നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയ്ക്ക് അടിപതറുമെന്നും കോണ്‍ഗ്രസ് അവിടെ അധികാരത്തിലെത്തുമെന്നും അഭിപ്രായ സര്‍വെ ഫലങ്ങള്‍. 130 മുതല്‍ 135 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണു ലോക്പോള്‍ നടത്തിയ സര്‍വേ പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് 90 മുതല്‍ 95 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബിഎസ്പി രണ്ടു വരെ സീറ്റുകളും മറ്റുള്ളവര്‍ അഞ്ചുവരെ സീറ്റുകളും നേടുമെന്നും സര്‍വെയില്‍ പറയുന്നു. സംസ്ഥാനത്തെ 230 മണ്ഡലങ്ങളില്‍ നിന്നായി 1,72,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്. ഒരു നിയമസഭാ മണ്ഡലത്തില്‍നിന്ന് 750 വോട്ടര്‍മാരെയാണ് സര്‍വെയുടെ ഭാഗമാക്കിയത്. ജൂണ്‍ 13 മുതല്‍ ജൂലൈ 15 വരെയായിരുന്നു സര്‍വെ നടത്തിയത്. 40 മുതല്‍ 43 ശതമാനം വരെ വോട്ടുവിഹിതമാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 38 മുതല്‍ 41 ശതമാനം വരെ വോട്ടുവിഹിതം ബിജെപിക്കും മറ്റുള്ളവര്‍ക്ക് 13 ശതമാനം വരെ വോട്ടുവിഹിതവും പ്രവചിക്കുന്നു.…
Read MoreTag: madhyapradesh
മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ആള്‍ക്കൂട്ടം ! പൂര്‍ണ നഗ്നനാക്കി ഇരുത്തി; വീഡിയോ…
മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് ആള്‍ക്കൂട്ടം. മധ്യപ്രദേശിലെ സാഗര്‍ നഗരത്തിലാണ് സംഭവം. ക്രൂര മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാവിനെ നഗ്നനാക്കി മതിലിനോട് ചേര്‍ത്തി ഇരുത്തിയശേഷമാണ് ഒരു സംഘം ആളുകള്‍ മര്‍ദിച്ചത്. വലിയ പൈപ്പ് ഉപയോഗിച്ച് ആയാളുടെ കൈയില്‍ ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം. അതിനുശേഷം യുവാവിനെ കുനിച്ച് നിര്‍ത്തി കൈമുട്ട് കൊണ്ട് മറ്റൊരാള്‍ ഇടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ കേസ് എടുത്തതായി പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അഡീഷണല്‍ എസ്പി പറഞ്ഞു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നത്. സംസ്ഥാനത്ത് ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ തുടരുകയാണെന്നും ബിജെപി സര്‍ക്കാര്‍…
Read Moreതീവ്ര ഹിന്ദുത്വ സംഘടനയായ ബജറംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു ! മധ്യപ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി
മധ്യപ്രദേശിലെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ സേന കോണ്‍ഗ്രസില്‍ ലയിച്ചു. വരുന്ന നവംബറില്‍ മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ബിജെപിയ്ക്ക് വന്‍തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. തീവ്രഹിന്ദുത്വ ആശയങ്ങളില്‍ പ്രചോദിതരായ ഈ സംഘടന ആര്‍എസ്എസുമായും ബിജെപിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആര്‍എസ്എസിന്റെ അടുത്തയാളായ ബിജെപി നേതാവ് രഘുനന്ദന് ശര്‍മയാണ് ബജറംഗ് സേനയുടെ കണ്‍വീനര്‍.