സ്വന്തം ലേഖകന്‍ കോഴിക്കോട്: രാസലഹരി ഉപയോഗം വര്‍ധിക്കുന്നതിന്റെ പേരില്‍ മദ്യത്തിന്റെ കുത്തൊഴുക്ക് കൂട്ടാനുള്ള നീക്കത്തിനെതിരേ മദ്യനിരോധനസമിതി രംഗത്ത്. കേരളത്തിന്റെ സ്വന്തം മദ്യമായ ‘ജവാന്’ പുറമേ ‘മലബാര്‍ ബ്രാണ്ടി’ കൂടി വിപണിയില്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. പഴങ്ങളിൽനിന്ന് മദ്യം ഉത്പാദിച്ചും മലബാർ ബ്രാണ്ടി നിർമിച്ചും സർക്കാർ മദ്യ ഉപഭോഗം വർധിപ്പിക്കുകയാണെന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ടി.എം. രവീന്ദ്രൻ രാഷ്്ട്രദീപികയോട് പ്രതികരിച്ചു. രാസലഹരി വളരെ അപകടകരമാണെന്ന സത്യം നിലനിൽക്കുന്പോഴും അതിന്റെ മറവിൽ മദ്യത്തിന്റെ ഒഴുക്ക് കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന്റെ മദ്യ നയത്തിലുള്ള ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് കേരള മദ്യനിരോധന സമിതി കേരളത്തിലുടനീളം ബിവറേജസ് ഔട്ട് ലെറ്റിന് മുന്പിൽ സമരം ചെയ്യുന്നതുൾപ്പടെ ആലോചനയിലാണെന്നും ടി.എം. രവീന്ദ്രൻ പറഞ്ഞു. രാസലഹരി വരുംതലമുറയ്ക്ക് വലിയ നാശം വിതയ്ക്കുന്ന വിപത്താണെന്ന് സമിതിക്ക് സംശയമില്ല. എന്നാൽ അതിന്റെ മറവിൽ…
Read MoreTag: madhyam
വിധിയെപഴിച്ച്..! സുപ്രീംകോടതി വിധിയെത്തുടർന്നു സംസ്ഥാനത്ത് 163 മദ്യവില്പനശാലകളും 19 ബാറുകളും മാത്രം; ദൂരപരിധിയുടെ ഗുണം ഇടുക്കിക്കും വയനാടിനും മാത്രം
തിരുവനന്തപുരം: സുപ്രീംകോടതി വിധിയെത്തുടർന്നു സംസ്ഥാനത്തു ഇന്ന് മുതൽ 163 മദ്യവില്പനശാലകളും 19 ബാറുകളും മാത്രമാകും പ്രവർത്തിക്കുക. ആകെയുള്ള 30 ബാറുകളിൽ ദേശീയ- സംസ്ഥാന പാതയോരത്ത് അല്ലാതെ സ്ഥിതി ചെയ്യുന്ന 19 ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകൾ മാത്രമാണു പ്രവർത്തിക്കുക. കോടതി ഉത്തരവിനെത്തുടർന്നു ബിവറേജസ് കോർപറേഷന്റെ 134 ഔട്ട്ലെറ്റുകൾ താത്കാലികമായി അടച്ചുപൂട്ടേണ്ടിവരും. ഇവ മാറ്റി സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തുന്നതുവരെ പൂട്ടിയിടേണ്ടിവരും. സംസ്ഥാനത്താകെ 272 ബിവറേജസ് ഔട്ട്ലെറ്റുകളാണുള്ളത്. ദേശീയ- സംസ്ഥാന പാതയോരത്തിന് 500 മീറ്റർ പരിധിക്കുള്ളിലെ മദ്യശാലകൾ മാറ്റിസ്ഥാപിക്കാൻ നിർദേശിച്ചതോടെ 180 ഔട്ട്ലെറ്റുകൾ മാറ്റാനുള്ള നടപടി തുടങ്ങി. ഇതിൽ 46 എണ്ണം മാറ്റി സ്ഥാപിച്ചു. ബാക്കി 134 എണ്ണം പുതിയ സ്ഥലം കണ്ടെത്തുന്നതു വരെ പൂട്ടിയിടേണ്ടിവരും. 138 എണ്ണമാകും തുറന്നു പ്രവർത്തിക്കുക. മദ്യവില്പനശാലകളുടെയും ബാറുകളുടെയും പ്രവർത്തന ലൈസൻസ് താത്കാലികമായി സർക്കാർ നീട്ടി നൽകിയ സാഹചര്യത്തിൽ ഇവ പുതിയ സ്ഥലം…
Read More