്ലാം അമ്മമാര്‍ ഉറക്കുന്നത് താരാട്ടു പാടിയാണ്. എന്നാല്‍ മൃഗങ്ങള്‍ക്കോ ? മൃഗങ്ങള്‍ക്കും താരാട്ട് കേട്ട് ഉറങ്ങുന്നത് ഇഷ്ടമാണെന്നാണ് ഈ വൈറല്‍ വീഡിയോയിലൂടെ മനസ്സിലാകുന്നത്. താരാട്ട് പാട്ട് കേട്ടപ്പോള്‍ കണ്ണുകള്‍ അടഞ്ഞ് ഉറക്കത്തിലേക്ക് വീണുപോയത് മറ്റാരുമല്ല. കരയിലെ ഏറ്റവും വലിയ ജീവിയായ ആന തന്നെ. മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന പാട്ട് പാടി ഒരു കൊമ്പനെ ഉറക്കുന്ന മലയാളി യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. ആനയുടെ ദേഹത്ത് മുഖം ചേര്‍ത്ത് വച്ചാണ് യുവാവ് പാടുന്നത്. അനുസരണയോടെ ആന അനങ്ങാതെ കിടക്കുന്നു എന്നതും കൗതുകം ജനിപ്പിക്കുന്നു. ചൈനയിലെ സിന്‍ഹുവാ ന്യൂസ് തങ്ങളുടെ ട്വിറ്റര്‍ പേജിലാണ് ഈ മനോഹരമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണീ പാട്ടുകാരെനെന്നോ ആനയെന്നോ വീഡിയോയില്‍ വ്യക്തമല്ല. Man sings elephant to…
Read More