കൊച്ചി: ലൈഫ് മിഷന് കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇന്നു ജയില്‍ മോചിതനാകും. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ശിവശങ്കര്‍ അഞ്ചര മാസത്തിനു ശേഷമാണ് പുറത്തിറങ്ങുന്നത്.നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി രണ്ടു മാസത്തെ ജാമ്യമാണ് ശിവശങ്കറിന് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. ജാമ്യ കാലയളവില്‍ ശിവശങ്കര്‍ തന്റെ വീടിനും ആശുപത്രിക്കും ആശുപ്രതിക്ക് സമീപ പ്രദേശങ്ങളിലും ഒഴികെ മറ്റൊരു സ്ഥലത്തേക്കും പോകരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ശിവശങ്കറിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് എറണാകുളം മെഡിക്കല്‍ കോളജ് നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.യുഎഇ റെഡ് ക്രെസന്റ് നല്കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന് പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു…
Read MoreTag: m.sivashankar
ലൈഫ് മിഷന് കേസ്; നിസഹകരണം തുടർന്ന് ശിവശങ്കർ, പൊളിക്കാന്‍ ഇഡി; സ്വപ്നയുടേയും ശിവശങ്കറിന്റെയും വാട്സ് ആപ്പ് ചാറ്റ് പുറത്ത്
കൊച്ചി: ലൈഫ് മിഷന് കേസില്‍ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാന്‍ ഇഡി. കേസില്‍ ലോക്കര്‍ തുടങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നാളെ ചോദ്യം ചെയ്യലിനു കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ഇഡി നോട്ടീസ് നല്കി. ശിവശങ്കറിന്റെ സുഹൃത്ത് വേണുഗോപാല്‍ അയ്യര്‍ക്കാണ് ഇഡിയുടെ നോട്ടീസ്. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം . ശിവങ്കറിന്റെ നിര്‍ദേശപ്രകാരം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ തന്നെ വന്നു കണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. തുടര്‍ന്നാണ് സംയുക്തമായി ലോക്കര്‍ തുറന്നതെന്നും ഇവരുടെ മൊഴിയിലുണ്ട്. എന്നാല്‍ ശിവശങ്കര്‍ ഇതെല്ലാം നിഷേധിക്കുകയാണിപ്പോള്‍. ഇഡിയുടെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്ന നിഗമനത്തിലാണ് ഇഡി. ചോദ്യം ചെയ്യല്‍ തുടങ്ങിഇന്ന് രാവിലെ മുതല്‍ ഇഡി ഓഫീസില്‍ ശിവശങ്കറിനെ ചോദ്യം…
Read Moreശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇഡി സുപ്രീം കോടതിയിൽ; നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർക്കാർ തന്നെ തടസം നിൽക്കുന്നു
ന്യൂഡൽഹി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ. സർക്കാരിന്റെ സ്വാധീന ഉപയോഗിച്ച് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇഡി വാദം.അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നും ഇഡി സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വിശദീകരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേരളാ പോലീസ് കേസെടുത്ത വിവരം ഇഡി സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു.നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർക്കാർ തന്നെ തടസം നിൽക്കുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദം ചെലുത്തുന്നുവെന്ന് വരുത്താൻ നീക്കം നടക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥയെ കൊണ്ട് ഇതിനായി മൊഴി നൽകിപ്പിച്ചുവെന്നും ഇഡി ആരോപിക്കുന്നു.
