വസ്തു വിറ്റുകിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ പമ്പില്‍ നല്കി യുവാവ്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെല്ലാം അഞ്ചു ലിറ്റര്‍ വീതം പെട്രോള്‍ ഫ്രീയായി നല്‍കുകയും ചെയ്തു. ലോക്ക്ഡൗണ്‍ കാലത്ത് ഓട്ടോ തൊഴിലാളികള്‍ ബുദ്ധിമുട്ടുമ്പോഴായിരുന്നു പെരിന്തല്‍മണ്ണയിലെ പമ്പിലെത്തി ഓട്ടോ ഡ്രൈവര്‍ കൂടിയായ യുവാവ് ഓട്ടോകള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്കാന് പമ്പ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് പെരിന്തല്‍മണ്ണ – കോഴിക്കോട് റൂട്ടിലെ പമ്പിലായിരുന്നു സംഭവം. സംഭവമറിഞ്ഞ് ഓടിയെത്തിയ ബന്ധുക്കള്‍ ഒടുവില്‍ ഇത് തടയുകയായിരുന്നു. നിരവധി ഓട്ടോക്കാര് ഈ സൗജന്യത്തിന്റെ ഗുണഭോക്താക്കളായതിനു ശേഷം മാത്രമാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. അങ്ങനെയാണ് സംഭവത്തിനു പിന്നിലെ യാഥാര്‍ഥ്യം പുറത്തുവന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്നു ഭൂമിവിറ്റു കിട്ടിയ പണം യുവാവ് എടുത്തുകൊണ്ടു വന്നാണ് പമ്പില്‍ കൊടുക്കുകയായിരുന്നു. യുവാവിനൊപ്പം ഉണ്ടായിരുന്ന മകന് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. സൗജന്യ പെട്രോള്‍ കിട്ടിയ ഒരു ബന്ധു വീട്ടില്‍ വന്നു…
Read More