സി​ല്‍​ക്ക് സ്മി​ത​യെ വി​വാ​ഹം ചെ​യ്ത ഒ​രേ​യൊ​രാ​ള്‍ ഞാ​നാ​ണ് ! ആ ​നി​മി​ഷം സി​ല്‍​ക്ക് വ​ള​രെ വി​കാ​ര​ഭ​രി​ത​യാ​യി; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി മ​ധു​പാ​ല്‍

അ​ഭി​ന​യം കൊ​ണ്ടും സൗ​ന്ദ​ര്യം കൊ​ണ്ടും ഗ്ലാ​മ​ര്‍ പ്ര​ക​ട​നം കൊ​ണ്ടും ഒ​രു കാ​ല​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​യെ വി​സ്മ​യി​പ്പി​ച്ച ന​ടി​യാ​യി​രു​ന്നു സി​ല്‍​ക് സ്മി​ത. നീ​ണ്ട 17 വ​ര്‍​ഷ​ത്തെ സി​നി​മ ജീ​വി​ത​ത്തി​ല്‍ അ​ന​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് വെ​ള്ളി​ത്തി​ര​യി​ല്‍ ജീ​വ​ന്‍ പ​ക​രാ​ന്‍ സി​ല്‍​ക്കി​നാ​യി. എ​ന്നാ​ല്‍ ചൂ​ട​ന്‍ നാ​യി​ക എ​ന്ന നി​ല​യി​ല്‍ ഒ​രു പ​രി​ധി​വ​രെ അ​വ​രെ ത​ള​ച്ചി​ടു​ക​യാ​ണ് സി​നി​മാ​ലോ​കം ചെ​യ്ത​ത്.80ക​ളി​ല്‍ ത​രം​ഗം സൃ​ഷ്ടി​ച്ച ന​ടി അ​ന്ന് ഗ്ലാ​മ​ര്‍ പ്ര​ക​ട​ന​ത്തി​ലൂ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രെ​യാ​ണ് സൃ​ഷ്ടി​ച്ച​ത്. 1979ല്‍ ​ത​മി​ഴ് ച​ല​ച്ചി​ത്ര​മാ​യ വ​ണ്ടി​ച്ച​ക്ര​ത്തി​ലെ സി​ല്‍​ക് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ടി പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ​ത്. ഇ​തോ​ടെ സി​ല്‍​ക്ക് എ​ന്ന് കൂ​ടി ചേ​ര്‍​ത്ത് സി​ല്‍​ക് സ്മി​ത എ​ന്ന പേ​രി​ല്‍ ന​ടി അ​റി​യ​പ്പെ​ട്ടു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി ഏ​ക​ദേ​ശം 450 ഓ​ളം സി​നി​മ​ക​ളി​ലാ​ണ് ന​ടി എ​ത്തി​യ​ത്. ര​ണ്ട് പ​തി​റ്റാ​ണ്ടി​ന​പ്പു​റ​വും സി​ല്‍​ക് സ്മി​ത​യെ​ക്കു​റി​ച്ച് സി​നി​മാ ലോ​ക​ത്ത് ച​ര്‍​ച്ച​ക​ള്‍ ഉ​യ​രാ​റു​ണ്ട്. സി​ല്‍​ക് സ്മി​ത​യു​ടെ പേ​രി​ല്‍ 80…

Read More