വ്യത്യസ്ഥമായ വിവാഹാഘോഷങ്ങള്‍ ഭാരതീയസംസ്കാരത്തിന്റെ ഭാഗമാണ്. ലക്ഷങ്ങള്‍ മുടക്കിയാണു പലരുടെയും വിവാഹാഘോഷങ്ങള്‍! പാരമ്പര്യ ചടങ്ങുകള്‍, പട്ടുവസ്ത്രങ്ങള്‍, രുചികരമായ ഭക്ഷണം, വിവിധ അലങ്കാരങ്ങള്‍, വിനോദങ്ങള്‍ എന്നിവയെല്ലാം ആഘോഷങ്ങളില്‍ ഉള്‍പ്പെടുന്നു. മലയാളികളെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവാഹാചാരങ്ങള്‍ വളരെ വ്യത്യസ്തമാണ്. പണക്കാരുടെ കാര്യത്തിലാണെങ്കില്‍ വിവാഹം അത്യാഡംബരപൂര്വമായിരിക്കും. ഇതെല്ലാം മനുഷ്യരുടെ വിവാഹവിശേഷങ്ങള്‍. പറഞ്ഞുവരുന്നത് രണ്ടു പക്ഷികളുടെ വിവാഹക്കാര്യമാണ്. അടുത്തിടെ ഉത്തര്‍പ്രദേശില്‍ നടന്ന ശ്വാനവിവാഹത്തിനുശേഷം മധ്യപ്രദേശില്‍ നടന്ന തത്തയുടെയും മൈനയുടെയും വിവാഹവാര്‍ത്തയും വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. മധ്യപ്രദേശിലെ കരേലിക്കു സമീപമുള്ള പിപാരിയ ഗ്രാമത്തിലായിരുന്നു തത്തയുടെയും മൈനയുടെയും വിവാഹം.കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഈ കൗതുകവിവാഹം. തത്തയുടെയും മൈനയുടെയും ജാതകങ്ങള്‍ പരിശോധിച്ച്, പരന്പരാഗത ഇന്ത്യന്‍ രീതിയിലായിരുന്നു വിവാഹം. മനുഷ്യരുടെ വിവാഹത്തില്‍ അനുഷ്ഠിക്കുന്ന ചടങ്ങുകളെല്ലാംതന്നെ പക്ഷികളുടെ വിവാഹത്തിലും ഉണ്ടായിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇരുപക്ഷികളുടെയും ഉടമകള്‍ ഗ്രാമത്തിലെ പ്രധാനവ്യക്തികളെ ക്ഷണിച്ചിരുന്നു.പിപാരിയിലെ രാംസ്വരൂപ് പരിഹാറാണ് മൈനയുടെ ഉമസ്ഥന്. സ്വന്തം മകളെപ്പോലെയാണ്…
Read MoreTag: madhya pradesh
മധ്യപ്രദേശില്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി ! മുട്ടകളില്‍ കണ്ട ‘വിചിത്ര പ്രതിഭാസം’ ചരിത്രത്തില്‍ ആദ്യമെന്ന് ശാസ്ത്രജ്ഞര്‍…
മധ്യപ്രദേശില്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി ഗവേഷകര്‍. ഡല്‍ഹി സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് അപൂര്‍വ മുട്ടകളുടെ കൂട്ടം കണ്ടെത്തിയത്. ഫോസിലൈസ്ഡ് ദിനോസര്‍ മുട്ടകളാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ദിനോസര്‍ ഫോസില്‍ ദേശീയ ഉദ്യാനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍. മുട്ടയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒന്ന് മറ്റൊന്നിനുള്ളില്‍ കൂടുണ്ടാക്കിയ നിലയിലാണ് മുട്ടകള്‍. ദിനോസറുകളുടെ മുട്ടകള്‍ക്കുള്ളില്‍ മുട്ട എന്ന പ്രതിഭാസം ആദ്യമായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. പക്ഷികളില്‍ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. ഉരഗങ്ങളില്‍ ഒരിക്കലും കണ്ടെത്തിയിട്ടില്ല. സൗരോപോഡ് ദിനോസറുകളുടെ വൈവിധ്യമാര്‍ന്ന ഗ്രൂപ്പായ ടൈറ്റനോസോറിഡ് ദിനോസറുകളുടേതാണ് മുട്ടകള്‍. ഈ കണ്ടുപിടിത്തം നേച്ചര്‍ ഗ്രൂപ്പ് ജേണലായ സയന്റിഫിക് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ദിനോസറുകളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം, ദിനോസറുകള്‍ക്കുള്ളിലെ വൈവിധ്യം, അവയുടെ കൂടുണ്ടാക്കുന്ന സ്വഭാവം, ദിനോസറുകളുടെ പുനരുത്പാദനം എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പുതിയ ഗവേഷണ ഫലം സഹായിക്കും. ദിനോസറുകളുടെ പ്രത്യുത്പാദന ജീവശാസ്ത്രത്തിലേക്ക് വെളിച്ചം…
