സാമുദായിക നേതാക്കളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പുരോഗമന പാര്‍ട്ടിയാണെങ്കിലും പുരോഗമനക്കാര്‍ അല്ലാത്തവര്‍ക്കും വോട്ട് ഉണ്ടെന്നും വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു ഗോവിന്ദന് ഈ രീതിയില്‍ പ്രതികരിച്ചത്. ആരേയും ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള ഒരു നിലപാടും സ്വീകരിക്കില്ല. അവര്‍ എടുക്കുന്ന നിലപാടിനെ സംബന്ധിച്ച് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് എല്ലാ കാലത്തുമുള്ള സമീപനമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ സമദൂരത്തില്‍ മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാടുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സമദൂരം പലപ്പോഴും സമദൂരം ആകാറില്ലെന്നായിരുന്നു മറുപടി. സമദൂരം ആണെന്ന് പറഞ്ഞത് അത്രയും നല്ലതെന്നും എല്ലാതിരഞ്ഞെടുപ്പിലും ഇങ്ങനെ പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read MoreTag: m v govindan
ഏക സിവില്‍കോഡ് പുരോഗമനപരം ! ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരായ സെമിനാറിനു മുമ്പ് നിലപാട് വ്യക്തമാക്കി എം വി ഗോവിന്ദന്
കേന്ദ്ര സര്‍ക്കാര്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി മുമ്പോട്ടു പോകുമ്പോള്‍ അതിനെതിരേ സംഘടിപ്പിച്ച സെമിനാറിനു മുന്നോടിയായി സിപിഎം പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏക സിവില്‍കോഡ് എന്നത് പുരോഗമന നിലപാടാണെന്ന് പറഞ്ഞ എം.വി.ഗോവിന്ദന്, അത് നടപ്പാക്കാനുള്ള ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുക എന്നതാണെന്നും വ്യക്തമാക്കി. ആര്‍എസ്എസിനും ബിജെപിക്കും ഏക സിവില്‍കോഡിനോട് താത്പര്യമുണ്ടെന്ന് തെറ്റിദ്ധാരണയുള്ള ആളല്ല താനെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. കോഴിക്കോട് നടത്തുന്ന ദേശീയ സെമിനാറിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇ.എം.എസ് അടക്കമുള്ള സിപിഎം നേതാക്കള്‍ നേരത്തെ ഏക സിവില്‍കോഡിനെ പിന്തുണച്ചത് യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കുന്നതിനിടയിലാണ് ഇത് സംബന്ധിച്ച് എം.വി.ഗോവിന്ദന് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എം വി ഗോവിന്ദന്റെ വാക്കുകള്‍ ഇങ്ങനെ…ഒരു ഏക സിവില്‍കോഡ് നടപ്പിലാക്കുക എന്ന പുരോഗമനപരമായ നിലപാട് അടിസ്ഥാനപ്പെടുത്തിയല്ല, ഇന്ത്യയെ ഫാസിസത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയുള്ള…
Read Moreമോന്സന് പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സുധാകരന് സ്ഥലത്തുണ്ടായിരുന്നു ! പുതിയ വാദവുമായി എം വി ഗോവിന്ദന്
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്കെപിസിസി പ്രസിഡന്റ് കെ സുധാകരന് അവിടെയുണ്ടായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന് ആ വീട്ടില്‍ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ആ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. പീഡന വിവരം അറിഞ്ഞിട്ടും സുധാകരന് ഇടപെട്ടിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. അതിജീവിതയുടെ മൊഴി ഗൗരവമേറിയതാണ്. ആ കേസിലാണ് മോന്സന് മാവുങ്കലിനെ കോടതി ശിക്ഷിച്ചത്. പോക്സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യംചെയ്യേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. വളരെ ഗൗരവകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ക്കെതിരേയും കേസെടുക്കാന്‍ സിപിഎം നിര്‍ദേശിച്ചിട്ടില്ല. കള്ളക്കേസില്‍ ആരേയും കുടുക്കണമെന്ന് സിപിഎമ്മിന് താത്പര്യവുമില്ല. എല്ലാ അര്‍ത്ഥത്തിലും പത്രസ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് സിപിഎം നിലപാട്. സര്‍ക്കാരിനെയും എസ്എഫ്ഐയെയും വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. കുറ്റവാളികളെ…
Read Moreശ്യാമളയുടെ ദ്രോഹത്തിനിരയായവര്‍ നിരവധി ! 10 ലക്ഷം മുതല്‍മുടക്കിയവരെ 40 ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്പേഴ്സണെന്ന് വനിതാ വ്യവസായി…
കണ്ണൂര്‍: പ്രവാസി സാജന് പാറയിലിന്റെ ആത്മഹത്യക്ക് പിന്നാലെ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ നിരവധി പേര് രംഗത്ത്. ആന്തൂരിലെ ശുചീകരണ ഉല്പന്നങ്ങള് നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയെന്ന് വനിത വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിച്ചു. കോയമ്പത്തൂരോ മുംബൈയിലോ പോയി സ്ഥാപനം തുടങ്ങാന്‍ ചെയര്‍പേഴ്സണ്‍ ഉപദേശിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആന്തൂരിലെ ശുചീകരണ ഉല്പന്നങ്ങള് നിര്‍മിക്കുന്ന സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നത് പി.കെ.ശ്യാമള കാരണമാണെന്ന് ആരോപിക്കുന്നത്, സിപിഎം അനുഭാവി കൂടിയായ സംരംഭകയാണ് സോഹിത. പത്ത് ലക്ഷം മുതല്‍ മുടക്കിയവരെ നാല്‍പ്പത് ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്സണാണെന്നും സോഹിതയുടെ ഭര്‍ത്താവ് വിജു കണ്ണപുരം ഫേസ്ബുക്കില്‍ കുറിച്ചു. പതിനഞ്ചോളം കുടുംബങ്ങളുടെ അന്നം മുട്ടിച്ചതും പി.കെ.ശ്യാമളയാണെന്നും ഇവര്‍ ആരോപിക്കുന്നു. തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉല്പന്നങ്ങള് ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു…
Read More