അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ അവരുടെ മൂല്യം മനസിലാക്കി വളര്‍ത്തിക്കൊണ്ടു വരണം. വിവാഹം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. മക്കള്‍ക്ക് മാത്രം അവകാശപ്പെട്ട നമ്മളുടെ സ്വത്ത് നിബന്ധന വച്ച് ഇത്ര സ്വര്‍ണം, ഇത്ര പണം, ഇന്ന വണ്ടി എന്നു നിര്‍ബന്ധിച്ചു വാങ്ങി പെണ്‍കുട്ടികളെ കല്യാണം കഴിച്ചുകൊണ്ടുപോകാന്‍ ആരെയും അനുവദിക്കരുത്. ഒരാളോട് ഇഷ്ടം തോന്നുന്നത് തെറ്റല്ല. പക്ഷേ ആ ഇഷ്ടത്തിന്റെ മൂല്യം മനസിലാകാത്തവര്‍ക്കു വേണ്ടി ജീവിതം നശിപ്പിച്ചു കളയാതിരിക്കാന്‍ മാനസികമായി കുട്ടികളെ പാകപ്പെടുത്താനാണ് മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഒരു തകര്‍ച്ച വന്നാല്‍ താങ്ങി നിര്‍ത്തേണ്ടത് മാതാപിതാക്കള്‍തന്നെയാണ്. നമ്മുടെ സ്വത്ത് മക്കള്‍ക്ക് അവകാശപ്പെട്ടതാണ്. അത് എങ്ങനെ കൊടുക്കണമെന്ന് നമ്മളും എങ്ങനെ വേണമെന്ന് മക്കളും ചേര്‍ന്ന് തീരുമാനിക്കട്ടെ. പെണ്‍കുട്ടികളെ ആത്മാഭിമാനമുള്ളവരായി വളര്‍ത്തുക. നമ്മുടെ പെണ്‍കുട്ടികള്‍ വ്യക്തിത്വവും നിലപാടുമുള്ളവരായിത്തീരട്ടെ. സ്വന്തം കഴിവും പ്രാപ്തിയും മനസിലാക്കാതെ സ്ത്രീധനത്തിന്റെ മുന്നില്‍ ജീവിതം ഹോമിക്കുന്ന…
Read MoreTag: madhu vidhu parampara
മധുവിധു തീരും മുൻപേ; മകനെ രക്ഷിക്കാൻ മരുമകൾക്ക് അവിഹിത ബന്ധമെന്ന് മരുമകൾ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക. എന്നാൽ അമ്മായിയമ്മയുടെ റോളിലെത്തിയാൽ ഇവരിൽ പലരുടെയും ഭാവം മാറും. വിവാഹമോചനക്കേസുകളിൽ നല്ലൊരു പങ്കിലും അമ്മായിയമ്മമാര് വില്ലത്തികളാകുന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. കോട്ടയത്തെ പ്രമുഖ ഫാമിലി കൗണ്‍സലറുടെ അടുത്തെത്തിയ കേസ് ഇങ്ങനെ… പ്രമുഖമായ ഐടി കമ്പനിയില്‍ സോഫ്ട്വെയര് എന്‍ജിനിയര്‍ ആണ് അരുണ്‍ (യഥാര്‍ഥ പേരല്ല). സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഏക മകന്. മാതാപിതാക്കള്‍ക്ക് ആവശ്യത്തിലധികം സ്വത്തുണ്ട്. ഏഴുവര്‍ഷം മുമ്പായിരുന്നു വിവാഹം. ഭാര്യ പ്രമുഖ കോളജിലെ ലക്ചററായ ഗീതു (യഥാര്‍ഥ പേരല്ല). സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ രണ്ടു പെണ്മക്കളില് മൂത്തയാള്‍. വിവാഹസമയത്ത് മകള്‍ക്കായി ആ മാതാപിതാക്കള്‍ 50 പവന് സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും നല്കി. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ തികയും മുമ്പേ അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങി. അരുണിന് തന്നോടല്ല പണത്തോടും സ്വര്ണത്തോടുമാണ് സ്നേഹമെന്ന കാര്യം ഗീതു മനസിലാക്കി. എന്നാല്‍ പ്രായമായ മാതാപിതാക്കളെ…