ഇദ്ദേഹം തല്‍സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശര്‍മയുടെ സാന്നിധ്യത്തില്‍ ബജ്റങ് സേന ദേശീയ പ്രസിഡന്റ് രണ്‍വീര്‍ പടേറിയ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം പ്രമുഖ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ദീപക് ജോഷി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹമാണ് ലയനത്തിന് ചുക്കാന്‍ പിടിച്ചത്. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ബിജെപി വിട്ട ദീപക് ജോഷി. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് മധ്യപ്രദേശിലുണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം വഴിയാണ്…
Read Moreബ്യൂട്ടിപാര്‍ലറില്‍ പോകുന്നത് ഭര്‍ത്താവ് വിലക്കി ! മനംനൊന്ത് യുവതി തൂങ്ങി മരിച്ചു
ബ്യൂട്ടിപാര്‍ലറില്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതിതെ തുടര്‍ന്ന് ഭാര്യ തൂങ്ങി മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. ഇന്‍ഡോര്‍ സ്വദേശിനിയായ റീന യാദവ് (34) ആണ് മരിച്ചത്. യുവതിയെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവ് ബല്‍റാം ആണ് പോലീസില്‍ വിവരമറിയിച്ചത്. ബ്യൂട്ടി പാര്‍ലറില്‍ പോകാന്‍ താന്‍ ഭാര്യയെ വിലക്കിയിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്നാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. അതേസമയം 15 വര്‍ഷമായി വിവാഹിതരായ ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവിവാഹത്തിന് ധനസഹായം നല്കാന് സ്ത്രീകളുടെ ഗര്‍ഭ പരിശോധന ! പുതിയ വിവാദം…
വിവാഹത്തിന് സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്ന സ്ത്രീകളുടെ യോഗ്യത പരിശോധിക്കാനായി ഗര്‍ഭ പരിശോധന നടത്തി മധ്യപ്രദേശ് സര്‍ക്കാര്‍ മധ്യപ്രദേശിലെ ദിന്ദോരി ജില്ലയിലാണ് സംഭവം നടന്നത്. മുഖ്യമന്ത്രി കന്യാദാന്‍ യോജനയുടെ ഭാഗമായി നടത്തുന്ന സമൂഹ വിവാഹത്തിലാണ് ഗര്‍ഭ പരിശോധന നടന്നത്. പദ്ധതി വഴി വിവാഹിതരാകാന്‍ 219 യുവതികളുടെ അപേക്ഷ ലഭിച്ചിരുന്നു. എന്നാല്‍ വിവാഹ സമയത്ത് ചില യുവതികളുടെ പേര് പട്ടികയില്‍ ഇല്ലാതെ വന്നു. പ്രസവ പരിശോധന നടത്തിയതിന് ശേഷം ഇവരെ ഒഴിവാക്കി എന്നാണ് ആരോപണം. ഈ പദ്ധതിയിലൂടെ വിവാഹിതരാകുന്നവര്‍ക്ക് 55,000 രൂപ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. ഇതില്‍ 49,000 നല്‍കുന്നത് വധുവിനാണ്. 6,000 വിവാഹ ചടങ്ങുകള്‍ക്കും നല്‍കും. താന്‍ ഈ പദ്ധതിയില്‍ പേര് നല്‍കിയിരുന്നെന്നും ഇതിന് ശേഷം ഒരു ഹെല്‍ത്ത് സെന്ററില്‍ വെച്ച് തന്റെ പ്രഗ്നന്‍സി ടെസ്റ്റ് നടത്തിയെന്നും ഒരു യുവതി വെളിപ്പെടുത്തി. ടെസ്റ്റ് പോസിറ്റീവ് ആയതോടെ, പട്ടികയില്‍ നിന്ന്…
Read Moreസിനിമ മുസ്ലിങ്ങളെ അപമാനിക്കുന്നു ! ‘പത്താന്’ വിലക്കണമെന്ന് ആവശ്യവുമായി മധ്യപ്രദേശ് ഉലമ ബോര്‍ഡ്
ഷാരൂഖ് ഖാന്-ദീപിക പദുക്കോണ്‍ ചിത്രം പത്താനെതിരേ മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത്. മുമ്പ് ചില ബിജെപി നേതാക്കളും ചിത്രത്തിനെതിരേ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലി ചിത്രം വിലക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലീങ്ങള്‍ക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താന് എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം. പത്താന് എന്ന് പേരുള്ള