എംഎ യൂസഫലിയെ ഇനിയൊരു കാരണവശാലും വിമര്‍ശിക്കരുതെന്ന നിര്‍ദ്ദേശം നേതാക്കള്‍ക്കു നല്കി ലീഗ് നേതൃത്വം. ലോക കേരള സഭ ബഹിഷ്കരണത്തില്‍ പ്രതിപക്ഷ നിലപാട് ന്യായീകരിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ച എം.എ.യൂസഫലിയെ തള്ളാതെയും മുസ്ലിം ലീഗ് നേതൃത്വം പരസ്യമായി രംഗത്ത് വന്നത് കരുതലിന്റെ ഭാഗമാണ്. യൂസഫലി ആദരണീയ വ്യക്തിത്വമാണ്. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പ്രതിപക്ഷം നടപ്പാക്കിയത് യുഡിഎഫ് നയമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യൂസഫലി ബിസിനസ്സുകാരന് മാത്രമല്ല. ധാരാളമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തി കൂടിയാണ് യൂസഫലി. ലീഗിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്നും തങ്ങള്‍ പറഞ്ഞു. ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാടിനെ ലോക കേരളസഭയില്‍ പങ്കെടുത്ത് എം.എ. യൂസഫലി വിമര്‍ശനമുന്നയിച്ചിരുന്നു. ലീഗ് നേതാവ് കെ.എം. ഷാജി ഇതിന് പരോക്ഷമായി കടുത്തഭാഷയില്‍ മറുപടിയും നല്‍കിയിരുന്നു. ഈ മറുപടി ചര്‍ച്ചയായ…
Read More