കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അവസ്ഥ വരുന്നു. മുഖം രക്ഷിക്കാന്‍ സിപിഎം രവീന്ദ്രനെ തള്ളിപ്പറയും. രവീന്ദ്രനെതിരേ പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടിയിരുന്ന അഴിമതിക്കഥകള്‍ മറനീക്കി പുറത്തുവരുമെന്ന ഭയമാണു സിപിഎമ്മിനെ വേട്ടയാടുന്നത്. ഏതായാലും ഇഡിയോടു അധികം കളിക്കേണ്ടെന്നു ഇപ്പോഴാണ് സിപിഎമ്മിനും രവീന്ദ്രനും മനസിലായത്. രവീന്ദ്രനെ സംരക്ഷിച്ചിരുന്ന ഗോഡ്ഫാദര് പിണറായി വിജയനും പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്. ഏതായാലും കേന്ദ്രനേതൃത്വം വീണ്ടും ഇടപെട്ടിരിക്കുകയാണ്. പോളിറ്റ്ബ്യൂറോ അംഗമാണെങ്കിലും കേരളത്തില്‍ വലിയ റോളൊന്നുമില്ലാത്ത എം.എ. ബേബിയും ഡല്‍ഹിയില്‍ പിണറായിക്കെതിരേ കളി തുടങ്ങിയെന്ന സൂചനയാണു പുറത്തുവരുന്നത്. പാര്‍ട്ടിക്കുള്ളില്‍ ദുര്‍ഗന്ധം പരത്തുന്നവരെ തള്ളിപ്പറയണമെന്നാണു നിലപടിലേക്കു സിപിഎം മാറി കഴിഞ്ഞു. രവീന്ദ്രന് നോട്ടീസ് നല്കിയപ്പോള് പിന്തുണച്ച പാര്‍ട്ടി പിന്നോട്ടു പോകുന്ന അവസ്ഥ വരുന്നു. എന്നാല്‍ എങ്ങനെയും സംരക്ഷിക്കാനുള്ള നീക്കം പിണറായി ഗ്രൂപ്പും നടത്തുന്നുണ്ട്. ഇന്നു തീരുമാനം ഇതിനിടെ രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More