സിനിമയില്‍ സ്ത്രീകള്‍ അല്പ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൃത്തരംഗത്തില്‍ നടി ദീപികാ പദുകോണ്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ചിത്രത്തില്‍ ‘മോശപ്പെട്ട നിറം’ എന്ന് പറഞ്ഞ് കാവിയെ കാണിക്കുന്നത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നത്. ഷാരൂഖ് ഖാനെയും ദീപികയെയും പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്താന്’. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും…
Read Moreമൂന്നാമത്തെ കുഞ്ഞ് ജനിച്ചാല്‍ ജോലി പോകും ! ആയിരത്തോളം സര്‍ക്കാര്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് മധ്യപ്രദേശ്…
മൂന്നോ മൂന്നിലധികമോ മക്കളുള്ള ആയിരത്തോളം സര്‍ക്കാര്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ഭോപ്പാല്‍. വിദിഷ സിറ്റി ഡിഇഒയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഞങ്ങള്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നിയമന കത്തില്‍ മൂന്നാമതൊരു കുഞ്ഞിന്റെ ജനനം പരാമര്‍ശിച്ചിട്ടില്ലെന്നും ഇത്തരമൊരു ചട്ടം ബോധപൂര്‍വമല്ലെന്നും മറ്റുമുള്ള കാരണങ്ങളാണ് പലരും നല്‍കിയിട്ടുള്ളത്’ എന്നും ഡിഇഒ എകെ മൊഡഗില് പറഞ്ഞു. 2001 ജനുവരി 26നുശേഷം ഏതെങ്കിലും ജീവനക്കാരന് രണ്ടില്‍ കൂടുതല്‍ മക്കളുണ്ടാവുകയാണെങ്കില്‍ അത്തരം ജീവനക്കാര്‍ ജോലിക്ക് യോഗ്യരല്ലെന്ന ഒരു ഉത്തരവ് 2000ത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസ്സാക്കിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തരമൊരു നിയമത്തെക്കുറിച്ച് അധികാരികള്‍ ജീവനക്കാരെ അറിയിച്ചിരുന്നില്ലെന്നും ഡിഇഒ പറഞ്ഞു. ‘ഞങ്ങള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ നിയമന ഉത്തരവിലൊന്നും ഇത്തരമൊരു നിബന്ധന ചൂണ്ടിക്കാട്ടിയിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്’. അധ്യാപകനായ മോഹന്‍ സിങ്ങ് കുഷ്വഹ ആശങ്ക പങ്കുവച്ചു.
Read Moreകൂട്ട ബലാല്‍സംഗം ! പീഡകരുടെ വീട് ഇടിച്ചു നിരപ്പാക്കി ‘ബുള്‍ഡോസര്‍ മാമ’
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ക്രിമിനലുകള്‍ക്കെതിരേ നടപ്പാക്കുന്ന’ബുള്‍ഡോസര്‍’ ആക്രമണം മാതൃകയാക്കി മധ്യപ്രദേശ് സര്‍ക്കാരും ബലാല്‍സംഗം, കൊലപാതകം, ഗുണ്ടാ ആക്രമണം എന്നിവയില്‍ പ്രതിയായിട്ടുള്ളവരുടെ വീടുകളിലേക്കും സ്വത്തുക്കളിലേക്ക് ബുള്‍ഡോസര്‍ ഇറക്കിയാണ് സര്‍ക്കാര്‍ നേരിടുന്നത്. പ്രതികള്‍ അനധികൃതമായി കെട്ടിപ്പൊക്കിയ വീടുകളും സ്ഥാപനങ്ങളും അടക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുമായി എത്തി ഇടിച്ചുനിരത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ കാണാന്‍ കഴിയുന്നത്. ഇതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ ‘ബുള്‍ഡോസര്‍ മാമ’ എന്ന പേരും വന്നു കഴിഞ്ഞു. ശിവ്രാജ് സിങ് ചൗഹാനെ സ്നേഹത്തോടെ ‘മാമ’ എന്നാണ് ജനം വിളിക്കുന്നത്. കലാപത്തിനും കൂട്ടബലാല്‍സംഗത്തിലും പ്രതികളായവരുടെ അനധികൃത വീടുകളും സ്ഥാപനങ്ങളുമാണ് സര്‍ക്കാര്‍ ഇടിച്ചുനിരപ്പാക്കിയത് എന്നാണ് വിശദീകരണം. ഷിയോപൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. മൊഹ്സിന്‍, റിയാസ്, സെഹ്ബാസ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ വീടുകള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന് അധികൃതര്‍…
