എം.എം.മണി എംഎല്‍എയുടെ വാഹനം തടഞ്ഞുനിര്‍ത്തി തെറിവിളിച്ചെന്ന പരാതിയില്‍ യുവാവിനെതിരേ കേസെടുത്തു. ഇടുക്കി രാജാക്കാട്ടാണു സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ ആണ് എംഎം മണിയെ അസഭ്യം പറഞ്ഞത്. എംഎല്‍എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു പോയതാണ് പ്രകോപനമായത്. തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി അരുണ്‍, എം.എം.മണിക്കു നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയിലാണ് രാജാക്കാട് പോലീസ് കേസെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം സംഭവം ചര്‍ച്ചയായിട്ടുണ്ട്.
Read MoreTag: m m mani
തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറവും കയ്യിലിരിപ്പുമെന്ന് എം.എം.മണി…
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയെ രൂക്ഷമായി പരിഹസിച്ച് എംഎം മണി എംഎല്‍എ. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയവേയായിരുന്നു എംഎം മണിയുടെ പരിഹാസം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് തനിക്കെതിരെ കേസെടുക്കുകയും പിന്നീട് ഹൈക്കോടതി അത് റദ്ദാക്കുകയും ചെയ്ത സംഭവം ഓര്‍മിപ്പിക്കുകയായിരുന്നു മണി. അന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും കയ്യിലിരിപ്പുമാണെന്നും എംഎം മണിയുടെ പരിഹാസം. എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അന്വേഷിച്ചേ പ്രതിയെ പിടിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും എം.എം.മണി പറഞ്ഞു. നീതിപൂര്‍വമായ അന്വേഷണത്തെക്കുറിച്ച് യു.ഡി.എഫ് പഠിപ്പിക്കേണ്ട. നിങ്ങളെ സംശയമുണ്ട്, എകെജി സെന്റര്‍ ആക്രമിക്കണമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും മണി പറഞ്ഞു. കോഴിയെ കട്ടവന് തലയില്‍ പൂടയുണ്ടോ എന്ന് തപ്പിയതു പോലെയാണ് പി.സി.വിഷ്ണുനാഥിന്റെ പ്രമേയാവതരണമെന്നും എം എം മണി പരിഹസിച്ചു.
Read Moreദോശ കഴിക്കാമെന്ന ആശയുമായെത്തിയ ആശാന് ദോശ കിട്ടിയില്ല ! മന്ത്രി എം.എം മണിയെ മോഹിപ്പിച്ച ആ ദോശയെക്കുറിച്ചറിയാം…
കായംകുളം: നല്ല ചൂട് ദോശ കഴിക്കാമെന്ന് വിചാരിച്ചാണ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വൈദ്യുത മന്ത്രി മണിയാശാന്‍ വഴിയോരത്ത് വണ്ടി നിര്‍ത്തിയത്. കായംകുളം വിഠോബാ ക്ഷേത്രത്തിനു സമീപത്തെ രാമാനന്ദ പൈയുടെ കടയായിരുന്നു മന്ത്രിയുടെ ലക്ഷ്യം. എന്നാല്‍ ആശാന്റെ ആശ നടന്നില്ല. ആശാന്‍ കടയുടെ മുമ്പില്‍ വണ്ടി ചവിട്ടുമ്പോള്‍ സമയം ഒമ്പതര കഴിഞ്ഞിരുന്നു. രാമാനന്ദ പൈ കച്ചവടം കഴിഞ്ഞ് കടയടച്ച് പോയതാണ് ആശാന് തിരിച്ചടിയായത്. ഒടുവില്‍ നിരാശനായ മന്ത്രി കായംകുളം പച്ചക്കറി മാര്‍ക്കറ്റിലെത്തി ഒരാഴ്ചത്തേക്കുള്ള പച്ചക്കറിയും വാങ്ങി തലസ്ഥാനത്തേക്കു മടങ്ങുകയായിരുന്നു. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് രാമാനന്ദ പൈയുടെ കടയിലെത്തി ദോശ കഴിച്ചതിന്റെ രുചി നാവിന്‍തുമ്പില്‍ സൂക്ഷിച്ച് എത്തിയ ആശാന് ദോശ തിന്നാനാവാത്ത സങ്കടത്തോടെ മടക്കവും.
Read Moreഇ ശ്രീധരന്റെ ഹൈക്കോടതിയിലെ ഹര്‍ജി വെട്ടിലാക്കുക മന്ത്രി എംഎം മണിയെ; കാലാവസ്ഥാ പ്രവചനങ്ങള്‍ കണക്കിലെടുക്കാതെ ഡാമുകള്‍ നിറച്ചുവെച്ചത് പ്രളയത്തിന് കാരണമായെന്ന് മെട്രോമാന്‍; വൈദ്യുതി മന്ത്രി മറുപടി പറയേണ്ടി വരും…
തിരുവനന്തപുരം: കേരളത്തില്‍ ഉണ്ടായത് മനുഷ്യനിര്‍മിത പ്രളയമാണെന്ന് പ്രസ്താവിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വൈദ്യുത മന്ത്രി എംഎം മണിയ്‌ക്കെതിരേ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങള്‍. കേരളത്തിലെ ഡാമുകള്‍ മഴ പെയ്ത് നിറഞ്ഞുകൊണ്ടിരുന്നപ്പോള്‍ വൈദ്യുത മന്ത്രി എംഎം മണി പ്രകടിപ്പിച്ച സന്തോഷം എല്ലാ കേരളീയരുടെയും മനസ്സില്‍ ഉണ്ടാവണം.ഡാമുകള്‍ നിറയുന്നത് സന്തോഷകരമായ കാര്യമാണെന്നായിരുന്നു അന്ന് മണിയുടെ പ്രതികരണം. എന്നാല്‍ ഇത്തരത്തില്‍ ഡാമുകള്‍ നിറച്ചുവെച്ചത് മഹാപ്രളയത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്നാണെന്നാണാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. എത്രയധികം വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നോ അത്രയുമധികം വെള്ളം സംഭരിക്കാനായിരുന്നു സര്‍ക്കാരിന്റെയും ഡാം ഉദ്യോഗസ്ഥരുടെയും ശ്രമം. എന്നാല്‍ മഴ കനത്തതോടെ സാഹചര്യങ്ങള്‍ ആകെ മാറി. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഡാം ഉദ്യോഗസ്ഥര്‍ അവഗണിച്ചത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചു. കനത്ത മഴ പെയ്തതോടെ ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയയില്‍ ലഭിക്കുന്ന വെള്ളത്തിന്റെ അളവ് വലിയ തോതില്‍…
Read More