വെറും 27 വയസിനുള്ളില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ അടുത്ത ആളാവുക, വാര്‍ഷിക ശമ്പളമായി 130000 ഡോളര്‍(90 ലക്ഷം രൂപ) കൈപ്പറ്റുക. ഇതൊക്കെ കേള്‍ക്കുമ്പോഴേ അറിയാം ആള് ചില്ലറക്കാരിയല്ലയെന്ന്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായ മെഡലിന്‍ വെസ്റ്റര്‍ഹൗട്ടിനെകുറിച്ചാണ്. 2016ല്‍ ആണ് ആദ്യമായി ഈ ചെറുപ്പക്കാരി മാധ്യമ ശ്രദ്ധപിടിച്ചുപറ്റുന്നത്. റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ ചീഫ് ഓഫ് സ്റ്റാഫായ കേറ്റ് വാല്‍ഷിന്റെ അസ്സിസ്റ്റന്റ് എന്ന നിലയില്‍ അവര്‍ ട്രംപ് ടവറില്‍ പ്രമുഖ വ്യക്തികള്‍ക്കൊപ്പം ഇടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോള്‍. പിന്നീടാണ് മെഡലിന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പേഴ്‌സണല്‍ സെക്രട്ടറിയും എക്സിക്യൂട്ടീവ് അസിസ്റ്റന്റും ആകുന്നത്. കഴിഞ്ഞ വര്‍ഷം 95,000 യുഎസ് ഡോളറായിരുന്ന മെഡലിന്റെ ശമ്പളം ഒറ്റയടിക്ക് 37 ശതമാനമാണ് കൂട്ടിയതത്രേ. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്ന അനീറ്റ ഡെക്കര്‍ തന്റെ മുപ്പത്തിരണ്ടാം വയസ്സില്‍ വാങ്ങിയിരുന്ന ശമ്പളത്തിനേക്കാള്‍ ഒരുപാടു…
Read More