കേരളത്തിലെ ഭരണസംവിധാനത്തിന് നിരവധി പോരായ്മകളുണ്ടെന്ന വിമര്‍ശനവുമായി മുന്‍ മന്ത്രി തോമസ് ഐസക്. രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഭരണയന്ത്രമാണ് കേരളത്തിന്റേതെങ്കിലും അതിന് നിരവധി പോരായ്മകളുണ്ടെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ‘പഠന കോണ്‍ഗ്രസുകളും ഭരണ പരിഷ്കാരവും: ഒരവലോകനം’ എന്ന തലക്കെട്ടില്‍ ‘ചിന്ത’ വാരികയില്‍ എഴുതിയ ലേഖനത്തിലാണ് ഐസക് ഭരണസംവിധാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കേരളത്തിന്റെ ഭരണ സംവിധാനത്തിനുള്ള പോരായ്മകളുടെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന പദ്ധതികള്‍. വന്‍കിട പ്രൊജക്ടുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കില്‍ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയര്‍ത്തിയേ തീരൂ. നിയോ ലിബറല്‍ സര്‍ക്കാര്‍ ഭരണയന്ത്രത്തിനു…
Read MoreTag: m
പോലീസ് സ്ഥലത്തെത്തിയത് ഭാര്യയെ തല്ലുന്ന ഭര്‍ത്താവിനെ പൊക്കാന്‍ ! ഒടുവില്‍ പോലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്…
പതിവായി മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യയെ തല്ലുന്ന ഭര്ത്താവിനെത്തിരക്കിയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് പരാതിക്കാരിയുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ പോലീസ് രക്ഷിച്ചതാകട്ടെ ഭര്‍ത്താവിനെയും. ഒക്ടോബര്‍ 25ന് രാത്രി 11 മണിക്കാണ് പോലീസിന് പരാതി ലഭിച്ചത്. പട്രോളിംഗിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ പി.പി. ബാബുവും സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ. ഗിരീഷും ഉടന്‍ സ്ഥലത്തേക്കു പോയി. പോലീസുകാര്‍ അവിടെയെത്തുമ്പോള്‍ വീടിനുപുറത്ത് പോലീസിനെ കാത്തുനില്ക്കുകയായിരുന്നു യുവതി. ഭര്‍ത്താവ് സ്ഥിരം മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. ഭര്‍ത്താവിനെ അന്വേഷിച്ച് ചെന്നപ്പോള്‍ ഉള്ളില്‍നിന്ന് പൂട്ടിയ മുറിയില്‍ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഉടന്‍ പോലീസുദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് ഭര്‍ത്താവിനെ രക്ഷിച്ച് പോലീസ് ജീപ്പില്‍ത്തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണംചെയ്തിട്ടുണ്ട്. ഒരു മിനിറ്റെങ്കിലും വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന് നഷ്ടമാകുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreവിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല ! വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകളെപ്പറ്റി നടി ചാര്‍മിയ്ക്കു പറയാനുള്ളത്…
തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള താരമാണ് ചാര്‍മി കൗര്‍. നടി എന്നതിനൊപ്പം തന്നെ നിര്‍മാതാവ് എന്ന രീതിയിലും താരം കഴിവ് തെളിയിച്ചു കഴിഞ്ഞു. 2002 മുതല്‍ താരം സിനിമാ ലോകത്ത് സജീവമായ താരം ഏകദേശം നാല്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയില്‍ ആണ് താരം കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ് താരത്തിന്റെ വിവാഹം. ഏതോ ഒരു സംവിധായകനുമായി താരത്തിന്റെ കല്യാണം ഉറപ്പിച്ചു എന്ന് കിംവദന്തി യാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഗോസിപ്പിനെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് താരം. ഞാനെന്റെ കരിയറിലെ ഏറ്റവും നല്ല കാലങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ചുള്ള യാതൊരു ആലോചനയുമില്ല. ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല…
Read More