Read Moreകോവിഡ് വിമുക്തരായിട്ടും നാട്ടുകാര്‍ നോക്കുന്നത് അന്യഗ്രഹ ജീവികളെപ്പോലെ ! നാട്ടുകാരുടെ ആക്ഷേപത്തെയും ഒറ്റപ്പെടുത്തലിനെയും തുടര്‍ന്ന് നാടുവിടാന്‍ തീരുമാനിച്ച് യുവാവും കുടുംബവും…
കോവിഡ് ബാധയില്‍ നിന്ന് രോഗമുക്തി നേടിയെങ്കിലും യുവാവിന് നാട്ടുകാരില്‍ നിന്ന് നേരിട്ടത് അവഗണന. മോശം പെരുമാറ്റവും ഒറ്റപ്പെടുത്തലും കടുത്തതോടെ വീട് ഉപേക്ഷിച്ച് നാടുവിടാനൊരുങ്ങുകയാണ് യുവാവും കുടുംബവും. മധ്യപ്രദേശിലാണ് സംഭവം. ശിവ്പുരി സ്വദേശിയായ യുവാവാണ് നാട്ടുകാരുടെ മാനസിക പീഡനത്തിന് ഇരയായത്. ‘ഞാനും എന്റെ കുടുംബവും സഞ്ചരിക്കുന്ന വഴിയിലൂടെ യാത്ര ചെയ്യരുതെന്ന് അയല്‍വാസികള്‍ മറ്റുളളവരോട് പറയുന്നു. വീട്ടില്‍ പാല് കൊണ്ടുതരുന്ന ആളോട് വീട്ടില്‍ പോകരുതെന്ന് പറഞ്ഞ് വിലക്കി. അല്ലാത്തപക്ഷം രോഗം പകരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി. ജീവിക്കാന്‍ അവശ്യവസ്തുക്കള്‍ പോലും കിട്ടാത്ത അവസ്ഥ. അതിനാല്‍ വീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി’ യുവാവ് പറയുന്നു. മധ്യപ്രദേശില്‍ ഇതുവരെ 565 പേര്‍ക്കാണ് രോഗബാധയുണ്ടായത് ഇതില്‍ 43 പേര് മരണമടഞ്ഞു.41 പേര് രോഗവിമുക്തരാവുകയും ചെയ്തു.
Read Moreകാക്കയുടെ പ്രതികാരം ! യുവാവ് പുറത്തിറങ്ങിയാല്‍ കാക്കകള്‍ അപ്പോള്‍തന്നെ പറന്നെത്തി കൊത്തും; മൂന്നു വര്‍ഷമായി തുടരുന്ന പ്രതികാരത്തിന്റെ കാരണം ഇങ്ങനെ…
ദ്രോഹം ചെയ്തവരോടുള്ള പ്രതികാരത്തിന്റെ പല പല കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു വ്യത്യസ്ഥമായ പ്രതികാര കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മനുഷ്യര്‍ മനുഷ്യരോടു ചെയ്യുന്ന പ്രതികാരത്തിന്റെ കഥകള്‍ നമ്മള് ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇവിടെ പ്രതികാരം ചെയ്യുന്നത് കാക്കകളാണ്. ഇരയാവട്ടെ ഒരു പാവം യുവാവും. മൂന്ന് വര്‍ഷമായി യുവാവിനെ കാക്കകള്‍ തുരത്തുകയാണ്. വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കൂട്ടമായി പറന്നെത്തിയുള്ള കാക്കകളുടെ ആക്രമണത്തില്‍ പലപ്പോഴും ഇയാള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. മധ്യപ്രദേശിലെ ശിവപുരിയിലെ സുമേല ഗ്രാമത്തിലാണ് സംഭവം അരങ്ങേറുന്നത്. ഇവിടെ താമസിക്കുന്ന ശിവ കേവാത് എന്ന യുവാവാണ് കാക്കകളുടെ ഇര. കാക്കകളുടെ ഈ ആക്രമണത്തിന് പിന്നില്‍ ഒരു കഥയുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. ശിവ നടന്നുപോകുന്ന സമയത്ത് പരിക്കേറ്റ് അവശനിലയിലായ കാക്കകുഞ്ഞ് നിലത്ത് വീണുകിടക്കുന്നത് കണ്ടു. അലിവ് തോന്നിയ ശിവ കാക്കകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ കാക്കകുഞ്ഞ് ശിവയുടെ…
Read More