Read Moreഎല്ലാം തുറന്നു പറയാന്‍ ശിവശങ്കര്‍ ; ഭക്ഷണം ഉപേക്ഷിച്ചും ചോദ്യങ്ങളോടു മുഖം തിരിച്ചുനിന്ന എം. ശിവശങ്കര്‍ പതിയെ ചുവടുമാറ്റുന്നു; മാറ്റത്തിന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പ്രേരിപ്പിച്ചതായി പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെ…
ജോണ്സണ് വേങ്ങത്തടം..! കൊച്ചി: ഭക്ഷണം ഉപേക്ഷിച്ചും ചോദ്യങ്ങളോടു മുഖം തിരിച്ചുനിന്നിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പതിയെ ചുവടുമാറ്റുന്നു. എന്‍ഫോഴ്സ്മെന്റിനോടു പൂര്‍ണമായും സഹകരിക്കുന്ന സ്ഥിതിയിലേക്കു അദേഹം മാറിയ അവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് മാറ്റമാണ് ഇത്തരമൊരു നീക്കത്തിനു ശിവശങ്കറിനെ പ്രേരിപ്പിച്ചതിന്. എല്ലാവരെയും സംരക്ഷിച്ചു കൊണ്ടു തന്ത്രപരമായ നീക്കംനടത്തുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെഅഡീഷണല് പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് വിളിപ്പിക്കുന്നതും മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തത്. ഇതേ സമയം അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലേക്കു വിളിക്കപ്പെട്ടപ്പോള്‍ തന്നെ ശിവശങ്കറിനെ പാര്‍ട്ടിയും മുഖ്യമന്ത്രിയും മന്ത്രിമാരും തള്ളിപ്പറഞ്ഞിരുന്നു. ഇതാണ് ശിവശങ്കറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതു കൂടാതെ ലൈഫ് മിഷനില്‍ വിജിലന്‍സ് കേസെടുത്തതും അതില്‍ പ്രതിയാക്കിയതും ശിവശങ്കറിനെ ഞെട്ടിച്ചു. സ്വത്ത് മരവിപ്പിക്കാനുള്ള നീക്കംശിവശങ്കറിന്റെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള നീക്കം ഇഡി തുടങ്ങിയിരുന്നു. ഇതും ശിവശങ്കറിനെ സ്വാധീനിച്ചിട്ടുണ്ട്. കേസില്‍…
Read Moreഎന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ ശിവശങ്കറിനെ ‘ക്ഷ’ വരപ്പിച്ചത് ആന്ധ്രാക്കാരി വന്ദന; അമേരിക്കയില്‍ നിന്ന് തീവ്രവാദ വിരുദ്ധ പരിശീലനം നേടിയ ഐപിഎസുകാരിയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വിയര്‍ത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി…
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ എന്‍എഎ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് ആന്ധ്രാക്കാരി കെ ബി വന്ദന എന്ന 41 കാരി. സ്വര്‍ണ്ണക്കടത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെരയുന്ന എന്‍ഐഎ സംഘത്തിലെ 2004 ബാച്ച് ഐപിഎസുകാരിയാണ് വന്ദന ശിവശങ്കറിനെ ചോദ്യം ചോദിച്ച് വശംകെടുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഈ വനിതാ ഓഫീസര്‍ രണ്ടു ദിവസവും ശിവശങ്കറിനെ ചോദ്യം ചെയ്തു. എന്‍ഐഎ ദക്ഷിണേന്ത്യന്‍ ടീമിന്റെ തലപ്പത്തുള്ള ഈ വനിതാ ഡിഐജി ഹൈദരാബാദിലെ ഓഫീസിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കടത്ത് ജ്യൂവല്ലറികള്‍ക്ക് വേണ്ടിയല്ലെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായുമുള്ള കണ്ടെത്തലോടെ കേസിന്റെ ഗൗരവം പരിഗണിച്ചാണ് എന്‍ഐഎ യുടെ ദക്ഷിണേന്ത്യന്‍ മേധാവി തന്നെ ചോദ്യം ചെയ്യാനെത്തിയത്. കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത്. 2012 ല്‍ അമേരിക്കയില്‍ നിന്നും…
Read Moreമാനസിക സമ്മര്‍ദ്ദം തോന്നുമ്പോള്‍ നേരെ വണ്ടിവിടും ! സ്വപ്നയുടെ ഫ്ളാറ്റില്‍ പതിവായി പൊയ്ക്കൊണ്ടിരുന്നത് ‘മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍’എന്ന് ശിവശങ്കര്‍…
ജോലിയുടെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനാണ് താന്‍ പതിവായി സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില്‍ പൊയ്ക്കൊണ്ടിരുന്നതെന്ന് മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍. ഫ്ളാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ മാനസിക സമ്മര്‍ദ്ദം കുറഞ്ഞിരുന്നതായി ശിവശങ്കര്‍ എന്‍ഐഎയോടു വെളിപ്പെടുത്തി. ജോലി കഴിഞ്ഞു പലപ്പോഴും അര്‍ധരാത്രിയോടെയാണ് ഓഫിസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ളാറ്റ് എടുത്തത്. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. സ്വപ്നയുടെ ഫ്ളാറ്റില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സ്വപ്നയുടെ ഭര്‍ത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഈ വിശദീകരണങ്ങള്‍ തൃപ്തികരമെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. മുമ്പ് കസ്റ്റംസിനു നല്കിയ മൊഴികളില്‍ ഉറച്ചു നിന്ന ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്കി. ശിവശങ്കറിനെപോലെ ഉന്നതപദവിയിലിരിക്കുന്ന ആള്…
Read More