വാരിക്കോരി നല്‍കി മക്കന്‍സി ! ലോക കോടീശ്വരന്റെ മുന്‍ ഭാര്യ നാലുമാസത്തിനിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവിട്ടത് 30,000 കോടി രൂപ

കഴിഞ്ഞ നാലു മാസത്തിനിടെ മക്കന്‍സി സ്‌കോട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് 420 കോടി ഡോളര്‍ (ഏകദേശം മുപ്പതിനായിരം കോടി രൂപ) ആണ്. ആമസോണ്‍ സ്ഥാപകനും ലോക കോടീശ്വരനുമായ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യയാണ് മക്കന്‍സി. ജെഫ് ബെസോസില്‍ നിന്നും വിവാഹമോചനം നേടിയതോടെയാണ് മക്കന്‍സി ലോകകോടീശ്വരരുടെ പട്ടികയില്‍ ഇടംപിടിച്ചത്. സമ്പന്നരുടെ പട്ടികയില്‍ ലോകത്ത് പതിനെട്ടാംസ്ഥാനത്തുള്ള മക്കെന്‍സി സ്‌കോട്ട് വിവിധ സംഘടനകള്‍ വഴി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനും ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് ഇത്രയും തുക നല്‍കിയത്. എനിക്ക് പങ്കുവെക്കാന്‍ ആവശ്യത്തിലേറെ പണമുണ്ട്, അത് ഞാന്‍ പാവപ്പെട്ടവര്‍ക്കും കഷ്ടത അനുഭവിക്കുന്നവര്‍ക്കും നല്‍കുന്നു” പാവപ്പെട്ടവരെ സഹായിക്കാന്‍ സമ്പന്നരുടെ കൂട്ടായ്മ നടത്തിയ പ്രതിജ്ഞയില്‍ സ്‌കോട്ട് എഴുതി. കോവിഡ് മഹാമാരിക്കാലത്ത് കഷ്ടപ്പെടുന്ന അമേരിക്കക്കാരെ സഹായിക്കാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. 2330 കോടി ഡോളറായിരുന്ന മക്കെന്‍സി സ്‌കോട്ടിന്റെ വാര്‍ഷികവരുമാനം ഈവര്‍ഷം 6070 കോടി ഡോളറായി ഉയര്‍ന്നിരുന്നു. ഇതില്‍, ഭൂരിഭാഗവും…

Read More