Read Moreമധുവിധു തീരും മുൻപേ… കിട്ടിയത് കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ, സ്ത്രീധനപീഡനത്തെത്തുടര്ന്നു ജീവനൊടുക്കിയ നടന് രാജന് പി. ദേവിന്റെ മകന് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക… സ്ത്രീധനമെന്ന സാമൂഹികവിപത്തില്‍ പൊലിഞ്ഞുവീഴുന്നവരുടെ പട്ടിക ഇവിടെയൊന്നും അവസാനിക്കുന്നില്ല. സ്ത്രീധനം നിരോധിക്കപ്പെട്ടതായതിനാല്‍ മകള്‍ക്ക് ‘സമ്മാനം’ എന്നു പറഞ്ഞാണ് പല മാതാപിതാക്കളും വിവാഹസമയത്ത് സ്വര്‍ണവും പണവും ആഡംബരക്കാറുമൊക്കെ നല്‍കുന്നത്. സ്ത്രീധന നിരോധനത്തെക്കുറിച്ച് ഘോരഘോരമായി പ്രസംഗിക്കുന്നവരും സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും ഒട്ടും മടികാട്ടാറില്ല. അതേസമയം, സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ നിശ്ചയിച്ച വിവാഹത്തില്‍നിന്നു പിന്മാറുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുന്നുണ്ട്. സ്ത്രീധനം ആവശ്യപ്പെടുന്നവരോട് പോടോ എന്നു പറയാന്‍ പെണ്‍കുട്ടികള്‍ തയാറാകണമെന്നു അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഞെട്ടിച്ച കൊലപാതകം 2020 മേയ് ആറിനു രാത്രിയായിരുന്നു അഞ്ചല്‍ ഏറം വെള്ളശേരില്‍ വിജയസേനന്റെ…
Read Moreമധുവിധു തീരും മുൻപേ… മുടിയില്ല, നിറമില്ല, വണ്ണം കൂടുതൽ; പെൺകുട്ടി പിറന്നതോടെ….
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെന്നു പറഞ്ഞ് അവര്‍ എന്റെ മോൾക്കു സ്വൈര്യം കൊടുത്തിരുന്നില്ല. അവള്‍ക്ക് മുടിയില്ല, നിറമില്ല, വണ്ണം കൂടുതലാണെന്നൊക്കെ പറഞ്ഞ് ഭര്‍ത്താവും അവന്റെ അപ്പനും അമ്മയും എപ്പോഴും പരിഹസിച്ചിരുന്നു. എന്റെ കുഞ്ഞ് ഇതൊന്നും ആദ്യം ഞങ്ങളെ അറിയിച്ചില്ല. മരിക്കുന്ന ദിവസം രാവിലെ അവള് എന്നെ വിളിച്ചിരുന്നു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നും എനിക്ക് മരിക്കാന്‍ പേടിയാണെന്നുമൊക്കെ പറഞ്ഞു. നീ ഒന്നും നോക്കണ്ടാ… ഇങ്ങു പോരെന്ന് ഞാന്‍ പറഞ്ഞു. അധികം വൈകാതെ അവളുടെ അമ്മായിയമ്മ വിളിച്ചിട്ട് മകള്‍ ആശുപത്രിയിലാണെന്നു വിളിച്ചറിയിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് ഓടിയെത്തിയെങ്കിലും എന്റെ കുഞ്ഞ് ഞങ്ങളെ വിട്ടുപോയിരുന്നു. എന്റെ പേരക്കുട്ടിയെയെങ്കിലും ഞങ്ങള്‍ക്ക് കിട്ടണേ. അല്ലെങ്കില്‍ അതിന്റെ അവസ്ഥ എന്താകും…’ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തന്റെ മകള്‍ ഷൈമോളെ (24)ക്കുറിച്ചോര്‍ത്ത് അതിരമ്പുഴയിലെ വീട്ടിലിരുന്ന് അമ്മ ഷീല ഷാജി തേങ്ങി.…
