ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു മലയാളി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ചങ്ങനാശേരി തുരുത്തി സ്വദേശിയായ കല്ലുമാടിക്കല്‍ ഡോ. ലക്സണ്‍ ഫ്രാന്‍സിസ്(അഗസ്റ്റിന്) ആണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഇടം നേടുന്ന ആദ്യ മലയാളി സ്ഥാനാര്‍ഥി എന്ന ബഹുമതിയും ലക്സണ്‍ കൈവരിച്ചു. മുന്‍പ് ടൗണ്‍, ലോക്കല്‍, മുനിസിപ്പല്‍, കൗണ്‍സില്‍ തുടങ്ങിയ മേഖലകളില്‍ നിരവധി മലയാളികള്‍ മല്‍സരിച്ച് വിജയിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ഒരു മലയാളി മല്‍സരിക്കുന്നത് ഇതാദ്യമാണ്. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോ ആന്‍ഡ് സെയ്ല് ഈസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് ലക്സണ്‍ ജനവിധി തേടുന്നത്. ജൂണ്‍ എട്ടിനാണ് ബ്രിട്ടനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.ബ്രിട്ടനിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ ലേബര്‍ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി 2014 ല്‍ ലക്സണ്‍ മത്സരിച്ചിരുന്നുവെങ്കിലും വിജയം കണ്ടില്ല. എന്നാല്‍ 80 % വോട്ട് നേടി രണ്ടാം സ്ഥാനക്കാരനായി നിലയുറപ്പിച്ചിരുന്നു.…
Read More