വിക്രം ലാന്‍ഡറിന്റെ ഇപ്പോഴത്തെ അവസ്ഥ നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ഇന്ന് പകര്‍ത്തും ! സോഫ്റ്റ് ലാന്‍ഡിംഗോ ഇടിച്ചിറങ്ങിയതോ എന്ന് വ്യക്തമാകുമെന്ന് പ്രതീക്ഷ…

ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതോ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയതോ എന്ന് ഇന്നറിയാം. വിക്രം ലാന്‍ഡര്‍ പതിച്ച ഭാഗത്തെ ചിത്രങ്ങള്‍ ഇന്ന് യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) പകര്‍ത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഈ പ്രദേശത്തിനു മുകളിലൂടെ സഞ്ചരിച്ചാണ് എല്‍ആര്‍ഒ ചിത്രം എടുക്കുന്നത്. ഇതോടെ ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകും. വിക്രം ലാന്‍ഡറുടെ ജീവന്‍ വീണ്ടെടുക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിക്കുമോ എന്ന കാര്യത്തിലും ഇതോടെ വ്യക്തത വരും. ലൂണാര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഇസ്രോയ്ക്ക് നാസ കൈമാറും. ചന്ദ്രയാന്‍-2 ഓര്‍ബിറ്ററുമായി ബന്ധം നഷ്ടമായ വിക്രം ലാന്‍ഡറുമായി 14 ദിവസത്തിനുള്ളില്‍ ആശയവിനിമയം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. സോഫ്റ്റ് ലാന്‍ഡിങ്ങിനു നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിക്രം ലാന്‍ഡര്‍ ലക്ഷ്യസ്ഥാനം തെറ്റിയത്. അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. കഴിഞ്ഞ 7 മുതല്‍ വിക്രവുമായി…

Read More