പന്ത്രണ്ട് വയസ്സുള്ള വിദ്യാര്‍ഥിയെ മദ്രസയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. കച്ചാര്‍ ജില്ലയിലെ ലൈലാംപൂരിലെ ഹവൈതാംഗിലെ ദാറുസ് സലാം ആലിയ മദ്രസയിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു . നമസ്കരിക്കാനായി വിദ്യാര്‍ത്ഥിയെ മുറിയില്‍ ഉളളവര്‍ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം മദ്രസ സീല്‍ ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിക്കും നാലിനുമിടയിലായിരിക്കാം സംഭവമെന്ന് കച്ചാര്‍ പോലീസ് സൂപ്രണ്ട് നുമാല്‍ മഹത്ത പറഞ്ഞു. ഇമാം ആയ മുക്കില്‍ റഹ്മാന് ഖാന് അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇമാം കുറ്റം സമ്മതിച്ചിട്ടില്ല. ഡോര്‍മിറ്ററിയില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ഖാന് കൊലപ്പെടുത്തിയതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 302 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ…
Read MoreTag: madrasa
മതപഠനശാലയില്‍ മകളെ കാണാന്‍ അനുവദിച്ചില്ല ! ബഹളം വച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് അസ്മിയയുടെ കുടുംബം…
ബാലരാമപുരത്തെ മതപഠനശാലയില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ മദ്രസയ്ക്കെതിരേ ഗുരുതരമായ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. അസ്മിയയെ അന്വേഷിച്ച് മദ്രസയില്‍ എത്തിയ മാതാവിനെ അസ്മിയെ കാണാന്‍ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു. രണ്ടു മണിക്കൂറിനു ശേഷം മകളെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബഹളം വച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ലൈബ്രറിയില്‍ മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുന്നും കുടുംബം പറയുന്നു. ആത്മഹത്യ തന്നെയാണോ എന്ന് സംശയമുണ്ടെന്നും അസ്മിയയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മദ്രസയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലെന്ന് കുടുംബം ആരോപിച്ചു. ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ താമസിച്ചുകൊണ്ടാണ് അസ്മിയ പഠനം നടത്തിയിരുന്നത്.
Read Moreആറു വയസുകാരിയോടു ലൈംഗികാതിക്രമം ! മദ്രസ അധ്യാപകന് 62 വര്‍ഷം തടവ്…
ആറുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന് കടുത്ത ശിക്ഷ വിധിച്ച് കോടതി. 62 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുള്‍ഹക്കീമിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയില്‍ വെച്ച് ആറു വയസുകാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയന്നായിരുന്നു കേസ്.
Read Moreമദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ശേഷം പുതിയ മദ്രസകള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തലാക്കി യോഗി സര്‍ക്കാര്‍ ! പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ…
ഉത്തര്‍പ്രദേശില്‍ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനു ശേഷം മദ്രസകള്‍ക്കുള്ള ഗ്രാന്റ് വെട്ടിക്കുറിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പുതിയ പരിഷ്കാരം. പുതിയ മദ്രസകളെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റില്‍നിന്ന് ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശിപാര്‍ശ അംഗീകരിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കഴിഞ്ഞ വാര്‍ഷിക ബജറ്റില്‍ മദ്രസ നവീകരണത്തിനായി 479 കോടി രൂപയാണ് വകയിരുത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 16,461 മദ്രസകളാണ് സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിലവില്‍ 560 മദ്രസകള്‍ക്കാണ് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നത്. സംസ്ഥാനത്തുടനീളം 20 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മദ്രസകളില്‍ പഠിക്കുന്നത്. സംസ്ഥാനത്തെ മദ്രസകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പുതിയ മദ്രസകള്‍ക്ക് ഗ്രാന്റ് അനുവദിക്കേണ്ടതില്ലെന്ന…
Read More