താന്‍ സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ ചെല്ലുമ്പോള്‍ പലപ്പോഴും ശിവശങ്കറും അവിടെയുണ്ടായിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍. ഒരു തവണ രാത്രി ശിവശങ്കറിനെ അദ്ദേഹം താമസിക്കുന്ന ഹെതര്‍ ഫ്‌ളാറ്റില്‍ കൊണ്ടു ചെന്നാക്കിയിട്ടുമുണ്ടെന്നും അന്വേഷണ സംഘത്തിനു മുമ്പാകെ സന്ദീപ് മൊഴി നല്‍കി. ഈ അവസരങ്ങളിലൊക്കെ ഫ്‌ളാറ്റില്‍ സരിത്തുമുണ്ടായിരുന്നുവെന്നും കേസിലെ മൂന്നാം പ്രതിയായ സന്ദീപ് പറയുന്നു. സന്ദീപിനെ കണ്ടു പരിചയമുണ്ടെങ്കിലും സൗഹൃദമില്ലെന്നാണ് ശിവശങ്കര്‍ പറയുന്നത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്ന് എന്‍ഐഎ കരുതുന്ന സന്ദീപുമായി അടുപ്പമുണ്ടെന്നു തെളിഞ്ഞാല്‍ ശിവശങ്കറിന്റെ വാദങ്ങളെല്ലാം പൊളിയും. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ പൂര്‍ണ നിയന്ത്രണം സ്വപ്‌നയ്ക്കാണെന്നും അങ്ങനെ എത്തുന്ന സ്വര്‍ണം റമീസിനു നല്‍കുക എന്നതു മാത്രമാണ് തന്റെ ജോലിയെന്നും സന്ദീപ് നായര്‍ പറയുന്നു. ദുബായില്‍ നിന്ന് എങ്ങനെയാണ് സ്വര്‍ണം ഡിപ്ലോമാറ്റിക് ബാഗില്‍ കയറ്റുന്നത് എന്ന കാര്യം സ്വപ്‌നയ്ക്കു മാത്രമേ അറിയൂ എന്നും അവര്‍ തങ്ങള്‍ക്ക് മാഡം…
Read MoreTag: m shivashankar
സ്വപ്‌നയുടെ ജീവിതകഥ തുടങ്ങുന്നത് യുഎഇയില്‍ നിന്ന് ; താമസിച്ചിരുന്നത് അബുദാബി കൊട്ടാരവളപ്പിലെ വില്ലയില്‍; സരിത്ത് അടക്കം പലരെയും രഹസ്യമായി വിവാഹം ചെയ്തിട്ടുണ്ടെന്ന് വിവരം; സ്വപ്‌നയുടെ വശീകരണ ശക്തിയില്‍ വീണുപോയവരില്‍ വമ്പന്‍ സ്രാവുകളും…
ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌നയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഗള്‍ഫിലാണ് സ്വപ്ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. അച്ഛന് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസിച്ചിരുന്നത്. കുടുംബത്തോടൊപ്പമായിരുന്നു സ്വപ്ന അവിടെ താമസിച്ചിരുന്നത്. പഠിച്ചത് അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളിലുമായിരുന്നു. പ്ലസ്ടുവിനു ശേഷമുള്ള ഇവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് വിവരമില്ല. സ്വപ്‌ന ആറിലധികം വിവാഹം കഴിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്വര്‍ണക്കടത്തിലെ കൂട്ടുപ്രതി സരിത്തിനെയും സ്വപ്‌ന വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് കോണ്‍സുലേറ്റിലെ മുന്‍ ഡ്രൈവര്‍ പറയുന്നത്. മാത്രമല്ല വിവാഹബന്ധങ്ങള്‍ ഒന്നും തന്നെ ഇവര്‍ വേര്‍പ്പെടുത്തിയിട്ടില്ലെന്നും സൂചനയുണ്ട്. പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നെന്നും. അവസാനം നടത്തിയ വിവാഹത്തില്‍ സാക്ഷിയായി ഐടി സെക്രട്ടിറി ശിവശങ്കര്‍ ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ലൈംഗികത വാഗ്ദാനം ചെയ്തും പലരെയും സ്വപ്‌ന വലവീശിപ്പിടിച്ചെന്നും കോണ്‍സുലേറ്റിലെ മുന്‍ ഡ്രൈവര്‍ പറയുന്നു. സ്വപ്‌നയ്ക്കു കീഴില്‍ ഒരു ഗുണ്ടാ സംഘം തന്നെ ഉണ്ടായിരുന്നതായാണ്…
Read Moreസ്വപ്‌നയുമായി മാത്രമല്ല ‘ലക്ഷ്മി നായരു’മായും ശിവശങ്കറിനുള്ളത് അടുത്ത ബന്ധം ! റീബില്‍ഡ് കേരള ഓഫീസിനായി ലക്ഷങ്ങള്‍ പാട്ടത്തുക നല്‍കി ലക്ഷ്മിനായരുടെ ഫ്‌ളാറ്റ് എടുത്തത് എതിര്‍പ്പുകള്‍ മറികടന്ന്; ‘കൊതിപ്പിക്കുന്ന സമ്മാനം’ നല്‍കി ലക്ഷ്മി നായരുടെ പ്രത്യുപകാരം