Read Moreമധുവിധു തീരും മുൻപേ… ‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ…’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളായ ഷബ്നയ്ക്ക് സ്വന്തം ജീവന് വെടിയേണ്ടിവന്നത് ഭര്‍തൃവീട്ടിലെ കൊടിയ പീഡനം മൂലമാണ്. കഴിഞ്ഞ നാലിനായിരുന്നു ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃവീട്ടില്‍ ഷബ്നയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിനു മുൻപ് ഭര്‍ത്താവിന്റെ അമ്മ, അമ്മാവന്, സഹോദരി എന്നിവര്‍ ഷബ്നയോട് വഴക്കിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുവതിതന്നെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. അത് കേസിലെ പ്രധാന തുമ്പുമായി. പത്തു വര്‍ഷം മുമ്പാണ് ആയഞ്ചേരി സ്വദേശി ഷബ്നയെ തണ്ടാര്‍കണ്ടി ഹബീബ് വിവാഹം ചെയ്തത്. വിവാഹസമയത്ത് ഇവര്‍ക്ക് 120 പവന് സ്വര്‍ണം നല്‍കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭര്‍തൃവീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാന്‍ രക്ഷിതാക്കള്‍ പലതവണ ഷബ്നയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അവിടെത്തന്നെ തുടര്‍ന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ തീരുമാനിച്ചു. ഇതിനായി വിവാഹസമയത്ത് നല്കിയ 120 പവന് സ്വര്‍ണം തിരിച്ചുവേണമെന്ന് ഷബ്ന ഭര്‍തൃവീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്നുണ്ടായ…
Read Moreമധുവിധു തീരും മുൻപേ..! ദമ്പതികൾക്കിടയിലെ വില്ലനായി സ്ത്രീധനം
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും. പരസ്പര വിശ്വാസം, വിട്ടുവീഴ്ച, ആത്മാര്‍ഥത, സ്നേഹം, കരുതല്‍… ഇവയെല്ലാം ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അനിവാര്യ ഘടകങ്ങളാണ്. എന്നാല്‍ ഇതിനെല്ലാം ഉപരിയായി സ്ത്രീധനം എന്ന വില്ലന്‍ വിവാഹജീവിതത്തിലേക്കുകടന്നുവരുന്നു. മക്കളുടെ ജീവിതത്തിലേക്കു പ്രശ്നങ്ങളുടെ കൂമ്പാരവുമായി കടന്നുകയറുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. “സ്ത്രീധനം ചോദിക്കുന്ന പുരുഷന് തന്റെ വിദ്യാഭ്യാസത്തെയും രാജ്യത്തെയും സ്ത്രീത്വത്തെയുമാണ് അപമാനിക്കുന്നത്’ എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. എങ്കിലും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം വിദ്യാസമ്പന്നരായ ചെറുപ്പക്കാര്ക്കിടയില്പോലും സ്ത്രീധനത്തോടുള്ള ആസക്തി ഇന്നും തുടരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സുഹൃത്തായ ഡോക്ടര്‍ വിവാഹവാഗ്ദാനം നല്‍കിയശേഷം ഉയര്‍ന്ന സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ടതിന്റെ മാനസികവിഷമത്തില്‍ ആത്മഹത്യചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയായ ഡോ. ഷഹന മലയാളികളുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവാണ്. സ്ത്രീധനത്തിന്റെ പേരിൽ ഭര്‍ത്താവിന്റെയും ഭതൃവീട്ടുകാരുടെയും പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്ത കോഴിക്കോട്ടെ ഷബ്ന, കോട്ടയം അതിരമ്പുഴയിലെ…
Read More