റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25 പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ ദൗത്യത്തിന്റെ ഭാഗമായിരുന്ന ശാസ്ത്രജ്ഞരില്‍ ഒരാളെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദൗത്യത്തിന്റെ പ്രധാന മാര്‍ഗനിര്‍ദേശകരില്‍ ഒരാളും ജ്യോതിശാസ്ത്രജ്ഞനുമായ മിഖൈല്‍ മാറോവ് (90)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചന്ദ്രോപരിതലത്തിലേക്കുള്ള സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പാണ് ലൂണ-25 തകര്‍ന്നത്. ഇതിന് തൊട്ടുപിന്നാലെ ശനിയാഴ്ചയാണ് മാറോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൗത്യത്തിന്റെ പരാജയം തന്നെ തകര്‍ത്തു കളഞ്ഞെന്നും അത് തന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചുവെന്നും മാറോവ് മാധ്യമങ്ങളോടു പ്രതികരിച്ചു. ‘ഞാന്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എനിക്ക് എങ്ങനെ ആശങ്കപ്പെടാതിരിക്കാനാകും? ജീവിതത്തിലെ പ്രധാനപ്പെട്ട സംഗതിയാണ്. ഇതെല്ലാം ഏറെ ദുഃഖകരമാണ്’, മോസ്കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മാറോവ് മാധ്യമങ്ങളോടു പറഞ്ഞു. റഷ്യയുടെ മുന്‍ ചാന്ദ്രദൗത്യങ്ങളുടെയും ഭാഗമായിരുന്നു അദ്ദേഹം. ചന്ദ്രനില്‍ ഇറങ്ങാനാകാതെ പോയത് ദുഃഖകരമാണ്. തന്നെ സംബന്ധിച്ചിടത്തോളം ചാന്ദ്രദൗത്യ പദ്ധതിയുടെ പുനരുജ്ജീവനത്തിനുള്ള അവസാന…
Read MoreTag: luna 25
ചന്ദ്രയാന്റെ എതിരാളി ‘ലൂണ 25’ ചന്ദ്രനില്‍ തകര്‍ന്നു വീണു ! ബന്ധം നഷ്ടമായെന്ന് സ്ഥിരീകരണം
ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യം ചന്ദ്രയാന്‍ 3ന് ഒപ്പം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യന്‍ ബഹാരാകാശ പേടകമായ ‘ലൂണ 25’ തകര്‍ന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ‘ലൂണ 25’ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജന്‍സിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാര്‍ നേരിട്ടതായി അവര്‍ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജന്‍സി അറിയിച്ചത്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകര്‍ന്നതായി റഷ്യ സ്ഥിരീകരിച്ചത്. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് അറിയിച്ചത്. അതേസമയം, ലൂണ അയച്ച ചന്ദ്ര ഗര്‍ത്തങ്ങളുടെ ആദ്യ ദൃശ്യങ്ങള്‍ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു…
Read More