സ്വര്‍ണക്കടത്തു കേസില്‍ നടന്ന ഗൂഢാലോചനയുടെ കേന്ദ്രമെന്നു കരുതുന്ന സല്‍സാര്‍ ഹെതര്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ റീബില്‍ഡ് കേരള പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഓഫീസ് വാടകയ്ക്കെടുത്തതും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ താല്‍പ്പര്യത്തിലെന്നു റിപ്പോര്‍ട്ട്. സിപിഎമ്മുമായി വളരെ അടുപ്പമുള്ള കുടുംബത്തില്‍ നിന്നുള്ള ലോ അക്കാഡമി ഉടമ ലക്ഷ്മി നായരുടെ ഫ്ളാറ്റ് ഓഫീസാക്കാന്‍ തീരുമാനിച്ചത് മുമ്പു തന്നെ വിവാദത്തിനിടയാക്കിയിരുന്നു. ഈ ഫ്‌ളാറ്റിന്റെ തിരഞ്ഞെടുപ്പും പരിഷ്‌ക്കരിക്കാനായി വന്‍ തുക ചെലവിട്ടതുമെല്ലാം ചര്‍ച്ചയായിരുന്നു. ലോ അക്കാഡമിയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച ശേഷം ഈ ട്രസ്റ്റിന്റെ പേരിലാണ് സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നന്‍ റോഡിന്റെ അരികില്‍ ഈ കെട്ടിടസമുച്ചയം നിര്‍മിച്ചത്. റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്റായി കെ.പി.എം.ജി. എന്ന കമ്പനി വന്നതും വലിയ വിവാദമായിരുന്നു. ചട്ടവിരുദ്ധമായി നിര്‍മിച്ചതെന്ന ആരോപണത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെട്ടിടത്തില്‍ ഓഫിസ് എടുക്കരുതെന്ന് മുതിര്‍ന്ന ചില ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ശിവശങ്കര്‍…
Read Moreമുഖ്യമന്ത്രി പിണറായി കഴിവുകെട്ടവന്‍ ! ഒപ്പിടുന്നതു പോലും താന്‍ ചൂണ്ടിക്കാണിക്കുന്നിടത്തെന്ന് ശിവശങ്കര്‍ പറയുമായിരുന്നെന്ന് സ്വപ്‌നയും സന്ദീപും വെളിപ്പെടുത്തി ? സ്വര്‍ണക്കടത്തു കേസില്‍ പുതിയ വഴിത്തിരിവുകള്‍…
സ്വര്‍ണക്കടത്തു കേസില്‍ കാര്യങ്ങള്‍ വേറെ വഴിയിലേക്ക് തിരിയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കഴിവില്ലെന്നും കാര്യങ്ങളെല്ലാം താനാണ് തീരുമാനിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അവകാശപ്പെട്ടിരുന്നതായി സ്വപ്‌നയും സന്ദീപും വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഒരു മലയാളം ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വപ്‌നയോടൊത്തുള്ള മദ്യപാന സദസ്സുകളിലാണ് ശിവശങ്കര്‍ ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ നിരത്തിയിരുന്നത് എന്നാണ് മൊഴി. പിണറായിയ്ക്ക് ഒരു കാര്യത്തെക്കുറിച്ചും ധാരണയില്ലെന്നും എല്ലാം താനാണ് പറഞ്ഞു കൊടുക്കുന്നതെന്നും പണം കിട്ടിയാല്‍ എല്ലാം നടക്കുമെന്നും ശിവശങ്കര്‍ അവകാശപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രത്യേക രാഷ്ട്രീയ ചായ്‌വുള്ള പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ടിനോട് എന്‍ഐഎയോ കസ്റ്റംസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശിവശങ്കറിനെതിരേ മുഖ്യമന്ത്രി വകുപ്പുതല നടപടിയ്‌ക്കൊരുങ്ങുകയാണെന്നും വിവരമുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ഭാഗത്തു നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടായതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ സംരക്ഷിക്കാന്‍ ശ്രമിക്കാതെ നടപടി സ്വീകരിക്കുമെന്നാണ് സൂചന. ശിവശങ്കറിനെതിരേ കസ്റ്റംസ് അന്വേഷണം പ്രഖ്യാപിച്ചിട്ടു…
Read More