മയക്കുമരുന്നു കേസില്‍ പിടിയിലായതിനു ശേഷം പോലീസിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് മാഫിയകിംഗിനെ പികൂടാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ബംഗളുരുവില്‍ നിന്ന് മടങ്ങി എക്സൈസ് സംഘം. കോട്ടയം ഓണംതുരുത്ത് സ്വദേശി ജോര്‍ജുകുട്ടിയാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. സംസ്ഥാനത്ത് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയായ ജോര്‍ജുകുട്ടി കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടിരുന്നു. അധോലോക സംഘങ്ങള്‍ക്കിടെ ജി.കെ. എന്ന പേരില്‍ അറിയപ്പെടുന്ന ജോര്‍ജുകുട്ടി ബംഗളുരുവിലെ ചേരികളിലാണ് ഒളിവില്‍ കഴിയുന്നത്. ഇയാളെ പിടികൂടാനായി ബംഗളുരുവിലെത്തിയ എക്സൈസ് സംഘം രണ്ടിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ജീവനു ഭീഷണിയുയര്‍ന്നതോടെ എക്സൈസ് സംഘം നാട്ടിലേക്കു മടങ്ങി. എക്സൈസിനു തലവേദനയായിരുന്ന ജോര്‍ജുകുട്ടിയെ അപ്രതീക്ഷിതമായാണു തിരുവനന്തപുരത്തുനിന്ന് 20 കോടിയുടെ മയക്കുമരുന്നുമായി പിടികൂടിയത്. കേസില്‍ തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ജോര്‍ജുകുട്ടിയുടെ അറസ്റ്റ് എക്സൈസ് സംഘത്തിന് വലിയ അംഗീകാരം നേടിക്കൊടുത്തു. മുഖ്യമന്ത്രി പ്രത്യേക അവാര്‍ഡ് നല്കി സംഘത്തെ…
Read More