ലഹരിത്തേന്‍ കുടിച്ച് ലക്കുകെട്ട കരടിക്കുഞ്ഞിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഡൂസിലാണ് സംഭവം. ലഹരിത്തേന്‍ കുടിച്ച ശേഷം ചലിക്കാനാകാതെ ഒരു വാഹനത്തിന്റെ പിറകിലാണ് പെണ്‍കരടി കയറിയിരുന്നത്. മാഡ് ഹണി എന്നും ഡേലി ബാല്‍ എന്നുമറിയപ്പെടുന്ന ലഹരിത്തേന്‍ ഹിമാലയന്‍ താഴ്വരകളിലും തുര്‍ക്കിയിലും മാത്രമാണ് കണ്ടുവരുന്നത്. ഇവിടെയുള്ള ചില റോഡോഡെന്‍ഡ്രണ്‍ സസ്യങ്ങള്‍ തങ്ങളുടെ തേനില്‍ ഗ്രേയാനോ ടോക്സിന് എന്ന ലഹരിയുള്ള രാസസംയുക്തം ഉത്പാദിപ്പിക്കും. ഈ ചെടികളിലെ പൂന്തേന്‍ തേനീച്ചകള്‍ കുടിക്കുന്നതാണ് ലഹരിത്തേന്‍ അഥവാ മാഡ് ഹണിക്ക് കാരണമാകുന്നത്. ചുവന്ന ചെളിയുടെ നിറമുള്ള ഈ തേനിന് ചവര്‍പ്പു രുചിയും ശക്തമായ ഗന്ധവുമാണ്. ഇത് സസ്തനികളില്‍ ലഹരിക്ക് വഴിവയ്ക്കും. ഇത്തരം തേന്‍ ഒരു സ്പൂണ്‍ അളവില്‍ പോലും നേരിട്ടോ വെള്ളത്തില്‍ കലര്‍ത്തിയോ ഭക്ഷിക്കുന്നത് ശക്തമായ മത്തിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡൂസിലെ പെണ്‍കരടി ഈ തേന്‍ അളവില്‍ കൂടുതല്‍…
Read More