അ​പ്പോ​ള്‍ ഷ​ഡ്ഡി ഇ​ട്ടാ​ല്‍ പെ​ണ്ണു വ​ള​യും അ​ല്ലി​യോ​ടാ…​ശ്ശോ ഇ​ത്ര​യും കാ​ലം വെ​റു​തെ പാ​ഴാ​ക്കി ! ര​ശ്മി​ക​യും വി​ക്കി കൗ​ശ​ലും ഒ​ന്നി​ച്ച ‘മാ​ച്ചോ’​പ​ര​സ്യ​ത്തി​ന് ട്രോ​ള്‍ മ​ഴ…

ട്രോളന്മാരുടെ പുതിയ ഇഷ്ടവിഷയമായി മാറിയിരിക്കുകയാണ് പ്രശസ്ത ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ‘മാച്ചോ’യുടെ പുതിയ പരസ്യം. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ രശ്മിക മന്ദനയും വിക്കി കൗശലും ഒന്നിച്ച അഭിനയിച്ച പരസ്യം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ലിയോ ബര്‍നേറ്റ് എന്ന ക്രിയേറ്റിവ് ഏജന്‍സിയുടെയാണ് ഈ പരസ്യത്തിന് പിന്നിലെ ആശയം. മാഡിസണ്‍ മീഡിയ ഒമേഗയാണ് പ്രൊമോഷന്‍ നടത്തുന്നത്. ആ പരസ്യത്തിന്റെ ആശയം കൊണ്ടും അവതരണം കൊണ്ടുമാണ് വീഡിയോ വൈറലായിരിക്കുന്നത്. രശ്മിക ഒരു യോഗ അധ്യാപികയായിട്ടാണ് പരസ്യത്തില്‍ എത്തുന്നത്. വിക്കി കൗശല്‍ അവിടെ യോഗ അഭ്യസിക്കുന്ന ഒരാളും. യോഗ ചെയ്യുന്നതിനിടയില്‍ വിക്കി ധരിച്ചിരിക്കുന്ന മാച്ചോ സ്പോര്‍ട്ടിന്റെ വൈസ്റ്ബാന്‍ഡ് കാണുന്ന അധ്യാപിക അതില്‍ ആകര്‍ഷിക്കപ്പെടുകയാണ്. പിന്നീട് അത് വീണ്ടും കാണുവാന്‍ ഷെല്‍ഫിന്റെ മുകളില്‍ ഉള്ള സാധനങ്ങള്‍ എടുക്കുവാന്‍ അധ്യാപിക അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ പരസ്യം ഇപ്പോള്‍ വമ്പന്‍ ട്രോളുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജെട്ടി ഇട്ടാല്‍ പെണ്ണിനെ വളക്കാമായിരുന്നു…

Read More