രാജ്യത്ത് മാസങ്ങള്‍ക്കുള്ളില്‍ ഭരണമാറ്റമുണ്ടാകുമെന്നും നീറ്റ് വിരുദ്ധ ബില്‍ പ്രാബല്യത്തില്‍ വരുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. നീറ്റു പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുതെന്നും സ്റ്റാലിന് അഭ്യര്‍ഥിച്ചു. ഭരണ മാറ്റം സംഭവിക്കുമ്പോള്‍ ഒപ്പിടില്ല എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവര്‍ണര്‍ ആര് എന്‍ രവിയുടെ പരാമര്‍ശത്തിനെതിരേ പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്. നീറ്റ് പരീക്ഷയില്‍ രണ്ടാം തവണയും തോറ്റതില്‍ മനംനൊന്ത് പത്തൊന്‍പതുകാരനായ ജഗദീശ്വരന് ജീവനൊടുക്കിയിരുന്നു. മകന്റെ മരണത്തില്‍ മനംനൊന്ത് പിതാവും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്റ്റാലിന്റെ പ്രതികരണം ഇങ്ങനെ…ജഗദീശ്വരന്റെയും പിതാവ് സെല്‍വശേഖറിന്റെയും വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ഇവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ല. നന്നായി പഠിക്കുന്ന മകന് ഡോക്ടറായി കാണാന്‍ അവന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചു. എന്നാല്‍ ഭാഗ്യമുണ്ടായില്ല. ഭയാനകമായ സംഭവമാണിത്. നീറ്റ് പരീക്ഷയെ ചൊല്ലിയുള്ള…
Read MoreTag: M K stalin
അയാള്‍ നിങ്ങളുടെ പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നതിനാല്‍ എനിക്ക് നീതികിട്ടാന്‍ 20 വര്‍ഷമെടുത്തേക്കാം ! സ്റ്റാലിനോട് പൊട്ടിത്തെറിച്ച് ചിന്മയി…
ലൈംഗികപീഡനാരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിനെതിരേ നടപടിയെടുക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെട്ട് ഗായിക ചിന്മയി ശ്രീപദ. ട്വിറ്ററിലൂടെയാണ് ഗായിക തന്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചിന്മയിയുടെ വാക്കുകള്‍ ഇങ്ങനെ…ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇന്ത്യയില്‍ ഓരോ പോക്സോ കേസ് വരുമ്പോഴും പീഡകരെ നിങ്ങള്‍ പിന്തുണയ്ക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു. പല മേഖലകളിലും സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ നിലവിലില്ല. പ്രത്യേകിച്ച് സിനിമാ മേഖലയില്‍. പതിനേഴിലധികം സ്ത്രീകള്‍ വൈരമുത്തുവിനെതിരെ പീഡന പരാതി ഉന്നയിച്ചിട്ടും അയാള്‍ക്കെതിരെ നടപടിയെടുക്കാത്തത് അയാള്‍ താങ്കളുടെ പാര്‍ട്ടിയുമായും പ്രവര്‍ത്തകരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നതുകൊണ്ടു തന്നെയാണ്. തനിക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കാന്‍ വൈരമുത്തു ശ്രമിക്കുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള സ്ത്രീകളുടെ ജീവിതം നശിപ്പിക്കുകയാണ് അയാള്‍. ഇതൊക്കെ നിങ്ങളുടെ മൂക്കിനു താഴെ നടക്കുന്ന കാര്യങ്ങളാണ്. എന്നിട്ടും നിങ്ങളുടെ പാര്‍ട്ടി അതിനു കൂട്ടുനില്‍ക്കുന്നു. നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമായിരിക്കണം. അല്ലാതെ വൈരമുത്തുവിനും ബ്രിജ്ഭൂഷന് ശരണ്‍ സിങ്ങിനും മാത്രമായി…
Read More