മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് മഡോണ സെബാസ്റ്റിയന്‍ പ്രേമത്തിന് ശേഷം വിരലില്‍ എണ്ണാവുന്ന മലയാള സിനിമകളിലെ നടി അഭിനയിച്ചട്ടുള്ളു എങ്കിലും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി. തമിഴിലും തെലുങ്കിലും പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാവാന്‍ നടിയ്ക്കു കഴിഞ്ഞു. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന മറ്റ് അതിക്രമങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് നിരവധി നടിമാരാണ് രംഗത്തെത്തുന്നത്. എന്നാല്‍ തനിക്ക് അത്തരത്തില്‍ ഒരു അനുഭവമുണ്ടായാല്‍ പേടിയില്ലാതെ തുറന്നു പറയുമെന്നായിരുന്നു മഡോണ സെബാസ്റ്റ്യന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയത്. താന്‍ സിനിമയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആള് അല്ലെന്നും പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചായാലും താന്‍ ജീവിക്കും എന്നാണ് താരം പറയുന്നത്. എനിക്ക് ഇതല്ലെങ്കില്‍ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചു കൊടുത്തായാലും ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല…
Read MoreTag: Madonna Sebastian
എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട് ! അങ്ങനെ സംഭവിച്ചാല്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചും ജീവിക്കും; തുറന്നു പറഞ്ഞ് മഡോണ
പ്രേമത്തിലെ സെലിന്‍ ആയി മലയാളിയുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മഡോണ സെബാസ്റ്റിയന്‍. അരങ്ങേറ്റം മലയാളത്തിലായിരുന്നെങ്കിലും തമിഴ്-തെലുങ്ക് സിനിമാലോകമാണ് മഡോണയുടെ തട്ടകം. പക്ഷേ കഴിഞ്ഞ കുറച്ചു നാളായി തിരക്കുകളില്‍ നിന്നും മാറി യാത്രകളും കുടുംബവുമായി കഴിയുകയായിരുന്നു താരം. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ സിനിമയേക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുകയാണ് താരം. ‘എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട്. എനിക്ക് സിനിമ ഒന്നും വന്നില്ലെങ്കിലും നാളെ ഞാന്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച് ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല ഇത് പറയാന്‍. മനസമാധാനത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം. എന്തിനാണ് നമ്മുടെ സമാധാനം കളഞ്ഞിട്ട് വേറെ ഒരാളെ നമ്മുടെ സ്പേസില്‍ കയറ്റുന്നത്. അതിന്റെ ആവശ്യമില്ല ശരിയാണ് സിനിമ ഇന്നെനിക്ക് എല്ലാം തരുന്നുണ്ട്. അതിലെനിക്ക് വളരെയധികം നന്ദിയുണ്ട്. പക്ഷേ നാളെ ഞാന്‍ കോപ്രേമൈസ് ചെയ്താലെ സിനിമ കിട്ടുകയുള്ളുവെങ്കില്‍ എനിക്ക് സിനിമ…
Read Moreഎത്ര കാശു തരാമെന്നു പറഞ്ഞാലും ‘ ആ പണിയ്ക്ക്’ എന്നെക്കിട്ടില്ല; ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്ന് തുറന്നടിച്ച് പ്രേമം നായിക മഡോണ
പ്രേമം ഫെയിം മഡോണ ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും മിന്നുംതാരമാണ്. എന്നാല്‍ സിനിമയ്ക്കു വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ താന്‍ ഒരുക്കമല്ലെന്നാണ് മഡോണയുടെ പക്ഷം. ഗ്ലാമറസ് വസ്ത്രങ്ങള്‍ അണിഞ്ഞ് അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കഥ പറയാന്‍ വരുന്നവരോട് ആദ്യമേ പറയും. ഇഴുകിച്ചേര്‍ന്നുള്ള സീനുകളില്‍ അഭിനയിക്കാനും താല്‍പര്യമില്ല. കാാമറയ്ക്ക് മുന്നില്‍ അത്തരം സീനുകള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്. അത് അടുത്ത സുഹൃത്തുക്കളുടെ കൂടെഅഭിനയിച്ചാലും. പക്ഷെ, സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് താന്‍ എതിരല്ലെന്നും താരം പറയുന്നു. പല താരങ്ങളും നന്നായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നുണ്ട്. അതില്‍ തെറ്റുമില്ല. എന്നാല്‍ തനിക്കതിന് താത്പര്യമില്ലെന്നാണ് മഡോണയുടെ പക്ഷം. സ്വന്തമായി മ്യൂസിക് ബ്രാന്‍ഡുള്ള ഗായിക കൂടിയാണ് മഡോണ. രാഗ എന്നാണ് ബാന്‍ഡിന്റെ പേര്. കോളജ് പഠനകാലത്ത് ഈ ബ്രാന്‍ഡ് ധാരാളം സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. മലയാളത്തിലെ പല പ്രമുഖ പാട്ടുകളും റോക്ക് രൂപത്തില്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. പുതിയ…
Read More