Read Moreസിനിമയില്‍ ‘വില്ലന്‍’ജീവിതത്തില്‍ ‘നായകന്’ ! ഒന്നും പേടിക്കേണ്ട ഞാനില്ലേ…എന്നു പറഞ്ഞ് ഒരു ഗ്രാമത്തെ ഏറ്റെടുത്ത് സോനു സൂദ്;മുക്തകണ്ഠം പ്രശംസിച്ച് സോഷ്യല്‍ മീഡിയ…
സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ഒരു നായകനാണ് നടന് സോനു സൂദ്. നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാളാണ് സോനു. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഈ സമയത്തും സോനുവിന്റെ സഹായഹസ്തങ്ങള്‍ വെറുതെയിരുന്നില്ല. ഡാന്‍സ് ദിവാനേ എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ സോനുവിനോട് മധ്യപ്രദേശിലെ നീമുച് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഉദയ് സിങ് എന്ന മത്സരാര്ഥിയാണ് തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് എന്ന് പറഞ്ഞത്. ഇത് കേട്ട സോനു, നീമുചിനോട് തന്റെ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളോടും പേടികൂടാതെ ഇരിക്കാനും ലോക്ഡൗണ്‍ അവസാനിച്ച് കാര്യങ്ങള്‍ സാധാരണഗതിയിലാകുന്നത് വരെ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളുടേയും കാര്യം താന്‍ ഏറ്റെടുത്തു എന്ന് പറഞ്ഞത്. ലോക്ഡൗണ്‍ ഒരു മാസം അല്ലെങ്കില്‍ രണ്ട് മാസം അല്ലെങ്കില്‍ ആറുമാസം വരെ നീണ്ടുനിന്നാലും നീമുച് ഗ്രാമത്തിലെ എല്ലാ ജനങ്ങള്‍ക്കും റേഷന്‍ ലഭിക്കുമെന്ന്…
Read Moreഭാര്യമാര്‍ വാടകയ്ക്ക് ! ഭാര്യമാരെ വാടകയ്ക്ക് വില്‍ക്കുന്ന ഭര്ത്താക്കന്മാരുള്ള ഗ്രാമം; ഞെട്ടിക്കുന്ന രീതികള്‍ നിലനില്‍ക്കുന്ന ഗ്രാമത്തിന്റെ വിവരങ്ങള്‍ പുറത്ത്
ആചാരങ്ങളിലെ വൈവിധ്യവും വിചിത്രതയും ഇന്ത്യയെ മറ്റു ലോകരാജ്യങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. വിചിത്രമായ ആചാരങ്ങള്‍ നിലനില്‍ക്കുന്ന പല ഗ്രാമങ്ങളും ഇന്നും ഇന്ത്യയിലുണ്ട്. അത്തരത്തില്‍ ഒന്നാണ് മധ്യപ്രദേശില്‍ ശിവപുരി എന്ന ഗ്രാമത്തിലെ വിചിത്രമായ ചില ആചാരം. ഇവിടെ, ഭാര്യമാരെ പണക്കാര്‍ക്ക് വാടകയ്ക്കു കൊടുക്കുന്ന ഭര്ത്താക്കന്മാരുണ്ട്. മാസകണക്കിനോ വര്‍ഷകണക്കിനോ ആണ് ഈ വാടക ഏര്‍പ്പാട്. ഗ്രാമത്തിലെ പണക്കാര്‍ക്ക് വിവാഹം നടക്കാതെ വരുമ്പോഴാണ് ഈ സമ്പ്രദായത്തെ ആശ്രയിക്കുന്നത്. മുദ്രപേപ്പറില്‍ എഴുതി തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ സമ്പ്രദായം നിലനില്‍ക്കുന്നത്. നൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ട് പെണ്‍കുട്ടികളെയും ഭാര്യമാരെയും ഇവിടെ വില്‍പ്പനയ്ക്ക് വയ്ക്കും. ഒരിക്കല്‍ വാങ്ങിയ സ്ത്രീകളെ മുദ്രപേപ്പര്‍ നല്കി മറിച്ച് വില്‍ക്കാനും സാധിക്കും. സ്ത്രീകളെ വില്‍ക്കാനായി മാര്‍ക്കറ്റിനോട് സാദൃശ്യമുള്ള സംവിധാനവും ഒരുക്കും. കരാര്‍ കാലാവധി അവസാനിക്കുന്നതോടെ കൂടിയ തുകയ്ക്ക് ഇവരെ കൈമാറാനും കരാര്‍ പുതുക്കാനും സാധിക്കും. ഇത്തരം സമ്പ്രദായങ്ങളെക്കുറിച്ച് പൊലീസിന്…
Read More