തുര്‍ക്കിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മലയാളി യുവാവ് നാട്ടിലേക്ക് മുങ്ങിയതായി വിവരം. ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബുളിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൃശ്ശൂര്‍ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് തുര്‍ക്കിയില്‍ നിന്നും സമര്‍ഥമായി നാട്ടിലേക്ക് മുങ്ങിയത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുള്‍ ഓഫിസിലെ മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയര്‍മാരുമായി ഇടപാടുകള്‍ ആരംഭിച്ച് വന്‍ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവില്‍ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാര്‍ഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതര്‍ക്കു വ്യക്തമായ വിവരം ലഭിക്കുന്നത്. അവധി കഴിഞ്ഞു തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിനു വിധേയനാകാന്‍…
Read MoreTag: lulu
ഉത്തര്‍പ്രദേശില്‍ ലുലുമാള്‍ തുടങ്ങാന്‍ വേണ്ടിയാണ് യോഗി ആദിത്യനാഥിനെ കണ്ടത് ! അന്നുണ്ടായ അനുഭവം തുറന്നുപറഞ്ഞ് എംഎ യൂസഫലി…
ലുലു ഗ്രൂപ്പ് ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവില്‍ രണ്ടായിരം കോടി ചെലവില്‍ ലുലു മാള്‍ നിര്‍മിക്കുന്നു എന്ന വാര്‍ത്ത ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി അന്നു പറഞ്ഞിരുന്നു. ലക്നൗവില്‍ നടന്ന യു.പി ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിലാണ് എം.എ യൂസഫലി പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ ലുലുമാള്‍ സ്ഥാപിക്കുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചപ്പോഴുണ്ടായ നല്ല അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് എം.എ യൂസഫലി. മാള്‍ ആംരഭിക്കുന്നതിന് മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ അദ്ദേഹം ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സഹായത്തിനായി നിയോഗിച്ചുവെന്നും 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭത്തിന് അവര്‍ മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും പറഞ്ഞ യൂസഫ്…
Read More