ഒന്നര വര്‍ഷമായി എംഎല്‍എ പീഡിപ്പിക്കുന്നു; കടയില്‍ വച്ചു കയറിപ്പിടിച്ചു; രാപകല്‍ വ്യത്യസമില്ലാതെ ഫോണ്‍വിളി; വീട്ടമ്മ പറയുന്നതിങ്ങനെ…

തിരുവനന്തപുരം: എം. വിന്‍സെന്റ് എംഎല്‍എ കഴിഞ്ഞ ഒന്നരവര്‍ഷമായി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് പരാതിക്കാരിയായ വീട്ടമ്മ. കടയില്‍ കയറിവന്ന് എംഎല്‍എ കയ്യില്‍ കയറിപ്പിടിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ വഞ്ചിച്ചു ജീവിക്കാന്‍ വയ്യെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം, പരാതിക്കാരിയായ വീട്ടമ്മയുമായി എം. വിന്‍സന്റ് മാസങ്ങളായി ഫോണില്‍ സംസാരിച്ചിരുന്നെന്നു കോള്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 900 പ്രാവശ്യമാണ് വിന്‍സെന്റ് ഇവരെ വിളിച്ചതെന്നും തെളിഞ്ഞു. വിന്‍സെന്റിനെ ഇന്ന് അറസ്റ്റു ചെയ്യാനാണ് സാധ്യത. എം. വിന്‍സന്റ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനം എന്നാല്‍ എംഎല്‍എ രാജിവയ്‌ക്കേണ്ട ആവശ്യമില്ലയെന്നാണ് യുഡിഎഫിന്റെ നിലപാട്. എംഎല്‍എ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്്.

Read More