ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്. ഓരോരുത്തരും അവരുടേതായ രീതിയിലാണ് സന്തോഷം കണ്ടെത്തുന്നത്. എന്നാല്‍ ചിലര്‍ സന്തോഷം കണ്ടെത്തുന്നത് മറ്റുള്ളവരെ സഹായിക്കുന്നതിലാണ്. 200 അനാഥക്കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത് അവര്‍ക്കായി കിടപ്പാടവും വിദ്യാലയവും ഉണ്ടാക്കിയ അമേരിക്കന്‍ സ്വദേശിനിയായ മാഗി ഡോയന്‍ അത്തരം ഒരാളാണ്. അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള മാഗി എങ്ങനെ നേപ്പാള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലിങ്ക് നൗ എന്ന സ്ഥാപനത്തിലെ 200ല്‍ പരം കുട്ടികളുടെ രക്ഷാകര്‍ത്താവായി എന്ന കഥ ഓരോരുത്തരും അറിയേണ്ടതാണ്. ഓരോ വ്യക്തിക്കും ജീവിക്കുവാനും സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുവാനുമുള്ള പ്രചോദനമാണ് മാഗിയുടെ കഥ. വീടും പഠനവും കൂട്ടുകാരുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന മാഗി തന്റെ പതിനെട്ടാം വയസ്സില്‍ പെട്ടെന്നൊരു തീരുമാനം എടുത്തു. യാത്രകള്‍ പോകാന്‍. എന്നാല്‍ എന്ത് എങ്ങോട്ട് , എന്ന ധാരണയൊന്നും മാഗിക്ക് ഉണ്ടായിരുന്നില്ല. കയ്യില്‍ കിട്ടിയ ഒരു ബാഗില്‍ ആവശ്യവസ്തുക്കള്‍ മാത്രം എടുത്തുകൊണ്ട് ആരംഭിച്ച ആ യാത്രയില്‍ അവള് പല…
Read More